ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (Human Metapneumovirus – hMPV) പുതിയതല്ലാത്ത ശ്വസനവൈറസ് ആണെങ്കിലും, ചൈനയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യയിലും hMPV സ്ഥിരീകരിച്ചിരിക്കുന്നു. 15-ലധികം കേസുകൾ ഇതുവരെ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ചെറുയക്കുട്ടികളെയും നവജാത ശിശുക്കളെയും പ്രായമായവരെയും ഈ വൈറസ് ഏറ്റവും കൂടുതലായി ബാധിക്കുന്നു.
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (hMPV) ഒരു സാധാരണ ശ്വസനവൈറസാണ്. ഇത് മിതമായ ചുമയിൽ നിന്നു ഗുരുതര ന്യുമോണിയവരെയുള്ള വിവിധ രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. രോഗബാധിതർ ചുമയോ തുമലോ വഴി പുറത്താക്കുന്ന രസകണങ്ങൾ മുഖേന വൈറസ് പടരുന്നു. ചെറുപ്പക്കുട്ടികൾക്ക് പൊതുവെ മിതമായ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടാകുക. എന്നാൽ, നവജാത ശിശുക്കൾക്ക് ഗുരുതരമായ hMPV ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
