Nammude Arogyam
General

ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം..!

നമുക്കെല്ലാം വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് ശരീര വേദനകൾ. ശരീര വേദനക്ക് പലപല കാരണങ്ങളാണ്. ക്ഷീണം, ജോലിസ്ഥലത്തെ കൂടുതൽ നേരത്തെ അധ്വാനം, എന്തെങ്കിലും പരിക്കുകൾ, അല്ലെങ്കിൽ ആരോഗ്യപരമായ അവസ്ഥകൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഇതുണ്ടാകാം. ദൈർഘ്യമേറിയ ജിം വർക്കൗട്ടുകളും ശാരീരിക വ്യായാമങ്ങളും പലപ്പോഴും ശരീരത്തിൽ വേദനയ്ക്കും സമ്മർദ്ദത്തിനും ഇടയാക്കാറുണ്ട്. നിർജ്ജലീകരണം, ഉറക്കക്കുറവ് എന്നിവയെല്ലാം ശരീരവേദനയുടെ തോത് വഷളാക്കുന്നു.

ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം..! way to get rid of body aches at home!

ശരീരത്തിൽ ഇത്തരത്തിൽ വേദനയ്കൾ ഉണ്ടാവുമ്പോൾ കൂടുതൽ ആളുകളും വേദനസംഹാരി ഗുളികകൾ കഴിക്കുന്നത് പതിവാണ്. ശരീരവേദനയെ നേരിടാനുള്ള ഒരു പരിഹാരമാണ് ഇതെങ്കിലും ഇതിൻ്റെ തുടർച്ചയായുള്ള ഉപയോഗം ദീർഘകാലത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി ഭവിച്ചേക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തുടർച്ചയായി ഇത്തരത്തിൽ ശാരീരിക വേദനകൾ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ, വേദനയുടെ അടിസ്ഥാന കാരണം കണ്ടെത്തുകയും പരിഹാരമാർഗ്ഗങ്ങളിലേക്ക് തിരിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വേദനകൾ എന്തെങ്കിലും ഒരു ആരോഗ്യസ്ഥിതി മൂലമാണെന്ന് സംശയമുണ്ടെങ്കിൽ അത് സ്ഥിരീകരിക്കാനും കൂടുതൽ വഷളാകുന്നതിനു മുൻപ് വേണ്ട പരിഹാരങ്ങൾ നേടാനുമായി എത്രയും വേഗത്തിൽ ഒരു ഡോക്ടറുടെ നിർദേശം ചോദിച്ചറിയണം.

ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം..! way to get rid of body aches at home!

ഉപ്പുവെള്ളം ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും പേശിവേദനയിൽ നിന്ന് മോചനം നൽകുന്നതിനും പണ്ടുമുതൽക്കേ പേരുകേട്ടതാണ്. ചൂടുവെള്ളം പേശികളിലെ സമ്മർദ്ദം കുറയ്ക്കാനും വഴിയൊരുക്കുന്നു. അതിനാൽ തന്നെ വ്യായാമം അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗമായി ഇത് പരിഗണിക്കാം. ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം നിറച്ച് ഇതിലേക്ക് 1 കപ്പ് ഉപ്പ് കലർത്തുക. വേദനയുള്ള ശരീരഭാഗം ഈ വെള്ളത്തിൽ 15-20 മിനിറ്റ് നേരം മുക്കിപ്പിടിക്കുക. കുറഞ്ഞത് 15 മിനിറ്റ് നേരം ഇത് ചെയ്യാം. ഇതല്ലെങ്കിൽ ഒരു തൂവാല ഉപ്പിട്ട വെള്ളത്തിൽ മുക്കിവച്ച ശേഷം നിങ്ങളുടെ വേദനയുള്ള ഭാഗങ്ങളിൽ ഇതുപയോഗിച്ച് ചൂടുപകരാം.

ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം..! way to get rid of body aches at home!

ശരീരവേദനയും ശാരീരിക സമ്മർദ്ധവും ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് മസാജിങ്ങ്. ശരിയായി ചെയ്യുന്ന ഒരു മസാജ് നിങ്ങളുടെ ശരീരത്തിലെ വേദനകളും സമ്മർദ്ദവും കുറച്ചുകൊണ്ട് ശാന്തതാ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും നാഡികളെ സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നു. ഈയൊരു പ്രവർത്തി വേദനയിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. മസാജ് ചെയ്യുമ്പോൾ ചെറുതായി ചൂടാക്കിയ കടുക് എണ്ണ കൂടെ ഉപയോഗിക്കുകയാണെങ്കിൽ ഇത് ശരീരത്തിന് വേദനയ്‌ക്കെതിരായി വളരെയധികം ഫലങ്ങൾ നൽകും. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ കഠിനമാണെങ്കിൽ ഒരു മസാജിങ്ങ് ചെയ്യാനായി വിദഗ്ധരുടെയോ തെറാപ്പിസ്റ്റിെൻ്റെയോ സഹായം തേടാം. അതല്ലെങ്കിൽ ഒരു കുടുംബാംഗത്തോട് സഹായമഭ്യർത്ഥിക്കാം. സ്വയം സൗമ്യമായി മസാജ് ചെയ്യുകയുമാവാം.

ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം..! way to get rid of body aches at home!

പേശികളുടെ കാഠിന്യം കുറയ്ക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ് ഹോട്ട് കംപ്രസ് അഥവാ ചൂട് പിടിക്കൽ. വേദനയുള്ള പേശികൾക്ക് പ്രത്യേകിച്ചും ഫലപ്രദമാണ് ഈ മാർഗ്ഗം. എന്നാൽ എന്തെങ്കിലും പരിക്കുകൾ മൂലമാണ് നിങ്ങൾക്ക് വേദന ഉണ്ടാകുന്നതെങ്കിൽ ഈ മാർഗം നിങ്ങൾ പിന്തുടരരുത്. വേദനയുള്ള ഭാഗങ്ങളിൽ നിങ്ങൾക്ക് ഒരു ചൂട് സഞ്ചി ഉപയോഗിച്ചോ അല്ലെങ്കിൽ നനച്ച ടവൽ (ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വച്ചത് ) ഉപയോഗിച്ച് ചൂടുപകരാൻ ശ്രമിക്കാം. എങ്കിൽ തന്നെയും ഇതിലെ ചൂട് ശരീരത്തിന് അനുയോജ്യമായത് മാത്രമാണെന്ന് ഉറപ്പുവരുത്തുക. ഒരിക്കലും ഇതുമൂലം ചർമത്തിനും പൊള്ളലേൽക്കാൻ അനുവദിക്കരുത്.

ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം..! way to get rid of body aches at home!

പേശികളിലെ ഉളുക്ക് മൂലമുണ്ടാകുന്ന വേദനയ്ക്കും വീക്കത്തിനുമെല്ലാം ഒരു ഐസ് പായ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കും. ഇത് ശരീര ഭാഗങ്ങളെ മരവിപ്പിക്കുകയും രക്തസ്രാവം കുറയ്ക്കുകയും ചെയ്യുന്നു. പേശി വേദനകളും സന്ധി വേദനകളും മുറിവുകളുമൊക്കെ കഠിനമായ രീതിയിൽ അനുഭവപ്പെടുകയാണെങ്കിൽ ഇനിപ്പറയുന്ന രീതിയിൽ ഒരു ഐസ് പായ്ക്ക് നിർമ്മിച്ചെടുത്ത് വേദനസംഹാരിയായി ഉപയോഗിക്കുക:

ശരീര വേദനകൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം..! way to get rid of body aches at home!

വേദനസംഹാരിയായതും ആൻ്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ നിറഞ്ഞിരിക്കുന്നതുമായ ഒരു പ്രകൃതിദത്ത ചേരുവയാണ് ഇഞ്ചി. ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നതിന് ഇഞ്ചി ഫലപ്രദമാണെന്ന് ആയുർവേദത്തിൽ തുടങ്ങി നൂതന ശാസ്ത്ര ഗവേഷണങ്ങൾ വരെ ഉറപ്പിച്ചു പറയുന്നു. ശാരീരിക വേദനകൾക്ക് ഉള്ള ഒരു വേദനസംഹാരിയായി ഇഞ്ചി കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ചെറുചൂടുള്ള വെള്ളത്തോടൊപ്പം ഇത് ചേർത്ത് കഴിക്കുക എന്നതാണ്.

Related posts