Nammude Arogyam
Health & WellnessMaternityWoman

ഗർഭിണീ.. കഴിക്കരുത്..

“പോസിറ്റീവ്” രണ്ടു വരകളായി സന്തോഷം ഈറനണിഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെത്തി വല്ലാത്ത കുളിരും ആവേശവും കൂടെ പുതിയ ഒരു തുടക്കത്തിന്റെ, ഒരമ്മയുടെ ആദ്യ ചിന്ത എന്തെല്ലാം കഴിക്കണം എന്തെല്ലാം കഴിക്കരുത് എന്നായിരിക്കും. കുടുംബക്കാരും അയൽക്കാരും തുടങ്ങി സുഹൃത്തുക്കൾ വരെ എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ന് പറഞ്ഞിട്ട് പോകും.. ഡോക്ടറെ കാണുമ്പോൾ കുറിപ്പടി വാങ്ങി ഇറങ്ങുമ്പോഴും മനസ്സിൽ ഈ ഒരു ചോദ്യം ഉണ്ടാകും.. എല്ലാം കഴിക്കാൻ പറ്റോ? എന്തൊക്കെ കഴിക്കാൻ പാടില്ലാത്തത്?

ഗർഭിണീ.. കഴിക്കരുത്..

ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് ​ഗർഭകാലത്ത് കഴിക്കേണ്ടത്. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. ഗര്‍ഭ കാലത്ത് ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ​ഗർഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാ..

ഗർഭിണീ.. കഴിക്കരുത്..

ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്റെ പൊന്നോമനയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാകുന്നുണ്ടോ എന്ന ആശങ്ക മിക്ക ഗർഭിണികൾക്കുമുണ്ട്. ഈ കാലത്ത് പല ആഹാരങ്ങളോടും കൊതി തോന്നുക സ്വാഭാവികം. എന്നാൽ ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ പോലെ തന്നെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്.

കാപ്പി

പലർക്കും ഒഴിച്ച്‌ കൂടാനാകാത്ത പാനീയങ്ങളിലൊന്നാണ് കാപ്പി. ഇതിലടങ്ങിയിരിക്കുന്ന കഫീൻ ഗർഭസ്ഥശിശുവിന്റെ തൂക്കം കുറയാൻ കാരണമാകും. ചില സന്ദർഭങ്ങളിൽ ഗർഭം അലസിപ്പോകാനും സാധ്യതയുണ്ട്. കഫീൻ അമിതമായ അളവിൽ ശരീരത്തിലെത്തിയാൽ ഗർഭിണികളിൽ ഹൃദയമിടിപ്പ് കൂടുന്നതിനും അസിഡിറ്റി ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട്, കാപ്പി മാത്രമല്ല, കഫീൻ അടങ്ങിയ എല്ലാ പാനീയങ്ങളുടെയും ഉപയോഗം ഗർഭാവസ്ഥയിൽ ഒഴിവാക്കിയേ തീരൂ.

ഗർഭിണീ.. കഴിക്കരുത്..

​മുളപ്പിച്ച പയറുവർഗ്ഗങ്ങൾ

മുളപ്പിച്ച പയറുവർഗ്ഗങ്ങൾക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണെന്ന് നിസ്സംശയം പറയാം. എന്നാൽ ഗർഭിണികൾ ഇത്തരം ഭക്ഷണം പൂർണ്ണമായും ഒഴിവാക്കണം. ഇത്തരം പയറുവർഗ്ഗങ്ങൾ മുളപ്പിക്കാൻ വെയ്ക്കുമ്പോൾ സാല്‍മോണല്ല എന്ന ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ ഈ ബാക്റ്റീരിയയുടെ സാന്നിധ്യം അണുബാധയുണ്ടാകാൻ കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ തുളസി ഇങ്ങനെ ഉപയോഗിക്കാം.

ഗർഭിണീ.. കഴിക്കരുത്..

​മദ്യം

ഗർഭിണികൾ പൂർണമായും ഒഴിവാക്കേണ്ട ഒന്നാണിത്. എത്ര കുറഞ്ഞ അളവിലാണ് കഴിക്കുന്നതെങ്കിലും മദ്യം ഗർഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കും. മദ്യപിക്കുന്ന ഗർഭിണികളിൽ നിന്നും മദ്യത്തിന്റെ അംശം പ്ലാസന്റ വഴി കുഞ്ഞിന്റെ ശരീരത്തിലെത്തുന്നു. മദ്യത്തിലടങ്ങിയിരിക്കുന്ന ചില രാസപദാർത്ഥങ്ങൾ fetal alcohol syndrome എന്ന പ്രത്യേകതരം രോഗം കുഞ്ഞിൽ ഉണ്ടാക്കും. കൂടാതെ ബുദ്ധിമാന്ദ്യം, ഹൃദയവാൽവിന്റെ തകരാർ, ലേർണിംഗ് ഡിസോർഡർ തുടങ്ങിയ പല വൈകല്യങ്ങളും കുഞ്ഞുങ്ങളിൽ രൂപപ്പെടും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും ഇത് ബാധിക്കുമെന്ന് മദ്യം കഴിക്കുന്ന ഗർഭിണികൾ ഓർക്കണം.

​കൈതച്ചക്ക (പൈനാപ്പിൾ)

പ്രോട്ടീനും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് പൈനാപ്പിൾ. എന്നാൽ ഗർഭകാലത്ത് പൈനാപ്പിൾ അമിതമായി കഴിയ്ക്കുന്നത്അബോർഷനുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ബ്രോമിലെയിൻ എന്ന എൻസൈം ഗർഭപാത്രം സങ്കോചിക്കാൻ കാരണമാകുകയും ഗർഭം അലസാൻ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇത് ഒഴിവാക്കുകയോ മിതമായി കഴിയ്ക്കുകയോ ആകാം.

ഗർഭിണീ.. കഴിക്കരുത്..

പപ്പായ

പപ്പായയ്ക്കുള്ള ആരോഗ്യ ഗുണങ്ങൾ വളരെയേറെയാണ്. ഇത് അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കണം. ഗർഭം അലസാൻ സാധ്യതയുള്ള ചില എൻസൈമുകൾ പപ്പായയിലടങ്ങിയിരിക്കുന്നു. എന്നാല്‍ നല്ലപോലെ പഴുത്ത പപ്പായക്ക് പ്രശ്‌നമില്ല. മിതമായി കഴിയ്ക്കുന്നതിനാല്‍ പ്രശ്‌നമില്ല.പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന രാസപദാർത്ഥം ഗർഭപാത്രം സങ്കോചിപ്പിക്കാൻ കാരണമാകുനാകും അതുവഴി ഗർഭമലസുകയും ചെയ്തേക്കാം. പ്രസവസമയത്തെന്നപോലെയുള്ള വേദന ഗർഭിണികളിൽ അനുഭവപ്പെടാം.

Related posts