Nammude Arogyam
Woman

തൈറോയ്ഡും ആർത്തവവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

സ്ത്രിയുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആർത്തവം (Menstruation). ശരീരത്തിലെ നിരവധി ഘടകങ്ങളായ ഇൻസുലിൻ സെൻസിറ്റിവിറ്റി, ദഹനം, രോഗ പ്രതിരോധ സംവിധാനം, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോഡ് തുടങ്ങിയവയുടെ സ്വാധീനവും ആർത്തവത്തിലുണ്ട്. തൈറോയ്ഡ് ഗ്രന്ഥി (Thyroid gland) തൈറോയ്ഡ് ഹോർമോണുകൾ (Thyroid hormone) ഉത്പാദിപ്പിക്കുന്നു, ഇത് ശരീരത്തിലെ താപനിലയും ഊർജ്ജ നിലയും നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.

ഒരു സ്ത്രീയുടെ തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദനം അപര്യാപ്തമാകുമ്പോൾ, ശരീരത്തിലെ പല പ്രക്രിയകളും മന്ദഗതിയിലാവുന്നു. മലബന്ധം, ക്ഷീണം, വിഷാദം, വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ, തണുപ്പ് സഹിക്കാൻ കഴിയാതെ വരിക, പേശീവലിവ്, സന്ധി വേദന, ശരീരഭാരം കൂടുക, ക്രമരഹിതമായ ആർത്തവം എന്നിവയെല്ലാം ഉണ്ടാകാം.

തൈറോയ്ഡ് അണ്ഡാശയത്തിലെ ലൈംഗിക ഹോർമോണായ ബൈൻഡിംഗ് ഗ്ളോബുലിനുമായി പ്രത്യക്ഷമായും പരോക്ഷമായും ഇടപെടുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി സാങ്കേതികമായി എൻഡോക്രൈൻ സിസ്റ്റത്തിലെ അംഗമാണ്. തൈറോയ്ഡ് സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയല്ല. സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണുകൾ സംഭാവന നൽകുന്നു എന്ന് മാത്രമേയുള്ളൂ. തൈറോയ്ഡ് ഗ്രന്ഥി വളരെ കുറച്ച് അല്ലെങ്കിൽ വളരെയധികം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുമ്പോൾ, അത് ആർത്തവചക്രം ക്രമരഹിതമാകാൻ കാരണമാകാറുണ്ട്. അല്ലെങ്കിൽ ഭാരം കുറയാനും, ഭാരം കൂടാനും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് അമെനോറിയയിലേക്കും നയിച്ചേക്കാം, ഇത് 90 ദിവസമോ അതിൽ കൂടുതലോ ആർത്തവത്തിന്റെ അഭാവമായി നിർവചിക്കപ്പെടുന്നു. കൂടാതെ തൈറോയ്ഡ് പ്രവർത്തനരഹിതമായതിനാൽ 40 വയസ്സിന് മുമ്പുള്ള ആർത്തവവിരാമം വരാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ആർത്തവ സമയത്ത് രണ്ട് ദിവസത്തിൽ കൂടുതൽ അമിതരക്തസ്രാവം അനുഭവപ്പെട്ടാൽ ശ്രദ്ധിക്കേണ്ടതാണ്. അതായത് 2 മണിക്കൂർ കൂടുമ്പോൾ സാനിറ്ററി പാഡോ അല്ലെങ്കിൽ ടാമ്പൂണോ മാറ്റേണ്ടി വരുന്നുണ്ടെങ്കിൽ അതിന് കാരണം ഹൈപ്പോ തൈറോയ്ഡാകാം. അതായത് തൈറോയ്ഡ് ഗ്ലാൻഡ് അവശ്യത്തിനുള്ള ഗ്രന്ഥികൾ പുറപ്പെടുവിക്കുന്നില്ലെന്നാണ് ഇതിന് അർത്ഥം.

ആർത്തവ ദിവസത്തിന് മുൻപ് തന്നെ ചെറിയ രീതിയിലുള്ള രക്തപാടുകൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനരഹിതമായ ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണമാകാം.

ക്രമരഹിതമായ ആർത്തവചക്രമോ അല്ലെങ്കിൽ പലപ്പോഴും ആർത്തവം മുടങ്ങുകയോ ചെയ്താൽ, അത് ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ ഹൈപ്പർ തൈറോയിഡിസം മൂലമാണെന്ന് മനസിലാക്കണം. അതായത് തൈറോയ്ഡ് ഗ്രന്ഥി വളരെ കുറച്ച് അല്ലെങ്കിൽ വളരെയധികം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നത് കാരണമാണ് ഇത് സംഭവിക്കുന്നത്.

ആർത്തവചക്രത്തിൽ വളരെ കുറച്ച് രക്തസ്രാവം അനുഭവപ്പെടുകയോ അല്ലെങ്കിൽ സാധാരണ സൈക്കിളിനേക്കാൾ കുറഞ്ഞ സമയത്തേക്ക് രക്തസ്രാവം സംഭവിക്കുകയോ ചെയ്താൽ, അത് ഹൈപ്പർ തൈറോയിഡിസം മൂലമാകാം. അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലമാകാം. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഹൈപ്പോതൈറോയിഡിസത്തിനും ഹൈപ്പർതൈറോയിഡിസത്തിനും ചികിത്സ ആരംഭിക്കുന്നതാണ് നല്ലത്. ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ സൗമ്യവും തിരിച്ചറിയാൻ പ്രയാസമുള്ളതോ ഗുരുതരമായതോ, ജീവിതനിലവാരത്തിന് ഹാനികരമോ ആയിരിക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഹൈപ്പോ തൈറോയ്ഡ് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ പല മാരക രോഗങ്ങളുണ്ടാകാൻ കാരണമായേക്കും. അതിൽ പ്രധാനമാണ് വന്ധ്യത, ഹൃദയ രോഗങ്ങൾ, നാഡി ക്ഷതം, മുഴകൾ, ജന്മവൈകല്യങ്ങൾ, കൂടാതെ മാനിസകാരോഗ്യത്തെ പോലും ബാധിച്ചേക്കാം. ചില അപൂർവ സന്ദർഭങ്ങളിൽ സ്ഥിതി വഷളാകാം. വർദ്ധിച്ച ഹൃദയമിടിപ്പ്, വിറയൽ, പൊട്ടുന്ന എല്ലുകളും മുടിയും, ഇരട്ട കാഴ്ച, പ്രകാശത്തോടുള്ള സംവേദനക്ഷമത, ഹൃദയ അവസ്ഥകൾ, ഉറക്ക പ്രശ്നം, ഉത്കണ്ഠ, ക്ഷോഭം തുടങ്ങി പല തരത്തിലുള്ള ഗുരുതര പ്രശ്നങ്ങൾക്കും തൈറോയ്ഡ് കാരണമായേക്കാം.

കൃത്യമായ വൈദ്യ സഹായം തേടി തൈറോയ്ഡ് അളവ് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടാതെ ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ തൈറോയ്ഡ് ഹോർമോണുകളിലെ വ്യതിയാനം ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താവുന്നതാണ്.

Related posts