Nammude Arogyam
GeneralHealth & WellnessLifestyleWoman

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

മുഖത്തിന് നൽകുന്ന ശ്രദ്ധയും പരിചരണവും പോലെ തന്നെ പ്രധാനമാണ് പാദങ്ങളുടെ സംരക്ഷണവും. കാരണം സൗന്ദര്യ ലക്ഷണങ്ങളിൽ പ്രധാനമാണ് സുന്ദരമായ പാദങ്ങൾ. മഴക്കാലത്ത് പാദങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

സ്ഥിരമായിട്ട് വെള്ളത്തിലും ചെളിയിലും നടക്കുമ്പോൾ നിങ്ങളുടെ കാലിൽ ധരിക്കുന്ന ചെരുപ്പുകൾ ചിലപ്പോൾ നനവുള്ളതായിരിക്കും. അതിനാൽ, നിങ്ങൾ വീട്ടിലെത്തിയ ഉടൻ അവ വൃത്തിയാക്കേണ്ടതാണ്. ഒരുതവണ സൂര്യപ്രകാശത്തിൽ വച്ച് ഉണക്കുന്നതാണ് നല്ലത്. ഇത് ബാക്ടീരിയകളെ തടയുക മാത്രമല്ല, ചെരുപ്പിന്റെ ദുർഗന്ധം ഒഴിവാക്കുകയും ചെയ്യും.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

പുറത്ത് പോയി നിങ്ങൾ വീട്ടിലെത്തിയ ഉടൻ തന്നെ കാലുകൾ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. അതുവഴി അഴുക്കും ചെളിയും അണുബാധയ്ക്ക് കാരണമാകില്ല എന്ന് മാത്രമല്ലെ, കാലുകൾ വൃത്തിയാവുകയും ചെയ്യും.

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

മഴക്കാലത്ത് പരമാവധി അടഞ്ഞ പാദരക്ഷകൾ ധരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. തുറന്നവയേക്കാൾ അടഞ്ഞ പാദരക്ഷകളിൽ ദുർഗന്ധം ഉണ്ടാവാൻ കൂടുതൽ സാധ്യതയുണ്ട്. കൂടാതെ, ഉയർന്ന സോൾ ഉള്ള ചെരുപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

പാദങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള താക്കോലാണ് മോയ്സ്ചറൈസേഷൻ. അത് ഏത് കാലാവസ്ഥയാണെങ്കിൽ പോലും. എന്നാൽ മഴക്കാലത്ത് ഇത് വളരെ പ്രധാനമാണ്. അതിനാൽ, നിങ്ങൾ ഉറങ്ങുന്നതിനു മുമ്പ് എല്ലായ്പ്പോഴും ഒരു മികച്ച മോയ്സചറൈസിംഗ് ക്രീം ഉപയോഗിച്ച് കാലുകളിൽ നന്നായി മസ്സാജ് ചെയ്യാം.

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

മഴക്കാലത്ത് മിക്ക വഴികളും വൃത്തിഹീനമാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് എത്ര ഒഴിവാക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും നിങ്ങളുടെ കാലുകളെയും ഈ അഴുക്കും മറ്റും ബാധിക്കും. അതിനാൽ, മഴക്കാലത്ത് മാസത്തിലൊരിക്കൽ പെഡിക്യൂർ ചെയ്യാൻ പോകുന്നത് ഒരു ശീലമാക്കുക. മഴക്കാലമാണ് പെഡിക്യൂർ ചെയ്യാൻ ഏറ്റവും ഉത്തമമായ സമയം.

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

മഴക്കാലത്ത് വളരെയധികം അഴുക്കും ചെളിയും ഉള്ളതിനാൽ അവയിൽ ചിലത് തീർച്ചയായും നിങ്ങളുടെ നഖങ്ങളിൽ കുടുങ്ങും. ഇത് ഗുരുതരമായ കാൽ അണുബാധയ്ക്കും കാരണമാകും. അതിനാൽ, നിങ്ങളുടെ നഖങ്ങൾ ചെറുതായി സൂക്ഷിക്കുന്നതും പതിവായി മുറിക്കുന്നതും നല്ലതാണ്.

മഴക്കാലത്തു പാദ സംരക്ഷണത്തിനായി എന്തെല്ലാം ചെയ്യാം… How to care for your feet in monsoon..

മഴക്കാലത്ത് നിങ്ങളുടെ പാദ സംരക്ഷണത്തിന്റെ ഒരു ഭാഗമായിരിക്കണം സ്‌ക്രബ്ബിംഗ്. ഇത് നിങ്ങളുടെ പാദങ്ങളിൽ നിന്ന് എല്ലാ നിർജ്ജീവ കോശങ്ങളെയും നീക്കം ചെയ്യും. പാദങ്ങൾ ടവ്വൽ കൊണ്ട് തുടച്ച്, കുറച്ച് സമയം പുറംവായു ഏറ്റ് വരണ്ടതാക്കുക.

Related posts