Nammude Arogyam
General

അനീമിയക്ക് ഭക്ഷണത്തിലൂടെ പരിഹാരം

കടുത്ത ക്ഷീണം, വൈകുന്ന ആർത്തവം, അമിത ആർത്തവം, നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം, കൈകാലുകള്‍ക്ക് തണുപ്പ്, വിളർച്ച രക്തക്കുറവ് അല്ലങ്കിൽ അനീമിയയുടെ ലക്ഷണങ്ങളാണ് ഇവ. ആർത്തവാരംഭത്തിൽ, ഗർഭകാലത്ത്, ആർത്തവ വിരാമത്തോടടുപ്പിച്ച് എല്ലാം അയൺ ഡെഫിഷ്യൻസി ഉണ്ടാകാം. ശരീരത്തിലെ ഇരുമ്പിന്റെ അഭാവമാണ് രക്തക്കുറവിന് കാരണം. ഇരുമ്പിന്റെ അളവ് കൂട്ടുന്നതിലൂടെ നമുക്ക് ഈ അവസ്ഥക്ക് പരിഹാരം കാണാം.

  • നെല്ലിക്ക: വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് നെല്ലിക്ക. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കും. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.
  • കുതിർത്ത ഉണക്കമുന്തിരി: ഡ്രൈ ഫ്രൂട്ട്സുകൾ മിക്കവയും അയണിന്റെ കലവറയാണ്; ഉണക്കമുന്തിരി പ്രത്യേകിച്ചും കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ഇവ രക്തകോശങ്ങളുടെ നിർമാണത്തിന് അവശ്യം വേണ്ടവയുമാണ്. എട്ടു മുതൽ പത്തു വരെ ഉണക്കമുന്തിരി ഒരു രാത്രി കൊണ്ട് കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
  • ചീര: ശരീരത്തിന്റെ ആരോഗ്യത്തിനും പേശികളുടെ ആരോഗ്യത്തിനും മികച്ചത്. അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
  • ഇറച്ചി: കരൾ, വൃക്ക, തലച്ചോറ്, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളും അയണിന്റെ മികച്ച ഉറവിടമാണ്. കരൾ, അയണിന്റെ മികച്ച ഉറവിടമാണ്. ചെറിയ അളവിൽ ബീഫ് ലിവർ കഴിക്കുന്നതു മൂലം ഒരു ദിവസം ആവശ്യമായതിന്റെ 36 ശതമാനം ഇരുമ്പ് ലഭിക്കുന്നു.
  • വന്‍പയർ: പയർവർഗങ്ങളിൽ വൻപയർ ശരീരത്തിനാവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയതാണ്. പതിവായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം പൂർണമായും ഇല്ലാതാക്കും.

കൂടാതെ ചെറിയ മീനുകൾ , മുട്ട, വിത്തുകൾ മുളപ്പിച്ചത്, ചെറിയ പുളിയുള്ള പഴവർഗ്ഗങ്ങൾ എന്നിവ കഴിക്കാം.

Related posts