Nammude Arogyam
CancerGeneralKidney DiseasesLiver Diseases

വീർത്തു നിൽക്കുന്ന വയർ കുടവയറാകണമെന്നില്ല

എന്തൊരു വയറാണെടാ ഇത്. നിൻ്റെ വയർ നിൽക്കുന്നിടത്ത് ഒരാൾക്കും കൂടി നിൽക്കാലോ ?

ഒന്ന് പോടാ….എവിടെ ചെന്നാലും ഇത് തന്നെയാ എല്ലാവരും പറയുന്നത്. വീട്ടിൽ ചെന്നാൽ പിള്ളേര്ടെ വക വേറെയും. വയർ കുറക്കാൻ വേണ്ടി പതിനെട്ടടവും പയറ്റി നോക്കി. പക്ഷെ കുറയുന്നില്ലട. നിനക്ക്, വയർ കുറക്കാനുള്ള വല്ല മാർഗവും അറിയോ?

എനിക്കറിയൂലടാ കുറക്കാനുള്ള മാർഗങ്ങളൊന്നും. നിനക്ക് ഈയിടെയായിട്ടാണല്ലോ ഇത്ര അധികം വയർ കൂടിയത്. വീർത്തു നിൽക്കുന്ന വയറുകളെല്ലാം കുടവയറാകണമെന്നില്ല. അത്കൊണ്ട് ഒന്ന് ശ്രദ്ധിച്ചോ നീ……..

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തോടൊപ്പം പലര്‍ക്കും ലഭിക്കുന്നതാണ് കുടവയറും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍ വീര്‍ത്ത് നില്‍ക്കുന്ന എല്ലാ വയറും കുടവയറാകണം എന്നില്ല. ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. ജനസംഖ്യയുടെ 10% മുതല്‍ 30% വരെ ശരീരവണ്ണം കൂടുതലുള്ളവരാണ്.

എന്നാല്‍ ഇതിന്റെ പ്രധാന കാരണം അമിതവണ്ണവും തടിയും ഒന്നുമല്ല. ദഹനക്കേട്, ആര്‍ത്തവവിരാമം, മലബന്ധം, ഭക്ഷണ അലര്‍ജികള്‍ എന്നിവയാണ് ഇതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങള്‍. പക്ഷേ ഇത് സാധാരണയായി താല്‍ക്കാലികമായുണ്ടാവുന്ന വയറ് വീര്‍ക്കലാണ്. എന്നാല്‍ ഇത് നിങ്ങളില്‍ വിട്ടുമാറാതെ തുടര്‍ന്നാല്‍ അത് കൂടുതലും ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ടാവുന്നുണ്ട് എന്നുള്ളതിന്റെ ലക്ഷണമാണ്. നിങ്ങളുടെ ശരീരവണ്ണം വിട്ടുമാറാത്തതാണെങ്കില്‍, ഒരു ഡോക്ടറെ കാണാന്‍ ഒരിക്കലും മടിക്കേണ്ടതില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നതാണ് എന്ന കാര്യം ഓര്‍ക്കുക.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ ഏത് തരത്തില്‍ എപ്പോള്‍ ബാധിക്കും എന്നുള്ളതിനെക്കുറിച്ച് പറയാന്‍ സാധിക്കില്ല. കാരണം ഇത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ് എന്നുള്ളത് തന്നെ. ഒരു മൂത്രാശയ അണുബാധ ഉള്ളവര്‍ക്ക് ഇടയ്ക്കിടെ ബാത്ത്‌റൂില്‍ പേവേണ്ട ആവശ്യകത ഉണ്ടാക്കുന്നു. ചില സമയങ്ങളില്‍ ഇത് ചെയ്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ബാത്ത്‌റൂം വീണ്ടും ഉപയോഗിക്കേണ്ടതുണ്ടെന്ന് അവര്‍ക്ക് തോന്നാം. വ്യക്തിക്ക്, ഇത് അടിവയറ്റിലെ സമ്മര്‍ദ്ദം, വേദന അല്ലെങ്കില്‍ ശരീരവണ്ണം പോലെ തോന്നാം. നിങ്ങള്‍ക്ക് പനി, ജലദോഷം, ഓക്കാനം, ഛര്‍ദ്ദി എന്നിവയും അനുഭവപ്പെടാം. ഇതെല്ലാം നിങ്ങളുടെ മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്. ഇവരില്‍ വയറ് വീര്‍ത്തും കാണപ്പെടാവുന്നതാണ്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കരള്‍ രോഗം

കരള്‍ ആരോഗ്യകരവും പ്രവര്‍ത്തന ക്ഷമവും അല്ലെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ച് തരുന്നുണ്ട്. ഇതില്‍ ഒന്നാണ് വീര്‍ത്ത വയറും. മദ്യപാനം, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന കരള്‍ രോഗം പലപ്പോഴും ശരീരത്തില്‍ നീര് വര്‍ദ്ധിക്കുന്നതിന് കാരണമാവുന്നുണ്ട്.ഇത് വഴി ശരീരവണ്ണം വര്‍ദ്ധിക്കുകയും ചെയ്യും. കരളില്‍ ഒരു പ്രശ്‌നം കാരണം വീക്കം സംഭവിക്കുകയാണെങ്കില്‍. നിങ്ങള്‍ക്ക് ക്ഷീണം, എളുപ്പത്തില്‍ ചതവ്, അല്ലെങ്കില്‍ മഞ്ഞപ്പിത്തം എന്നിവ ഉണ്ടാകാം. ഇങ്ങനെയാണെങ്കില്‍, നിങ്ങള്‍ ഉടന്‍ ഒരു ഡോക്ടറുമായി ബന്ധപ്പെടണം. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ വച്ച് താമസിപ്പിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്നതാണ്.

ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസ്

വന്‍കുടലിനെയും ചെറുകുടലിനെയും പ്രധാനമായും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇന്‍ഫ്‌ളമേറ്റളി ബൗള്‍ ഡിസീസ് (IBD). ഇത് വയറിളക്കം, വയറുവേദന, ശരീരവണ്ണം എന്നിവയ്ക്ക് കാരണമാകും. ക്രോണ്‍സ് രോഗമുള്ള ആളുകള്‍ ലാക്ടോസ് അസഹിഷ്ണുത കാണിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലാക്ടോസ് അസഹിഷ്ണുത പലപ്പോഴും ഗ്യ്ാസ്ട്രബിളിന് കാരണമാകുന്നുണ്ട്. ഇത് വയറ് വീര്‍ത്ത് കാണുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ അവഗണിച്ചാല്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

ക്യാന്‍സര്‍

പാന്‍ക്രിയാസ്, ആമാശയം, വന്‍കുടല്‍, ഗര്‍ഭപാത്രം, അണ്ഡാശയം തുടങ്ങിയ വയറിലെ നിരവധി അവയവങ്ങള് ഉണ്ട്. ഈ അവയവങ്ങളിലൊന്നില്‍ ക്യാന്‍സര്‍ വികസിക്കുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ വയര്‍ വീര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് വയറിന് അസാധാരണമായി ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ക്യാന്‍സര്‍ പോലുള്ളവയുടെ പ്രധാന ലക്ഷണങ്ങള്‍ വയറിനെ തന്നെയാണ് ആദ്യം ബാധിക്കുക.

മാനസിക സമ്മര്‍ദ്ദം

ഒരു വ്യക്തി വിട്ടുമാറാത്ത സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ക്ക് മുന്‍ഗണന നല്‍കാം. ഇത്തരത്തിലുള്ള സാഹചര്യത്തില്‍, ദഹന ഹോര്‍മോണുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് ദഹനക്കേടിലേക്ക് നയിക്കുകയും വ്യക്തിക്ക് വയറ്റില്‍ വീക്കം അനുഭവപ്പെടുകയും ചെയ്യും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

കിഡ്‌നി രോഗങ്ങള്‍

കിഡ്‌നി രോഗികള്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ ശാരീരിക ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാവുന്നത് കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലാതിരിക്കുമ്പോഴാണ്. അതിന് പിന്നില്‍ ഇത്തരത്തിലുള്ള ചില കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും കിഡ്‌നി അണുബാധ സംഭവിക്കുമ്പോള്‍ അത് നിങ്ങളില്‍ വയറ് വീര്‍ക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

വയർ കൂടി വരുമ്പോൾ കുടവയറാണെന്ന് പറഞ്ഞ് നിസ്സാരമാക്കരുത്. ചിലപ്പോൾ അത് മറ്റെന്തെങ്കിലും അസുഖത്തിൻ്റെ സൂചനയാകാം. അത് കൊണ്ട് സാധാരണയിലും കൂടുതൽ വയർ കൂടി വരുന്നതായി തോന്നുകയാണെങ്കിൽ ഡോക്ടറെ കണ്ട് ഉപദേശം തേടുന്നതായിരിക്കും നല്ലത്.

Related posts