Nammude Arogyam
General

സ്തനങ്ങളിലെ മുഴ, ഇവയാകാം കാരണങ്ങൾ !

നമ്മളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം പലതര്തതിലുള്ള മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്തനത്തില്‍ മുഴകള്‍ വരുന്നതിനും കാരണമാകുന്നു. ഇതിനെയാണ് ഫൈബ്രോസിസ്റ്റിക് ചേയ്ഞ്ചസ്സ് എന്നി വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം ഉണ്ടാകുന്ന മുഴകള്‍ കാന്‍സറിലേയ്ക്ക് നയിക്കുന്നവയല്ല. സ്തനങ്ങള്‍ എല്ലായ്‌പ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് മാറ്റം സംഭവിക്കുന്ന ഒരു അവയവമാണ്.​ഇത്തരത്തില്‍ സ്തനത്തില്‍ ഉണ്ടാകുന്ന മുഴകള്‍ സ്തനത്തിനുള്ളില്‍ ഒരു തടിപ്പ് പോലെയോ അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ അറിയാന്‍ സാധിക്കുന്ന വിധത്തിലുള്ള മുഴകളായോ കാണപ്പെടാം. ഇത്തരത്തില്‍ സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകള്‍ അപകടകാരികളല്ലെങ്കിലും പലപ്പോഴും അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയെന്ന് വരാം.

സ്തനങ്ങളില്‍ കാണപ്പെടുന്നതും എന്നാല്‍, കാന്‍സര്‍ മുഴകളുമല്ലാത്ത മറ്റൊരുതരം മുഴകളാണ് ഫൈബ്രോഅഡിനോമാസ്. സ്തനത്തില്‍ നമ്മള്‍ തൊടുമ്പോള്‍ ചലിക്കുന്ന വിധത്തില്‍ കാണപ്പെടുന്ന മുഴകളാണ് ഇവ. നല്ല റൌഡ് ഷേയ്പ്പില്‍ കാണപ്പെടുന്ന ഇവ, തൊടുമ്പോള്‍ സ്മൂത്തായിരിക്കുന്നത് കാണാം. പൊതുവില്‍ ചെറുപ്പക്കാരായ സ്ത്രീകളിലാണ് ഇത്തരം മുഴകള്‍ കണ്ട് വരുന്നത്. പ്രത്യേകിച്ച് 20 വയസ്സ് പ്രായമായ പെണ്‍കുട്ടികളില്‍ ഇത്തരം മുഴകള്‍ വരുന്നത് പതിവാണ്. വേദനയില്ലാത്ത ഇത്തരം മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കാണിച്ച് അഭിപ്രായം തേടുന്നത് നല്ലതാണ്.

​​​

​​ബ്രസ്റ്റ് ടിഷ്യൂവില്‍ ഫ്‌ലൂയിഡ് നിറഞ്ഞ് അത് സിസ്റ്റ് രുപത്തില്‍ വരുന്നതാണ് സിസ്റ്റ്. വട്ടത്തില്‍ അല്ലെങ്കില്‍ ഓവല്‍ ഷേയ്പ്പിലാണ് ഇത്തരം സിസ്റ്റ സ്തനത്തില്‍ കാണപ്പെടുക. ചിലരില്‍ ചെറിയ വലിപ്പത്തില്‍ കാണാം. എന്നാല്‍, ചിലരില്‍ നല്ല വലുപ്പത്തിലും ഇവ പ്രത്യക്ഷപ്പെടാം. മാസമുറകളില്‍ ഉണ്ടാകുന്ന വ്യത്യാസം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം തന്നെ സ്തനത്തില്‍ സിസ്റ്റ് രൂപപ്പെടുന്നതിന് കാരണമാണ്. നിങ്ങള്‍ക്ക് ഇത് അമിതമായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാവുന്നതാണ്. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇത്തരം സിസ്റ്റ് മൂലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണിച്ച് സിസ്റ്റ് നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.

മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥി ചീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അഡിനോസീസ്. ഇത് വലിപ്പം വെക്കുന്നിതിനാല്‍ തന്നെ മാറിടത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടാനും അതുപോലെ, നല്ല തടിപ്പ് പ്രത്യക്ഷപ്പെടാനും കാരണമാകുന്നു. ഇത്തരത്തില്‍ ഗ്ലാന്‍ഡുലാര്‍ ടിഷ്യൂവിലെ ഈ വ്യത്യാസം ഒരിക്കലും കാന്‍സറിന് കാരണമല്ല. നിങ്ങള്‍ക്ക് സ്തനത്തിന് വലിപ്പം അമിതമായി വെക്കുന്നത് പോലെ തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്നതാണ്.

സ്തനത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ സ്തനത്തില്‍ തടിപ്പ് സൃഷ്ടിക്കാനും അതുപോലെ മുഴകള്‍ വരുന്നതിനും പലപ്പോഴും കാരണമാകാറുണ്ട്. കാരണം, മുറിവ് പറ്റിയ ഭാഗതത് രക്തം കട്ടപിടിക്കുന്നത്, അല്ലെങ്കില്‍ കോശങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ മുഴകള്‍ പോലെ, അല്ലെങ്കില്‍ കല്ലപ്പ് പോലെ സ്തനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കല്ലപ്പ് പ്രത്യക്ഷപ്പെട്ടാല്‍ ഡോക്ടറെ കണ്ട് അതിന് ചികിത്സ തേടാവന്നതാണ്.

പലരും സ്തനത്തില്‍ മുഴകള്‍ കണ്ടാല്‍ അമിതമായി ടെന്‍ഷന്‍ അടിക്കന്‍ തുടങ്ങും. പലരും ഡോക്ടറെ കാണുന്നതിന് മുന്‍പേ തന്നെ ഇത് കാന്‍സറാകുമോ എന്ന സംശയത്തില്‍ ടെന്‍ഷന്‍ അടിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ പലരേയും മാനസികമായി തളര്‍ത്തുകയും ആരോഗ്യം തന്നെ ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ആദ്യം സ്തനത്തില്‍ മുഴകള്‍, അല്ലെങ്കില്‍ തടിപ്പ് കണ്ടാല്‍, അല്ലെങ്കില്‍ ശ്രദ്ധിച്ചാല്‍ ഒരു ഡോക്ടറെ കാണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം ചെക്കപ്പ് നടത്തി ഈ മുഴ എന്താണെന്ന് ഉറപ്പ് വരുത്തി ചികിത്സ തേടുക.

Related posts