Nammude Arogyam
Woman

ആർത്തവ ക്രമക്കേടുകൾ അലട്ടുന്നുവോ? പരിഹാരമിതാ…

ആര്‍ത്തവ ക്രമക്കേടുകള്‍ പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് അടിസ്ഥാനമായി വരുന്ന കാരണങ്ങള്‍ പലതാണെങ്കിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. ആര്‍ത്തവത്തിന്റെ തുടക്കത്തിലും മെനോപോസ് സമയത്തും ക്രമക്കേടുകള്‍ സ്വാഭാവികമാണെങ്കിലും. പ്രത്യേകിച്ചും ആര്‍ത്തവം കൃത്യമായുളളവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത് പല രോഗങ്ങളുടെ ലക്ഷണം കൂടിയാകാം. ഇത്തരം രോഗങ്ങള്‍ക്ക് പരിഹാരം കാണണം. ഇതല്ലാതെ തന്നെ ചില നിസാര കാര്യങ്ങള്‍ കൊണ്ട് വരുന്ന ആര്‍ത്തവ ക്രമക്കേടുകളുമുണ്ട്. ഇത് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

1.കറുവപ്പട്ട-ഇത് രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ആവശ്യമായ ഈസ്ട്രജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ആർത്തവ കാലയളവ് കൃത്യ മാക്കാന്‍ സഹായിക്കും.മാത്രമല്ല, വേദനയിൽ നിന്നും മലബന്ധത്തിൽ നിന്നും പെട്ടെന്ന് ആശ്വാസം നൽകുന്നതുമാണ്. അതിനാൽ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറുവപ്പട്ട ആവശ്യത്തിന് ചേര്‍ക്കുന്നത് നല്ലതാണ്. രുചിയിലും ആരോഗ്യ ഗുണത്തിലും മുന്‍പില്‍ തന്നെയാണിത്. നല്ല ഫലം ലഭിയ്ക്കാനായി കറുവപ്പട്ട നന്നായി പൊടിച്ച് പാലില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് ഏറെ ഉപകാരപ്രദമാണ് .

2. മഞ്ഞൾ-ഇവ പ്രതിരോധ ശേഷി, ആരോഗ്യം എന്നിവയില്‍ ഏറെ മുന്‍പിലാണ് മഞ്ഞള്‍. ഇത് രക്തപ്രവാഹം സുഗമമാക്കുന്നു. ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ക്രമീകരിയ്ക്കാനും മഞ്ഞള്‍ വലിയ തോതില്‍ സഹായിക്കും. അതിനാല്‍ മിക്ക ഭക്ഷണ സാധനങ്ങളിലും മഞ്ഞള്‍ ചേര്‍ത്ത് പാകം ചെയ്യുന്നതും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കിടക്കുന്നതിന് മുൻപ് പതിവാക്കുന്നതും നല്ലതാണ്. രുചിയ്ക്കായി ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്.

3.ആപ്പിൾ സിഡെർ വിനെഗർ-ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ ആപ്പിൾ സിഡെർ വിനെഗറിന് കഴിയും. ഇത് അധിക ഭാരം കുറയ്ക്കുകയും അനാവശ്യമായ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് വയറിന്‍റെ ഭാഗങ്ങളിലെ. ക്രമരഹിതമായ ആർത്തവ കാലയളവുകളുടെ പ്രധാന കാരണങ്ങളിലൊന്നായ പി‌സി‌ഒ‌എസിന്റെ ലക്ഷണങ്ങളും ഇത് കുറയ്ക്കും. ആർത്തവ ക്രമക്കേടുകളിൽ നിന്ന് രക്ഷപ്പെടാന്‍ തേനും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് കഴിക്കുക. തേൻ വിനെഗറിന്റെ അരുചി നിർവീര്യമാക്കുകയും അതേസമയം, ആപ്പിൾ സിഡെർ വിനെഗറിന്റെ പരമാവധി ഗുണങ്ങള്‍ ശരീരത്തില്‍ എത്തിയ്ക്കുകയും ചെയ്യുന്നു.

4.പൈനാപ്പിള്‍, പപ്പായ- ഇവ ഏറെ ഗുണകരമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കരോട്ടിൻ ആർത്തവചക്രത്തെ സാധാരണ നിലയിലാക്കുന്നു,അതുകൊണ്ട് തന്നെ പപ്പായ ആര്‍ത്തവ സമയത്ത് പോലും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് ശരിയായി ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. ബ്രോമെലൈൻ എൻസൈമുകൾ നിറഞ്ഞതാണ് പൈനാപ്പിള്‍, ആര്‍ത്തവം ക്രമപ്പെടുതുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണിത്. ഇത് ഗർഭാശയത്തെ മയപ്പെടുത്തുകയും രക്തകോശങ്ങളെ സൃഷ്ടിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

5.ഇഞ്ചി- ഇത് പല രോഗങ്ങള്‍ക്കും ഏറെ ഗുണകരമാണ്. സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ സ്വാഭാവിക ഉൽപാദനത്തിനും ആര്‍ത്തവ കാലയളവ് സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ സി, ഇഞ്ചിയിലെ മഗ്നീഷ്യം എന്നിവ ഇതിന് സഹായിക്കുന്നു. എള്ള് നല്ലൊരു പരിഹാരമാണ്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നവയാണ്. എള്ളും ശര്‍ക്കരയും ചേര്‍ത്ത് കഴിയ്ക്കുന്നതും ഗുണകരമാണ്.

മുകളിൽ പറഞ്ഞവയെല്ലാം തന്നെ ആർത്തവ ക്രമക്കേടുകൾക്ക് ഉപയോഗിക്കുന്ന വീട്ടു വൈദ്യങ്ങളാണ്. എന്നിരുന്നാലും ദീർഘകാല ആർത്തവ പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.

Related posts