കുടുംബത്തിന്റെ കാര്യങ്ങളിൽ മുഴുകി അമ്മമാർ പലപ്പോഴും അവരുടെ ആരോഗ്യം അവഗണിക്കാറുണ്ട്. എന്നാൽ അമ്മമാരുടെ ആരോഗ്യമാണ് കുടുംബത്തിന്റെ കരുത്തിനും സന്തോഷത്തിനും അടിസ്ഥാനം. ഈ ആരോഗ്യത്തെ സൂക്ഷിക്കുന്നതിൽ ഒരു പ്രധാന മാർഗമാണ് പതിവ് രക്തപരിശോധനകൾ.രക്തപരിശോധനകളിലൂടെ നമ്മുക്ക് നമ്മുടെ ശരീരത്തിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും ചെറുതായിരിക്കുമ്പോൾ തന്നെ കണ്ടെത്തിയാൽ, ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
അമ്മമാർക്ക് നിർബന്ധമായുള്ള രക്തപരിശോധനകൾ
കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC): രക്തത്തിലെ ചുവപ്പ് രക്തകണങ്ങൾ, വെളുത്ത രക്തകണങ്ങൾ, പ്ലേറ്റ്ലറ്റ് തുടങ്ങിയവയുടെ അളവ് പരിശോധിക്കുന്നതാണ് ഈ ടെസ്റ്റ്. ക്ഷീണം, വിളർച്ച , ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ കണ്ടെത്താൻ ഇത് സഹായിക്കും.
