Nammude Arogyam
General

പെട്ടെന്ന് ചെവി വേദന ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ഇവയെല്ലാമാണ്.. What is the reasons for ear pain?

ഒരു പക്ഷെ ഏറ്റവും അസഹനീയമായ വേദനകളിൽ ഒന്നാണ് ചെവി വേദന. അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ എന്നറിയപ്പെടുന്ന ചെവിയുടെ മധ്യഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് ഏറ്റവും സാധാരണമായ ചെവി വേദന. ഈ ഒരു സാഹചര്യത്തിൽ, അണുബാധ കാരണം നിങ്ങളുടെ ചെവിയുടെ മധ്യഭാഗം വീർക്കുകയോ വീക്കം സംഭവിക്കുകയോ ചെയ്യാം, ഒപ്പം ദ്രാവകം ചെവിക്കല്ലിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതിനാൽ വേദനയും അനുഭവപ്പെടുന്നു. ചെവി വേദനയ്‌ക്കൊപ്പം പനി, ചെറിയ രീതിയിൽ കേൾവിക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. കുട്ടികളിൽ ചെവിയിലെ അണുബാധ വളരെ സാധാരണമായ പ്രശ്നമാണ്.

പെട്ടെന്ന് ചെവി വേദന ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ഇവയെല്ലാമാണ്.. What is the reasons for ear pain?

ആന്തര കർണത്തിലുണ്ടാകുന്ന രോഗാവസ്ഥയാണ് മെനിയേഴ്സ് ഡിസീസ്. ആന്തരിക കർണത്തിലെ പാടപോലുള്ള ഭാഗത്തിന്റെ ഉള്ളിലുള്ള എൻഡോലിംഫ് എന്ന ദ്രാവകത്തിന്റെ ഉത്പാദനം കൂടുമ്പോൾ ആന്തര കർണത്തിൽ സമ്മർദം കൂടുകയും രോഗിയിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും. ചെവിയിൽ കടലിരമ്പുന്ന രീതിയിൽ ശബ്ദം കേൾക്കുക, ശ്രവണശേഷിയിൽ ഏറ്റക്കുറച്ചിലുകൾ, ശക്തമായ തലകറക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ ഇത് നീണ്ടുനിൽക്കാം. ചിലരിൽ ഒരുദിവസം പല പ്രാവശ്യം ഇത് അനുഭവപ്പെടാം. പലപ്പോഴും മാസങ്ങളുടെ ഇടവേളകളിലാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഈ രോഗത്തിന്റെ കാരണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ലക്ഷണങ്ങൾ മനസ്സിലാക്കൽ, സ്കാനിങ്, കേൾവി പരിശോധന എന്നിവ വഴി രോഗനിർണയം നടത്താം.

പെട്ടെന്ന് ചെവി വേദന ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ഇവയെല്ലാമാണ്.. What is the reasons for ear pain?

കർണനാളത്തിന്റെ തൊലിയിലുള്ള ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന മെഴുകിനെയാണ് ചെവിക്കായം (Ear Wax) എന്ന് പറയുന്നത്. പൊടി, സൂക്ഷ്മജീവികൾ, രോഗാണുക്കൾ തുടങ്ങിയവ ഈ മെഴുകിൽ പറ്റിപ്പിടിക്കുകയും അവ ചെവിയിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. അതിനാൽ ചെവിക്കായം ചെവിയുടെ സംരക്ഷണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. എന്നാൽ ചിലരിൽ ജനിതക കാരണങ്ങൾകൊണ്ട് ചെവിക്കായം ഉണങ്ങുകയും അത് ചെവിയിൽ വലിയതോതിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഇവരിൽ കേൾവിക്കുറവ് അനുഭവപ്പെടാറുണ്ട്. വിദഗ്ധർ നിർദേശിക്കുന്ന തുള്ളിമരുന്നുകൾ ഉപയോഗിച്ച് മൃദുവാക്കിയശേഷം ചെവിക്കായം നീക്കംചെയ്യുന്നത് ആശ്വാസം നൽകും.

പെട്ടെന്ന് ചെവി വേദന ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ഇവയെല്ലാമാണ്.. What is the reasons for ear pain?

  • തൽക്കാലിക ശമനത്തിനു ചൂടുവയ്ക്കാം, വേദനസംഹാരികൾ കഴിക്കാം.
  • മധ്യ കർണത്തിലെ നീർക്കെട്ടിന് ആൻറിബയോട്ടിക് വേണം. വേദന കുറയുമ്പോഴെ നിർത്തിയാൽ പഴുപ്പു വ്യാപിക്കാം.
  • കർണനാളിയിലെ നീർക്കെട്ടിനു പൂപ്പലും കായവും കളഞ്ഞു ചെവി വൃത്തിയാക്കി, തുള്ളിമരുന്ന് ഉപയോഗിക്കാം.
  • പ്രമേഹരോഗികളിൽ കർശന പ്രമേഹനിയന്ത്രണവും ആൻറിബയോട്ടിക്, ചികിത്സയും വേണം.
  • ആഘാതം മൂലം കർണപടലത്തിനു ദ്വാരം വീണാൽ തുള്ളി മരുന്നുകൾ വേണ്ട. വെള്ളവും അഴുക്കും കയാറാതെ സൂക്ഷിച്ചാൽ 90 ശതമാനം ഇത്തരം ദ്വാരങ്ങളും തനിയെ അടയുന്നതാണ്.
  • കുട്ടികളിൽ ജലദോഷം, ടോൺസിലൈറ്റിസ് ഇവ നേരത്തേ ചികിത്സിക്കണം.
  • ബഡ്സ്, ചെവിത്തോണ്ടി എന്നിവ ഉപയോഗിക്കരുത്.
  • ചികിത്സ തുടങ്ങിയശേഷവും വേദന കുറയാത്തതോ പഴുപ്പ് കൂടുന്നതോ.
  • തുടക്കത്തിൽ ശമിച്ച വേദന വീണ്ടും വരുക, കേൾവിക്കുറവ് മാറാതെ നിൽക്കുന്നു (ചികിത്സ ഫലപ്രദമല്ല എന്നതിന്റെ ലക്ഷണമാണ്)
  • പ്രമേഹമുള്ളവരിൽ അതികഠിനമയ ചെവിവേദന
  • ശക്തമായ തലവേദന, വിട്ടുവിട്ടുള്ള പനി, ഛർദി, തലകറക്കം, ചിറികോടൽ, ഇരട്ടക്കാഴ്ച

Related posts