മാതൃത്വം എന്ന് പറയുന്നത് ഏറെ സന്തോഷവും ആന്ദവും നിറഞ്ഞ സമയമാണ്. ദുഖവും സന്തോഷവുമൊക്കെ ഒരു പോലെ ഉണ്ടാകുന്ന ഈ സമയത്ത് പൊതുവെ സ്ത്രീകൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രധാന കാരണം ഹോർമോണൽ വ്യതിയാനമാണ്.
എല്ലാ ഗർഭിണികളും പൊതുവെ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ക്ഷീണം. ഗർഭകാലത്തിൻ്റെ ആദ്യം മുതൽ അവസാനം വരെ ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും നേരിടാറുണ്ട്. എല്ലാ അമ്മമാർക്കും ഈ ക്ഷീണം ഉണ്ടാകാറുണ്ട്. അപ്രഖ്യാപിതമായി വരുന്ന ക്ഷീണത്തിൻ്റെ ഹോർമോണുകൾ പലപ്പോഴും അമ്മമാരുടെ ജോലിയെ പോലും തടസപ്പെടുത്താറുണ്ട്. ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും അമ്മമാർക്ക് അമിതമായ ക്ഷീണം അനുഭവപ്പെടാം.
ഗർഭത്തിൻ്റെ ആദ്യകാല ക്ഷീണം, ഇടയ്ക്ക് മയങ്ങാതെ ദിവസം കഴിയാൻ ബുദ്ധിമുട്ടുണ്ടാക്കും. എന്നിരുന്നാലും, അത് അനുഭവിക്കുന്നത് തികച്ചും സാധാരണമാണ്. ഗർഭിണികൾക്ക് ക്ഷീണം ദിവസം മുഴുവൻ അനുഭവപ്പെടുന്നത് ഗർഭകാല ക്ഷീണമെനന്ന് അറിയപ്പെടാറുണ്ട്. പ്രൊജസ്ട്രോണിന്റെ അളവ് വർദ്ധിക്കുന്നത്, കുറഞ്ഞ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത്, ഓക്കാനം, ശരിയല്ലാത്ത ഉറക്ക ശീലങ്ങൾ എന്നിവയൊക്കെ ക്ഷീണത്തിൻ്റെ പ്രധാന കാരണങ്ങളാണ്. പലപ്പോഴും ഇതൊക്കെ മാറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം – കൃത്യമായ ഇടവേളകൾ എടുത്ത് മാത്രം ഭക്ഷണം കഴിക്കുക. രക്തത്തിലെ പഞ്ചസാര അളവുടെ നിയന്ത്രിക്കാൻ ഇത് ഏറെ സഹായിക്കും.
കൃത്യമായ ഉറക്കം – ഗർഭിണികൾക്ക് ഏറ്റവും പ്രധാനമാണ് ഉറക്കം. കൃത്യമായ ഉറക്കത്തിനായി ഒരു ഷെഡ്യുൾ തയാറാക്കുക. പകൽ സമയത്തും കൃത്യമായി ഉറക്കം കണ്ടെത്താൻ ശ്രമിക്കുക.
ധാരാളം വെള്ളം കുടിക്കുക – പല ആരോഗ്യ പ്രശ്നങ്ങളും മാറ്റാനുള്ള പ്രധാന ഘടകമാണ് ധാരാളം വെള്ളം കുടിക്കുന്നത്.
നല്ല വ്യായാമം – ഊർജ്ജം നിലനിർത്താൻ ഏറ്റവും നല്ലതാണ് വ്യായാമം.
ദീർഘശ്വാസം – കൃത്യമായ ബ്രീതിങ്ങ് വ്യായാമങ്ങൾ ചെയ്യാൻ പഠിക്കുന്നതും ഗർഭകാലത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകും.
ഇത്തരത്തിൽ ക്ഷീണമുണ്ടാകുന്നത് സാധാരണമാണെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായം തേടാൻ മറക്കരുത്. ഉറങ്ങുന്നതിന് മുമ്പ് ചെറുചൂടുള്ള കുളി നടത്തുക, മസാജ് ചെയ്യാൻ ആവശ്യപ്പെടുക, ഉയർന്ന പഞ്ചസാര പാനീയങ്ങളോ ഭക്ഷണമോ ഒഴിവാക്കാൻ ശ്രമിക്കുക.