ആര്‍ത്തവം എന്നത് സ്ത്രീകളെ വളരെയധികം മാനസികമായും ശാരീരികമായും പ്രശ്‌നത്തിലാക്കുന്ന ഒരു അവസ്ഥയാണ്. എല്ലാ മാസവും ഉണ്ടാവുന്ന ഈ ശാരീരിക പ്രക്രിയ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും വ്യക്തിശുചിത്വം പാലിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ആര്‍ത്തവ സമയത്തെ സാനിറ്ററി പാഡ് ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ആര്‍ത്തവ സമയം സാനിറ്ററി പാഡ് ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് അറിഞ്ഞിരിക്കണം.
ആര്‍ത്തവ സമയം സ്ത്രീകള്‍ വ്യക്തി ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്‍കണം. കാരണം ഇത് ആരോഗ്യത്തിന് വളരെയധികം തളര്‍ച്ചയുണ്ടാക്കുന്ന ഒരു സമയം കൂടിയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിന് കാരണം ഇത്തരം മാറ്റാതെ വെക്കുന്ന സാനിറ്ററി പാഡുകള്‍ കൂടിയാണ് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ചുരുങ്ങിയത് നാല് മണിക്കൂര്‍ മാത്രമാണ് ഇത്തരം പാഡുകള്‍ ഉപയോഗിക്കുന്നതിന്റെ കാലാവധി. നാല് മണിക്കൂറില്‍ കൂടുതല്‍ ഒരു പാഡ് ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം.
പലരും ഇത് ചെയ്യാറുണ്ടെങ്കിലും ചിലരെങ്കിലും ജോലിത്തിരക്കിലും മറ്റെന്തെങ്കിലും അസൗകര്യം കാരണവും ഒരേ പാഡ് തന്നെ ദിവസം മുഴുവന്‍ ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ഇത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നത് അറിഞ്ഞിരിക്കണം. രക്തപ്രവാഹം കൂടിയാലും കുറഞ്ഞാലും നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ പാഡുകള്‍ മാറ്റിയിരിക്കണം. കാരണം ഇത് മാറ്റിയില്ലെങ്കില്‍ അത് ബാക്ടിരിയ വളര്‍ച്ചക്ക് വഴി വെക്കുന്നു. അത് കൂടാതെ അണുബാധയുണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ സ്വകാര്യ ഭാഗത്തിന്റെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ഭാവിയില്‍ ദോഷകരമായ പല പ്രശ്‌നങ്ങളും നേരിടേണ്ടതായും വരുന്നു. ഇത് കൂടാതെ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
സ്ത്രീകള്‍ക്ക് അവരുടെ ജനനേന്ദ്രിയത്തില്‍ നിന്ന് അമിതമായ അളവില്‍ വെളുത്ത ഡിസ്ചാര്‍ജ് ലഭിക്കുന്നു. ഇത് അത്ര നല്ല ഒരു സൂചനയായല്ല കണക്കാക്കുന്നത്. മാത്രമല്ല ഇതിന്റെ നിറം മാറുന്നതും അത് കൂടാതെ ദുര്‍ഗന്ധം ഉണ്ടാവുന്നതും അപകടാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് മൂലം സ്ത്രീകളില്‍ തളര്‍ച്ചയും ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആര്‍ത്തവ സമയത്ത് നാം കാണിക്കുന്ന ചെറിയ അശ്രദ്ധയാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് കൃത്യസമയത്ത് പാഡ് മാറ്റുന്നതിന് എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടിയാണ് ആര്‍ത്തവ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.
ആര്‍ത്തവ സമയത്ത് ഒരേ പാഡ് തന്നെ ദീര്‍ഘസമയം വെച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത് ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി തന്നെ ബാധിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധയുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ചര്‍മ്മത്തിലെ ചൊറിച്ചിലാണ്. ഒരേ പാഡ് തന്നെ ദീര്‍ഘ സമയം ഉപയോഗിക്കുന്നവരില്‍ ഇത്തരം ചൊറിച്ചില്‍ അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. ഇത് പിന്നീട് തിണര്‍പ്പിനും ചര്‍മ്മം പ്രകോപിപ്പിക്കുന്നതിനും കാരണമാകുന്നു. അത് മാത്രമല്ല പ്രധാനമായും അസഹനീയമായ ചൊറിച്ചിലാണ് അപകടാവസ്ഥ വഷളാക്കുന്നത്. പലപ്പോഴും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയായി ഇത് മാറുന്നു എന്നതാണ് സത്യം.
സ്വകാര്യ ഭാഗത്തോ അതിന്റെ ചുറ്റുപാടുകളിലോ ആയി തിണര്‍പ്പ് പോല കാണപ്പെടുന്നു. ഇത് പ്രധാനമായും സ്ത്രീകളില്‍ സംഭവിക്കുന്നതിന് കാരണം ആര്‍ത്തവ സമയം ഒരേ പാഡ് തന്നെ നാല് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന്റെ ഫലമായാണ്. പാഡ് മാറ്റാത്തത് പോലുള്ള കാര്യങ്ങള്‍ ഫംഗസ്, ബാക്ടീരിയ അണുബാധകള്‍ക്ക് കാരണമാകും, ഇത് തിണര്‍പ്പിനും പ്രകോപിപ്പിക്കലിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അപകടാവസ്ഥയിലേക്ക് കടക്കുന്നതിന് മുന്‍പ് ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത്.
പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ അതിന് പിന്നില്‍ മറ്റൊരു കാരണമാണ് പാഡ് മാറ്റാതിരിക്കുക എന്നത്. മൂത്രാശയ അണുബാധ ഉണ്ടായാല്‍ അത് വൃക്കകള്‍, മൂത്രാശയങ്ങള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉള്‍പ്പെടുന്ന മൂത്രാശയ സംവിധാനത്തില്‍ തകരാറുണ്ടാക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ അപകടകരമായി മാറുന്നതിന് മുന്‍പ് അതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. മൂത്രാശയ അണുബാധ ഉണ്ടോ എന്ന് മനസ്സിലാക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്. മൂത്രമൊഴിക്കുമ്പോള്‍ പൊള്ളുന്നത് പോലെ തോന്നുക, അടിവയറ്റിലെ വേദന, സ്വകാര്യഭാഗത്ത് നിന്ന് ദുര്‍ഗന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
പലപ്പോഴും ദീര്‍ഘനേരം ഇത്തരം പാഡുകള്‍ വെക്കുന്നത് സ്വകാര്യ ഭാഗത്ത് നിന്ന് ചര്‍മ്മം ഇളക് പൊളിഞ്ഞ് വരുന്നതിന് കാരണമാകുന്നു. എന്തുകൊണ്ടെന്നാല്‍ പലപ്പോഴും സാനിറ്ററി പാഡിലെ ഈര്‍പ്പം ചര്‍മ്മത്തില്‍ തട്ടുന്നതിന്റെ ഫലമായി ചര്‍മ്മത്തില് പ്രകോപനവും റാഷസ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ചര്‍മ്മത്തിലെ പുറം തൊലി പൊട്ടിയിളകുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് പിന്നീട് ഗുരുതരമായ ചര്‍മ്മ അണുബാധയിലേക്ക് എത്തിക്കുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ പോലെ തന്നെ അതീവ ശ്രദ്ധ വേണ്ട ഒന്നാണ് ദുര്‍ഗന്ധം. പരമാവധി ഇത്തരം ദുര്‍ഗന്ധങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ ആര്‍ത്തവ കാലം അസ്വദിക്കുന്നതിന് വേണ്ടിയും കൃത്യസമയത്ത് പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കുക. കൃത്യസമയത്ത് പാഡ് മാറ്റിയില്ലെങ്കില്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. ദിവസങ്ങളോളം, ഈ പ്രശ്‌നം അലട്ടിയേക്കാം.
മുകളില്‍ പറഞ്ഞ അവസ്ഥകള്‍ ഗുരുതരമായാല്‍ അത് പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് പാഡ് മാറ്റുന്ന കാര്യത്തില്‍ ഒരിക്കലും കോംപ്രമൈസ് വേണ്ട. മാത്രമല്ല ചുരുങ്ങിയത് 4-5 മണിക്കൂറിനുള്ളിലെങ്കിലും ഒരു പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത് ആര്‍ത്തവ കാലത്തുടനീളം ചെയ്യുന്നത് ആരോഗ്യകരമായ ഒരു ആര്‍ത്തവ കാലം നൽകുന്നു.