ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
(Everything You Need to Know About Miscarriage)
ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍, പ്രത്യേകിച്ചും ആദ്യ മൂന്നു മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയും. കാരണം അബോര്ഷന് സാധ്യത ഏറെയുള്ള കാലഘട്ടമാണിത്. ആദ്യകാല അബോര്ഷന് കാരണങ്ങള്‍ പലതാണ്. നമ്മുടേതായ പ്രശ്നങ്ങള്‍ കൊണ്ട് വരുന്ന അബോര്‍ഷനുകളുണ്ട്. ഇതല്ലാതെ ശരീരം സ്വാഭാവികമായി നടത്തുന്ന, അതായത് നടക്കുന്ന സ്വാഭാവിക അബോര്ഷനുണ്ട്.
ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
(Everything You Need to Know About Miscarriage)
വയറ്റിലെ ഭ്രൂണത്തിന് ജനറ്റിക് പ്രശ്നങ്ങള്‍, അതായത് ക്രോമസോം പ്രശ്നങ്ങളെങ്കില്‍ തനിയെ അബോര്ഷന് നടക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. വൈകല്യങ്ങളോടെ ജനിയ്ക്കുന്ന കുഞ്ഞിനെ ഒഴിവാക്കാനുളള ശരീരത്തിന്റെ സ്വാഭാവിക രീതിയാണിത്. ഇത് ശരീരത്തിന്റെ ഓട്ടോ മെക്കാനിസം എന്നു വേണം, പറയുവാന്‍.എന്നാല്‍ ഇത് എപ്പോഴും സംഭവിയ്ക്കുന്നില്ല. അതായത് വൈകല്യങ്ങളുള്ള കുഞ്ഞിന്റെ പിറവി ശരീരം അനുവദിയ്ക്കാതിരിയ്ക്കുന്ന അവസ്ഥയാണിത്.
ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
പ്ലാസന്റ അഥവാ പൊക്കിള്‍ക്കൊടിയ്ക്ക് വരുന്ന പ്രശ്നങ്ങള്‍ കൊണ്ട് അബോര്ഷന് നടക്കുന്നത് സാധാരണയാണ്. പ്ലാസന്റയിലൂടെയാണ് കുഞ്ഞിനുള്ള രക്തവും ഓക്സിജനും ശരീരത്തിന് ആവശ്യമായ പോഷകങ്ങളുമെല്ലാം തന്നെ ലഭിയ്ക്കുന്നത്. പ്ലാസന്റയ്ക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇത് സ്വാഭാവികമായും തടയപ്പെടും. ഇതിനാല്‍ തന്നെയും കുഞ്ഞിന്റെ വളര്‍ച്ച തടസപ്പെട്ട് സ്വാഭാവിക അബോര്ഷന് നടക്കുകയും ചെയ്യുന്നു. ബ്ലഡ് കട്ട പിടിയ്ക്കുന്ന, ബ്ലഡ് ക്ലോട്ടുണ്ടാകുന്ന അവസ്ഥയുമുണ്ട്. ഇതും അബോര്ഷന് കാരണമാകാറുണ്ട്.
ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
(Everything You Need to Know About Miscarriage)
സാധാരണ യൂട്രസിലാണ് ഗര്‍ഭധാരണം നടക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ യൂട്രസിന് പുറമേയും ഗര്‍ഭധാരണം നടക്കുന്നു. എക്ടോപിക് ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നെല്ലാം ഇതിനെ വിശേഷിപ്പിയ്ക്കുന്നു. ഇത്തരം ഗര്‍ഭധാരണം ഫെല്ലോപിയന്‍ ട്യൂബിലും നടക്കാം. അബോര്‍ഷനുള്ള പ്രധാനപ്പെട്ട കാരണമാണ് ഇത്തരം എക്ടോപിക് ഗര്‍ഭധാരണം എന്നത്. യൂട്രസിനുണ്ടാകുന്ന ചില പ്രശ്നങ്ങളും ഇത്തരം അബോര്‍ഷനിലേയ്ക്കുള്ള കാരണമാണ്. യൂട്രസിന് കട്ടി കുറയുക പോലുള്ള ചില പ്രശ്നങ്ങള്‍ തുടര്‍ച്ചയായ അബോര്ഷന് കാരണമാകാം. ഇത്തരം അവസ്ഥകളില്‍ ഗര്‍ഭധാരണം മുതല്‍ പ്രസവം വരേയും പൂര്‍ണ വിശ്രമം നിര്‍ദേശിയ്ക്കാറുണ്ട്.
ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
നമ്മുടേതായ കാരണങ്ങള്‍ കൊണ്ടും ആദ്യമാസങ്ങളില്‍ അബോഷന് സംഭവിയ്ക്കാം. യാത്ര, വെയ്റ്റുള്ള വസ്തുക്കള്‍ എടുത്തു പൊക്കുന്നത്, കൂടുതല്‍ ശാരീരിക അധ്വാനം അണുബാധകള്‍, അസുഖങ്ങള്‍, അമിത വണ്ണം, ആവശ്യത്തിന് തൂക്കമില്ലാതിരിയ്ക്കുക, മദ്യപാന, പുകവലി ശീലങ്ങള്‍, ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍, പോഷകക്കുറവ്, വീഴ്ച,, സ്ട്രെസ് എന്നിവയെല്ലാം അബോര്ഷന് കാരണങ്ങളാണ്.
ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
(Everything You Need to Know About Miscarriage)
ചില അബോർഷൻ സാധ്യതകൾ നേരത്തെ കണ്ടെത്താനും അത് തടയാനും സാധിക്കുമെങ്കിലും ചിലത് ചികിത്സകൾ കൊണ്ട് ഒഴിവാക്കാൻ കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ സ്വാഭാവികമായി അബോർഷൻ സംഭവിക്കുകയാണ് ചെയ്യാറുള്ളത്. ഡോക്ടർമാർക്കും പ്രത്യേകിച്ച് പരിഹാര മാർഗങ്ങളൊന്നും തന്നെ നിർദേശിക്കാൻ കഴിയാത്ത സാഹചര്യമാണിത്.
ചില അവസരങ്ങളിൽ ഗർഭച്ഛിദ്രം സ്ത്രീകൾക്ക് ഭീഷണി ആയി തീർന്നേക്കാം. യഥാർത്ഥ ഗർഭം അലസൽ പോലെയാകില്ല ആ അവസ്ഥ. ഇതിൽ ഗർഭം അലസുന്നതിെൻറ ഒരു സൂചനയും കാണിക്കണം എന്നില്ല. അതിനാൽ തന്നെ കുഞ്ഞിന് അത് ഭീഷണിയാവുകയുമില്ല. ഗർഭച്ഛിദ്രത്തിനുള്ള സാധ്യതകൾ ഉണ്ടാകുമെങ്കിലും കുഞ്ഞിനെ സുരക്ഷിതമായി ലഭിക്കുന്ന അവസ്ഥയാണിത്. എന്നാൽ ഭയപ്പാടുണ്ടാക്കുന്ന രീതിയിൽ യോനിയിൽ രക്തസ്രാവവും അടിവയറ്റിൽ വേദനയും ഉണ്ടാകും എന്നതു തന്നെയാണ് ലക്ഷണം. സെർവിക്സ് അപ്പോഴും അടഞ്ഞു തന്നെയിരിക്കാം. അസാധാരണമായ രക്തസ്രാവമുണ്ടെങ്കിൽ, നിങ്ങൾ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
ചില സന്ദർഭങ്ങളിൽ അബോർഷൻ അറിയാതെ പോകുന്നു. ഗർഭാശയം വികസിക്കാത്ത പ്രശ്നം ആ സന്ദർഭങ്ങളിൽ ഉണ്ടാകും. മാത്രമല്ല ഇൗ സന്ദർഭങ്ങളിൽ ടിഷ്യു ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയുമില്ല. ഇത്തരത്തിലുള്ള ഗർഭം അലസൽ സംഭവിക്കുേമ്പാൾ ചില അടയാളങ്ങൾ ശരീരം കാണിക്കും. ഇത് കൂടുതൽ സങ്കീർണതകൾ തടയുന്നതിന് ആവശ്യമായ നടപടികൾ നേരത്തേ എടുക്കാൻ സഹായിക്കുകയും ചെയ്യും. ചിലർക്ക് തവിട്ട് നിറമുള്ള ഡിസ്ചാർജ്, ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്. ഇത്തരം സൂചനകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വിദഗ്ദ സഹായം തേടേണ്ടതാണ്.
ഗർഭം അലസുന്നത് നല്ലതാണോ! അറിയാം ചില കാര്യങ്ങൾ..
(Everything You Need to Know About Miscarriage)
അപൂർണമായാണ് ചിലർക്ക് ചില ഗർഭം അലസൽ ഉണ്ടാകാറുള്ളത്. പൂർണ്ണമല്ലെങ്കിലും വലിയ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണിത്. ഇത്തരത്തിലുള്ള ഗർഭച്ഛിദ്രത്തിൽ ഗർഭപിണ്ഡത്തിെൻറ ചില ടിഷ്യൂകൾ ഗർഭപാത്രത്തിലൂടെ പുറന്തള്ളപ്പെടും. ബാക്കിയുള്ള ടിഷ്യുകൾ അവിടെ നിലനിൽക്കും. പിന്നീട് വൈദ്യ സഹായത്തിലുടെ ഇത് നീക്കുകയാണ് വേണ്ടത്. അപൂർണ്ണമായ ഗർഭച്ഛിദ്രത്തിനൊപ്പം യോനിയിൽ രക്തസ്രാവവും കടുത്ത വയറുവേദനയും ഉണ്ടാകും. ചിലപ്പോൾ സെർവിക്സ് തുറന്നിരിക്കുന്നതായും പരിശോധനയിൽ കാണപ്പെടാറുണ്ട്. അതിനാൽ ഈ അവസ്ഥ അനുഭവിക്കുന്നവർ തീർച്ചയായും പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.