Nammude Arogyam
Cancer

ഒരു ഭാഗത്ത് ബാധിച്ച ക്യാന്‍സര്‍ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ കൂടി കാർന്നു തിന്നുന്നത് എങ്ങനെയാണ്?

ക്യാന്‍സര്‍ ഇന്നത്തെ കാലത്തും ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗം തന്നെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ മുന്‍പോട്ട് പോയെന്ന് പറഞ്ഞാലും പലപ്പോഴും ക്യാന്‍സര്‍ എന്ന പ്രശ്നത്തെ ഭയത്തോടെയാണ് ഇന്നും പലരും കാണുന്നത്. ക്യാന്‍സറില്‍ തന്നെ നിരവധി അപകടകാരികളായ അവസ്ഥകള്‍ ഉണ്ട്. സ്തനാര്‍ബുദം, മൗത്ത് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടലിലെ അര്‍ബുദം, രക്താര്‍ബുദം തുടങ്ങി വിവിധ തരത്തിലുള്ള ക്യാന്‍സര്‍ നമുക്ക് ചുറ്റും ഉണ്ട്. ചികിത്സ കൃത്യമായി ലഭിക്കാത്തതാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്.

എന്നാല്‍ എങ്ങനെയാണ് ഇതിന് പരിഹാരം കാണേണ്ടത് എന്നത് പലര്‍ക്കും സംശയമുണ്ടാക്കുന്നതാണ്. ഒരു ഭാഗത്ത് ബാധിച്ച ക്യാന്‍സര്‍, ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് എങ്ങനെ ബാധിക്കുന്നു എന്നുള്ളതും പലപ്പോഴും അറിയാന്‍ സാധിക്കുന്നില്ല. ഇത് കൂടാതെ പൂര്‍ണമായും മാറിയ ക്യാന്‍സര്‍ എങ്ങനെ പിന്നീട് വീണ്ടും മുള പൊട്ടി എന്നതും അറിഞ്ഞിരിക്കേണ്ടതാണ്.

ഒരു കോശത്തോട് ചേര്‍ന്നാണ് എപ്പോഴും മറ്റൊരു കോശം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവയെ ഒട്ടിപ്പിടിച്ചിരിക്കുന്നതിനും അതിന് സഹായിക്കുന്നതിനുമായ ചില കോശങ്ങളും വേറെയുണ്ട്. സെല്‍ അഥേഷന്‍ മോളിക്യൂള്‍ എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ ക്യാന്‍സര്‍ എന്ന രോഗം ബാധിച്ചവരില്‍ പലപ്പോഴും ഇത് ശരിയായി പ്രവര്‍ത്തിക്കണം എന്നില്ല. ഇവരില്‍ പലപ്പോഴും കോശങ്ങള്‍ തമ്മിലുള്ള ദൃഢത കുറയുന്നു. അതുകൊണ്ട് തന്നെ കോശങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കാത്തതിനാല്‍ ഇവയിലൂടെ ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നു. ഇതിലൂടെയാണ് ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നത്. ഏതൊക്കെ അവസ്ഥയിലൂടെ ഇത് പടരുന്നു എന്ന് നോക്കാം.

ക്യാന്‍സര്‍ ബാധിച്ചത് തൊണ്ടയിലാണെങ്കില്‍ തൊണ്ടയിലെ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നതിലൂടെ തൊട്ടടുത്ത ഭാഗത്തേക്ക് പകരുന്നു. തൊണ്ടയില്‍ നിന്ന് അത് അന്നനാളത്തിലേക്കോ ശ്വാസകോശത്തിലേക്കോ പകരാനുള്ള സാധ്യത ഒരിക്കലും അവഗണികക്കാന്‍ പാടുള്ളതല്ല. ആദ്യ ഘട്ടത്തില്‍ ഇത് കണ്ടെത്തുക എന്നത് അസാധ്യമായതാണ്. അതുകൊണ്ട് തന്നെ പിന്നീടുണ്ടാവുന്ന ലക്ഷണങ്ങളിലൂടെയാണ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. കഴിവതും അസാധാരണ ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടൂതല്‍ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ അനുവദിക്കരുത്.

ക്യാന്‍സര്‍ ശരീരത്തിനുള്ളില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വ്യാപിക്കുന്നതിന് ഒരു പക്ഷേ രക്തവും കാരണമാകുന്നുണ്ട്. കാരണം ഉറപ്പില്ലാത്ത ഒട്ടിച്ചേരാത്ത ഇത്തരം കോശങ്ങള്‍ സിരകളിലൂടേയും രക്തത്തിലൂടേയും ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തക്കുഴലുകള്‍ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്ത് ഉണ്ടോ ആ ഭാഗത്തേക്കും ഈ കോശങ്ങള്‍ എത്തുകയും ഇവിടെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

നമ്മുടെ ശരീരത്തില്‍ നമ്മളറിയാത്ത ചില ദ്രാവകങ്ങള്‍ ഒഴുകുന്നുണ്ട്. ഇത് കോശങ്ങള്‍ക്കിടയിലൂടെയാണ് ഒഴുകുന്നത്. ലിംഫ് എന്നാണ് ഇതിന് പറയുന്നത്. രക്തത്തില്‍ നിന്നുണ്ടാവുന്ന ലിംഫ് ശരീരത്തില്‍ എത്തുന്ന രോഗാണുക്കളേയും മറ്റും നശിപ്പിക്കുന്നു. രക്തത്തിലൂടെ ഒഴുകിയെത്തുന്ന ക്യാന്‍സര്‍ കോശങ്ങള്‍ ലിംഫിലൂടെ ഒഴുകുകയും ഇവ ശരീരത്തില്‍ എല്ലാ ഭാഗത്തേക്കും എത്തുകയും ചെയ്യുന്നു.

നമ്മളിലൊരാളെ എങ്ങനെ ക്യാന്‍സര്‍ ബാധിക്കുന്നു, എന്താണ് ഇതിന് പിന്നിലെ കാരണം ഇതെല്ലാം പലപ്പോഴും പലരിലും സംശയമുണ്ടാക്കുന്ന ഒന്നാണ്. ശരീരത്തില്‍ അസാധാരണമായ കോശവളര്‍ച്ച ആരംഭിക്കുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പുറമേ നിന്ന് മനസ്സിലാവുന്ന തരത്തില്‍ അത് കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നമ്മുടെ ചില ശീലങ്ങളും പലപ്പോഴും കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. സാധാരണ കോശം തന്നെയാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങളായി മാറുന്നത്.

ശരീരത്തിലെ ഏത് അവയവത്തേയും ക്യാന്‍സര്‍ ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും കൃത്യമായി കണ്ടെത്തിയില്ലെങ്കില്‍ അത് മറ്റ് പല അവയവങ്ങളെക്കൂടി ബാധിക്കുന്നു. സ്ത്രീകളിലും പുരുഷന്‍മാരിലും ക്യാന്‍സര്‍ സാധ്യത ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം നേരത്തെ രോഗ നിയന്ത്രണം നടത്തുന്നതിനും ചികിത്സക്കും ശ്രദ്ധിക്കേണ്ടതാണ്. അത് പല വിധത്തില്‍ നമ്മളെ പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നുണ്ട്.

ശരീരത്തെ കാര്‍ന്ന് തിന്നുന്ന ഈ മാരക രോഗത്തെ നമുക്ക് പ്രതിരോധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അത്കൊണ്ട് രോഗം നേരത്തെ കണ്ടെത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തിയാല്‍ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാം എന്നുള്ളതാണ് സത്യം.

Related posts