സ്ത്രീകളില്‍ സാധാരണ സംഭവിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ ആര്‍ത്തവ സമയം സ്ത്രീകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ചില അവസ്ഥകള്‍ ആര്‍ത്തവം വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആണ് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ സാധാരണ അവസ്ഥയില്‍ 28 ദിവസം കൂടുമ്പോഴാണ് ആര്‍ത്തവം വരുന്നത്. എന്നാല്‍ ചിലരില്‍ ഇത് അല്പം കൂടുതലോ അല്ലെങ്കില്‍ കുറവ് ദിവസങ്ങളോ ഉണ്ടാവുന്നു. 28 ദിവസമുള്ള ആര്‍ത്തവത്തില്‍ 14-ാമത്തെ ദിവസമാണ് ഓവുലേഷന് സംഭവിക്കുന്നത്. എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ 7 ദിനത്തില്‍ കൂടുതലാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

എന്നാല്‍ പലപ്പോഴും ആര്‍ത്തവ ദിനങ്ങള്‍ വര്‍ദ്ധിക്കുന്നത് പ്രശ്നത്തില്‍ അവസാനിക്കുന്നു. ഇത്തരം അവസ്ഥകള്‍ വേഗം ചികിത്സ തേടേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഏഴ് ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവം നില നിന്നാല്‍ അത് ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ കാര്യങ്ങള്‍ മാറ്റി വെക്കണം എന്തൊക്കെ ചികിത്സ എടുക്കണം, എന്താണ് കാരണങ്ങള്‍ എന്നിവയെക്കുറിച്ച് നോക്കാം.
ആര്‍ത്തവ ദിനങ്ങള്‍ നീണ്ട് നില്ക്കുമ്പോള് പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇതില്‍ തന്നെ പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളാണ് കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കുന്നത്. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന കാര്യങ്ങള്‍, ഫൈബ്രോയ്ഡ്, എക്ടോപിക് പ്രഗ്നന്‍സി എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ത്തവ ചക്രത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു. ഇത് പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. ആര്‍ത്തവം ഏഴ് ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുകയോ അല്ലെങ്കില്‍ ധാരാളം രക്തം കട്ട പിടിച്ച് പോവുകയോ ചെയ്യുമ്പോള്‍ നമ്മള് അല്പം ശ്രദ്ധിക്കണം. ഒരിക്കലും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കൂടാതെ രക്തം ചുവപ്പ്, പിങ്ക്, തവിട്ട് അല്ലെങ്കില്‍ തുരുമ്പ് നിറത്തിലാണോ എന്നതും ശ്രദ്ധിക്കണം.
സാധാരണ അവസ്ഥയില്‍ ആര്‍ത്തവ ദിനങ്ങള്‍ 7 ദിവസമായിരിക്കും. ഇതില്‍ 4 ദിവസത്തിന് ശേഷം ബ്ലീഡിംങ് കുറയുകയും സാധാരണ അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു. എന്നാല്‍ 10-20 ദിവസം വരെ നീണ്ട് നില്ക്കുന്ന ആര്‍ത്തവം ചിലര്‍ക്ക് ഉണ്ടാവാറുണ്ട്. എന്താണ് ഇതിന് കാരണം എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതും അറിഞ്ഞിരിക്കണം. ദൈര്‍ഘ്യമേറിയ ആര്‍ത്തവത്തിന്റെ കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
നീണ്ട് നില്ക്കുന്ന ആര്‍ത്തവത്തിന്റെ ലക്ഷണങ്ങളില്‍ ആദ്യം വരുന്നതാണ് പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. ഇത് കൂടുതല്‍ അപകടകരമായി മാറുന്നത് അശ്രദ്ധ കൂടി ചേരുമ്പോഴാണ്. പ്രത്യുല്പാദന ഹോര്‍മോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് പലപ്പോഴും ആര്‍ത്തവ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഇത്തരം കാരണങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു.
ഗര്‍ഭാശയത്തിന്റെ വലിപ്പത്തില്‍ മാറ്റം വരുമ്പോള്‍ ഫൈബ്രോയ്ഡുകള്‍ ഉണ്ടോയെന്നത് സംശയിക്കണം. കാരണം സ്ത്രീകളില്‍ സാധാരണയായി ക്യാന്‍സറസ് അല്ലാത്ത മുഴകള്‍ സൃഷ്ടിക്കുന്നതാണ് ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. ഇത് സ്ത്രീകളില്‍ സാധാരണയായി കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ചില ഫൈബ്രോയ്ഡുകള്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി അതികഠിനമായ ആര്‍ത്തവ വേദന, അല്ലെങ്കില്‍ ശാരീരിക ബന്ധത്തിനിടക്ക് വേദന, നടുവേദന എന്നിവയുണ്ടാവുന്നു.. ഇവരില്‍ ആര്‍ത്തവ ദിനങ്ങള്‍ നീണ്ട് നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഗര്‍ഭാശയത്തിന്റെ ആന്തരികപാളിയായ എന്‍ഡോമെട്രിയത്തില്‍ വളരുന്ന കോശങ്ങളെയാണ് പോളിപ്സ് എന്ന് പറയുന്നത്. ഇത് പലപ്പോഴും ഗര്‍ഭാശയ അറക്കുള്ളില്‍ വളരെ വേഗത്തില്‍ വളരുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള അസ്വസ്ഥതകളും വേദനകളും ആര്‍ത്തവ ദിനങ്ങള്‍ നീണ്ട് നില്ക്കുന്ന അവസ്ഥയും ഉണ്ടാവുന്നു. എപ്പോഴും ശ്രദ്ധിക്കേണ്ടതും ഇത് തന്നെയാണ്. അപകടകരമായ ഇത്തരം അവസ്ഥയെ വളരെയധികം ശ്രദ്ധിക്കണം.
പലപ്പോഴും കൃത്യസമയത്ത് രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ വളരെയധികം ഗുരുതരവും അപകടകരവുമായി മാറാവുന്ന ഒരു രോഗാവസ്ഥയാണ് ക്യാന്‍സര്‍. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഗര്‍ഭാശയത്തിലും സെര്വിക്സിനുള്ളിലും ക്യാന്‍സര്‍ വളര്‍ച്ച ഉണ്ടെങ്കില്‍ ഇവരില്‍ ആര്‍ത്തവ സമയത്ത് അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്ന് മാത്രമല്ല 20 ദിവസത്തില്‍ കൂടുതല്‍ വരെ ആര്‍ത്തവം നീണ്ട് നില്ക്കുന്നു. ഇത് അടിയന്തര ചികിത്സ വേണ്ട ഒന്നാണ് എന്നതാണ് സത്യം.
ചിലര്‍ ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും ആര്‍ത്തവത്തില്‍ പ്രശ്നമുണ്ടാക്കുന്നു. ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് വേണ്ടി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന ചെറിയ ഗര്‍ഭനിരോധന ഉപകരണങ്ങളാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് തെറ്റായി സ്ഥാപിക്കുന്നതിലൂടെയാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതും അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാവുന്നതും. അതുകൊണ്ട് ശ്രദ്ധിക്കണം.
രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകള്‍ അല്ലെങ്കില്‍ ആസ്പിരിന്‍ പോലുള്ള ചില മരുന്നുകളും ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവരിലും ആര്‍ത്തവത്തില്‍ വ്യത്യാസം ഉണ്ടാവുന്നു. ഇത് ആര്‍ത്തവം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നത് കൂടുതല്‍ ഗുരുതരമായതാണ്. അതുകൊണ്ട് തന്നെ ഇതിന് ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടേണ്ടതാണ്. കൂടാതെ ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തനഷ്ടം ഉണ്ടാവുന്നതും കൂടുതല്‍ കാലം നീണ്ട് നില്ക്കുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്.
ചില ആളുകളില്‍ പെല്‍വിക് ഭാഗത്ത് അതികഠിനമായ വേദനയുണ്ടാവുന്നു. ഇത് സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചില അവസ്ഥകളില്‍ ആര്‍ത്തവ രക്തം വളരെയധികം കൂടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ചില മരുന്നുകള്‍ കഴിക്കുന്നതും ശ്രദ്ധിക്കണം. പെല്‍വിക് ഭാഗത്തുണ്ടാവുന്ന അതികഠിനമായ വേദനയാണ് ഇതിന്റെ ആദ്യ ലക്ഷണം. കൂടുതല്‍ താമസിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം ഉടന്‍ തന്നെ ചികിത്സ വേണ്ട അവസ്ഥകളാണ് ഇവയെല്ലാം.