പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എല്ലാ മലയാളികളുടെയും സ്ഥിരം സ്വഭാവമാണ്. കളയാൻ ഉള്ള ഭക്ഷണമാണെങ്കിലും അത് എടുത്ത് ഫ്രിഡ്ജിൽ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികൾക്ക്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ദീർഘനാൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിരക്കിട്ടുള്ള ജീവിതത്തിനിടിയിൽ പലപ്പോഴും ആളുകൾക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതാണ് ഇതിൻ്റെ പ്രധാന കാരണം. പണ്ടുള്ളവർ പലപ്പോഴും ദൈനംദിനത്തിന് ആവശ്യമായുള്ള ഭക്ഷണം മാത്രമാണ് പാകം ചെയ്തിരുന്നത് അതുകൊണ്ട് തന്നെ ഫ്രിഡ്ജിൻ്റെ ആവശ്യം വരാറില്ല.

വായുകടക്കാത്ത പാത്രങ്ങളിലോ ഫോയിൽ പേപ്പർ ഉപയോഗിച്ചോ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഭക്ഷണം കൂടുതൽ നേരം ഫ്രഷായി ഇരിക്കാൻ സഹായിക്കും. ഫ്രിഡ്ജിനകത്ത് തുറന്നുവെയ്ക്കുന്ന ഭക്ഷണങ്ങൾ പുറത്തെടുക്കുമ്പോൾ വിളറിയതും രുചിയില്ലാത്തതുമായി കാണപ്പെടുന്നു.
മൂടി വെയ്ക്കാതിരുന്നാൽ ഭക്ഷണത്തിന് മോശം മണം ഉണ്ടാവാനും കാരണം ആവുന്നതാണ്. ഫ്രിഡ്ജിനുള്ളിലെ തണുത്ത വായൂപ്രവാഹം ഭക്ഷണം തണുപ്പിക്കുമ്പോൾ ഭക്ഷണത്തിന്റെ മണം ഇല്ലാതാക്കുന്നു. ഭക്ഷണം മൂടി വെയ്ക്കാതിരിക്കുമ്പോൾ അതിന്റെ സ്വാഭാവിക മണവും രുചിയുമില്ലാതാകും.
ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വെയ്ക്കുന്നത് ഭക്ഷണ കേടാവുന്നത് തടയുന്നു. ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വെയ്ക്കുന്നതിന് മുൻപ് മൂടി വെയ്ക്കുമ്പോൾ അത് പെട്ടെന്ന് കേടാവില്ല. ഫ്രിഡ്ജിൽ ഭക്ഷണം സാധനം തുറന്നുവെയ്ക്കുന്നത് ഭക്ഷണങ്ങളിൽ ഫംഗസും ബാക്ടീരയയും വളരും. ശരിയായ താപനില നിലനിർത്താതെയിരിക്കുമ്പോൾ ബാക്ടീരിയ പെട്ടെന്ന് വളരും.
ഫ്രിഡ്ജിൽ പഴയ ഭക്ഷണങ്ങൾ ഉണ്ടെങ്കിലോ കേടായ ഭക്ഷണം അബദ്ധ വശാൽ ഫ്രിഡ്ജിനകത്ത് വെച്ചാലോ അവ ഫ്രിഡ്ജിനുള്ളിൽ ബാക്ടീരയയുടെ വളർച്ചയ്ക്ക് കാരണമാകും. മത്സ്യം, മാംസം തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനകത്ത് ഉണ്ടെങ്കിൽ തുറന്ന വെയ്ക്കുന്ന ഭക്ഷണത്തിലേക്ക് അതിന്റെ അംശങ്ങളെത്താൻ കാരണം ആയേക്കാവുന്നതാണ്. പക്ഷേ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നതാണെങ്കിൽ കേടായ വസ്തുക്കളിൽ നിന്നുള്ള ഫംഗസും ബാക്ടീരയയും മറ്റ് ഭക്ഷണ വസ്തുക്കളെ ബാധിക്കില്ല.

ശീതികരിച്ച ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നു: ഭക്ഷണം ഫ്രിഡ്ജിൽ അടച്ച് സൂക്ഷിക്കുമ്പോൾ അത് ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാനും സഹായകമാകുന്നു.. പാകം ചെയ്ത ഭക്ഷണങ്ങൾ വായു കടക്കാത്ത ബോക്സിൽ വെയ്ക്കുമ്പോൾ ദുർഗന്ധവും വരില്ല, ഫംഗസും ഉണ്ടാവില്ല.
ഭക്ഷണം അടച്ച് വെയ്ക്കാതിരുന്നാൽ അതിൽ നിന്ന് വെള്ളവും അംശങ്ങളും ഫ്രിഡ്ജിനെ മലിനമാക്കുന്നു. ഭക്ഷണത്തിൽ നിന്നുള്ള ഗന്ധം വായുവിൽ കലരുന്നു. അതിൽ നിന്നും ദുർഗന്ധം വരും.ഫ്രിഡ്ജിൽ ഭക്ഷണം വെയ്ക്കുമ്പോൾ അവ മൂടി വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.