Nammude Arogyam
General

വാള്‍നട്‌സ് കഴിച്ചാൽ തൈറോയ്ഡ് കുറയുമോ?

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഹൈപ്പോ, ഹൈപ്പര്‍ എന്നീ തൈറോയ്ഡുകളുണ്ടെങ്കിലും ഇതില്‍ കൂടുതലായി കണ്ടു വരുന്നത് ഹൈപ്പോയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് ഈ പ്രശ്‌നങ്ങളുണ്ടാകുന്നതും. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം ഹൈപ്പര്‍ കണ്ടീഷനും കുറവ് പ്രവര്‍ത്തനം ഹൈപ്പോ കണ്ടീഷനും ഇടയാക്കുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ക്കാണ് ഇതു കൂടുതലുണ്ടാകുന്നത്. കാരണം സിംപിളാണ്, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളില്‍ കൂടുതലാണ്. ഇതിനാല്‍ തന്നെ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്.

തൈറോയ്ഡ് പരിഹാരത്തിനായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതില്‍ നട്‌സ് പ്രധാനപ്പെട്ടവയാണ്. നട്‌സ് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നവയാണ്. തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് അത് നല്ല മരുന്നാണ്. നട്സിൽ തൈറോയ്ഡിന് ഉപയോഗിയ്ക്കാവുന്ന നല്ല ഒന്നാണ് വാള്‍നട്‌സ്. വാള്‍നട്‌സിനൊപ്പം തേനും കൂടി കഴിയ്ക്കുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ആന്റി ഓക്‌സിഡന്റുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍, എന്നിവയടങ്ങിയ തേന്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. ശരീരത്തിന് ദോഷം വരുത്തുന്ന ടോക്‌സിനുകള്‍ , മെറ്റലുകള്‍, എന്നിവ ശരീരത്തില്‍ നിന്നും പുറന്തള്ളി തൈറോയ്ഡ് തടഞ്ഞു നിര്‍ത്താന്‍ തേന്‍ ഏറെ നല്ലതാണ്. തേനിലെ ഒമേഗ 6 ഫാറ്റി ആസിഡുകളും തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇതു വഴി തൈറോയ്ഡ് തടയുന്നതു സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡുകൾ വാൾനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ വിറ്റാമിൻ ഇ യുടെ വലിയ ശേഖരം ഇവയിൽ അടങ്ങിയിട്ടുണ്ട്. എലജിക് ആസിഡ്, കാറ്റെച്ചിനുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, മെലറ്റോണിൻ എന്നീ വിലയേറിയ ആന്റിഓക്‌സിഡന്റുകളുടെ ഗുണവും അവയിൽ അടങ്ങിയിട്ടുണ്ട്. സെലേനിയം കുറഞ്ഞാല്‍ അയൊഡിന്‍ കുറവിന് കാരണമാകുന്നു. അയൊഡിന്‍ കുറവ് തൈറോയ്ഡ്, പ്രത്യേകിച്ചു ഹൈപ്പോതൈറോയ്ഡിനുള്ള പ്രധാനപ്പെട്ട കാരണവുമാണ്. വാള്‍നട്‌സില്‍ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്.

വാള്‍നട്‌സ് തൈറോയ്ഡിനായി ഉപയോഗിയ്ക്കുന്നത് തേനില്‍ കലര്‍ത്തിയാണ്. ഇതുണ്ടാക്കാന്‍ നല്ല തേന്‍ അതായത് ചെറുതേന്‍ വേണം. അതും നല്ല ശുദ്ധമായത്. 4 കപ്പ് തേനിന് 50 വാല്‍നട്‌സ് എന്ന കണക്കിലെടുക്കാം. ഇത് നല്ല ശുദ്ധമായ ഗ്ലാസ് ജാറില്‍ കലര്‍ത്തി വയ്ക്കുക. വാള്‍നട്‌സ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുന്നതാണ് കൂടുതല്‍ ഗുണകരം. ഇത് മരത്തവി ഉപയോഗിച്ചിളക്കി വായു കടക്കാതെ അല്‍പം ഇരുട്ടുള്ള, അതായത് സൂര്യപ്രകാശം അധികം എത്താത്തിടത്ത് വയ്ക്കുക. 10 ദിവസം കഴിഞ്ഞ് ഉപയോഗിച്ചു തുടങ്ങാം. രണ്ടു ടീസ്പൂണ്‍ ദിവസവും വെറും വയറ്റില്‍ കഴിയ്ക്കാം.

തൈറോയ്ഡിന് മാത്രമല്ല, ശരീരത്തിന്റെ ആകെയുളള ആരോഗ്യത്തിനും വാള്‍നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.

Related posts