Nammude Arogyam
Cancer

ശരീരത്തിലെ മുഴകളെല്ലാം ക്യാന്‍സര്‍ മുഴകളാണോ?

സ്ത്രീകള്‍ക്ക് ഏറ്റവും പേടിയുള്ള രോഗമാണ് സ്തനാര്‍ബുദം (breast cancer) അഥവ ബ്രസ്റ്റ് ക്യാന്‍സര്‍. ഈ അടുത്ത കാലത്തായി നിരവധി സ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ചികിത്സ തേടിയാല്‍ ഈ രോഗം പൂര്‍ണമായും ഭേദമാക്കാം. സ്തനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മുഴകളെ കൃത്യമായി നിരീക്ഷിച്ചാണ് രോഗം കണ്ടെത്തുന്നത്. സ്തനങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന ചില മാറ്റങ്ങളും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷെ സ്തനങ്ങളിൽ പ്രത്യേക്ഷപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിൻ്റെ ലക്ഷണമല്ല എന്നതാണ് സത്യം.

സ്ത്രീകള്‍ക്ക് സ്വയം സ്തനാര്‍ബുദങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. സത്‌നങ്ങളില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. പക്ഷെ ചില സമയങ്ങളില്‍ അനാവശ്യമായ ഭയമുണ്ടാക്കാനും ഇത്തരത്തിലുള്ള ചില കണ്ടെത്തലുകള്‍ കാരണമാകും. സ്തനങ്ങളിലെ ചില മുഴകള്‍, സ്തനങ്ങളിലെ വീക്കം, നിറം മാറ്റം എന്നിവയെല്ലാം രോഗ ലക്ഷണങ്ങളാണ്. പ്രായമായ സ്ത്രീകളിലാണ് ഈ രോഗം ഉണ്ടാകുന്നതെന്ന ധാരണ പൊതുവെ തെറ്റാണ്. 70 ശതമാനം സ്തനാര്‍ബുദവും ഉണ്ടാകുന്നത് ആര്‍ത്തവ വിരാമത്തിന് ശേഷമാണ്. ബാക്കി പ്രായക്കാരില്‍ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമാണ്.

സ്തനങ്ങളിൽ ഉണ്ടാകുന്ന എല്ലാ മുഴകളും സ്തനാര്‍ബുദമല്ലെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. അപകടകാരികളല്ലാത്ത മുഴകളും സ്തനങ്ങളില്‍ ഉണ്ടാകാറുണ്ട്. ചില സമയങ്ങളില്‍ സത്‌നങ്ങളിൽ അസ്വാഭാവികമായ മുഴകള്‍ കാണാറുണ്ട്. ആര്‍ത്തവത്തോട് അടുക്കുന്ന ദിവസങ്ങളിലും സ്തനങ്ങളുടെ വലുപ്പത്തില്‍ മാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണ്. വേദനകളില്ലാത്ത മുഴകളാണ് സത്‌നാര്‍ബുദ മുഴകള്‍. ഹോര്‍മോണ്‍ വ്യതിയാനം മൂലവും സ്തനങ്ങളില്‍ മുഴകള്‍ കാണാറുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംശയം തോന്നുന്ന മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. അള്‍ട്രാസൗഡ് പരിശോധനയിലൂടെ ഈ മുഴകള്‍ അപകടകാരികളാണോ, അല്ലയോ എന്ന് അറിയാന്‍ സാധിക്കും.

സ്ത്രീകളുടെ സ്തനങ്ങളില്‍ കണ്ടുവരുന്ന ചെറിയ ചില മുഴകളാണ് ഫൈബ്രോ അഡിനോമ. സ്തനാര്‍ബുദ മുഴകളുടെ അതേ ലക്ഷണങ്ങളോടെ ആണ് ഈ മുഴകളും കാണപ്പെടുന്നത്. തൊട്ട് നോക്കുമ്പോള്‍ ചലിക്കുന്ന രീതിയിലാണ് ഈ മുഴകള്‍ കാണപ്പെടുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇവയ്ക്ക് വേദനയും അനുഭവപ്പെടാറുണ്ട്. ഈ മുഴകള്‍ സ്വയം അപ്രത്യക്ഷമാകുമെങ്കിലും വലിപ്പം കൂടുതലാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. സാധാരണയായി ആര്‍ത്തവമുള്ള സ്ത്രീകളിലാണ് ഇത് കണ്ട് വരുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ അമിത ഉത്പാദനമാണ് ഇതിന് കാരണമാകുന്നത്. ഗര്‍ഭകാലത്ത് ഈ മുഴകള്‍ വലുതാകാന്‍ സാധ്യതയുണ്ട്. അതേ സമയം, ആര്‍ത്തവ വിരാമത്തിന് ശേഷം ഈ മുഴകള്‍ ചെറുതായി പോകും.

ആരോഗ്യമുള്ള ബ്രസ്റ്റ് ടിഷ്യുകള്‍ പലപ്പോഴും മുഴകളായി അനുഭവപ്പെടാറുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സ്ത്രീകള്‍ എപ്പോഴും സ്തനാര്‍ബുദ പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. വീട്ടില്‍ ഇത്തരം പരിശോധനകള്‍ നടത്താനുള്ള ബോധവത്കരണ ക്ലാസുകളൊക്കെ ഈ കാലത്ത് വളരെയധികം സജീവമാണ്. എന്നിരുന്നാലും എപ്പോഴെങ്കിലും ഒരു സംശയം തോന്നിയാല്‍ ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്.

Related posts