Nammude Arogyam
General

ചെങ്കണ്ണ് (കോൺജക്റ്റിവിറ്റീസ്) പ്രതിരോധിക്കാൻ വീട്ടിലെ ചില വിദ്യകൾ

നേത്ര പടലത്തിലുണ്ടാകുന്ന അണുബാധയാണ് കണ്‍ജന്‍ക്റ്റിവൈറ്റിസ് (conjunctivitis) എന്ന ചെങ്കണ്ണ് രോഗമുണ്ടാകാന്‍ കാരണം. വളരെ വേഗത്തിലാണ് ഈ രോഗം പടരുന്നതെങ്കിലും ശ്രദ്ധിച്ചാല്‍ രോഗത്തെ തടയാന്‍ സാധിക്കും. ബാക്ടീരിയ മൂലമോ അല്ലെങ്കില്‍ വൈറസ് മൂലമോ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. കണ്ണിന് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറം, വെള്ളം വരുക, ചൊറിച്ചിലും, അസ്വസ്ഥതയും വീക്കം ഒക്കെയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ചെങ്കണ്ണ് പടരാതിരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

നല്ല മല്ലി ഒരു സ്പൂണ്‍ എടുക്കുക. അതിന് ശേഷം ഒരു വെള്ള കോട്ടണ്‍ തുണി എടുത്ത് ഒരു ടീ സ്പൂണ്‍ മല്ലി കഴുകി വ്യത്തിയാക്കിയ ശേഷം തുണി ഉപയോഗിച്ച കിഴി കെട്ടുക. തലേന്ന് രാത്രിയിലാണ് ഇത് ചെയ്യേണ്ടത്. കിഴി ഒരു ബൗളില്‍ വെള്ളമെടുത്ത് അതില്‍ കിഴി കുതിരാന്‍ വയ്ക്കുക. പിറ്റേ ദിവസം രാവിലെ ആകുമ്പോഴേക്കും ഈ വെള്ളം ഉപയോഗിച്ച് കണ്ണ് ഈ വെള്ളം ഉപയോഗിച്ച് കഴുകാം. ഈ കിഴി കണ്ണില്‍ വയ്ക്കുന്നതും നല്ലതാണ്. രണ്ട് ദിവസം ചെയ്തിട്ടും കണ്ണ് ദീനം മാറിയില്ലെങ്കില്‍ ഉടന്‍ തന്നെ വൈദ്യ സഹായം ചെയ്യണം.

കണ്ണുകള്‍ക്ക് മുകളില്‍ ഒരു തണുത്ത തുണിയോ അല്ലെങ്കില്‍ ഐസ് പാക്കോ വയ്ക്കുന്നതാണ് കോള്‍ഡ് പ്രസ്. ഇങ്ങനെ ചെയ്യുന്നത് കണ്ണിന്റെ ചുവപ്പ്, വീക്കം, വേദന എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. ഐസ് ക്യൂബ് ഒരു തുണിയില്‍ പൊതിഞ്ഞ് കണ്ണില്‍ വയ്ക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ഒരു പ്രാവശ്യം കണ്ണില്‍ വച്ച തുണി വീണ്ടും വയ്ക്കാതിരിക്കുക. ഒരു കണ്ണില്‍ മാത്രമാണ് രോഗമെങ്കില്‍ അടുത്ത കണ്ണിലേക്കും ഇത് പടരാന്‍ സാധ്യതയുണ്ട്.

ചെങ്കണ്ണ് രോഗമുള്ളവര്‍ക്ക് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കണ്ണ് തുറക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. കണ്ണില്‍ നിന്ന് കട്ടിയുള്ള ഡിസ്ചാര്‍ജ് അല്ലെങ്കില്‍ പഴുപ്പ് എപ്പോഴും വരാന്‍ സാധ്യതയുണ്ട്. ഇത് കണ്ണിന്റെ പീലികളില്‍ ഒട്ടി പിടിച്ച് കണ്ണ് തുറക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്.

കണ്ണില്‍ നിന്നും കണ്പീലികളില്‍ നിന്നും പഴുപ്പ് നീക്കം ചെയ്യാന്‍ രോഗമുള്ളവര്‍ക്ക് ചൂടുള്ളതും നനഞ്ഞതുമായ തുണി ഉപയോഗിച്ച് ശ്രമിക്കാവുന്നതാണ്. കൂടാതെ ചെറു ചൂട് വെള്ളത്തില്‍ കഴുകുന്നതും ഗുണം ചെയ്യും.

പണ്ട് കാലം മുതലേ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. മുഖം തിളങ്ങാനുള്ള എല്ലാ പാക്കുകളിലും മഞ്ഞള്‍ അടങ്ങിയിട്ടുണ്ട്. ചെങ്കണ്ണ് രോഗത്തിനും മഞ്ഞള്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ യോജിപ്പിക്കുക. ഇതിന് ശേഷം കോട്ടണ്‍ തുണിയെടുത്ത് ഈ വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് ആ തുണി കൊണ്ട് കണ്ണിന് ചുറ്റും തുടയ്ക്കുന്നത് ഗുണം ചെയ്യും.

അടുക്കളയില്‍ വളരെ സുലഭമായി ലഭിക്കുന്നതാണ് കരിജീരകം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള കരിജീരകം ചര്‍മ സൗന്ദര്യത്തിനും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ ചെങ്കണ്ണ് സമയത്തും രോഗം മാറ്റാന്‍ കരിജീരതം ഉപയോഗിക്കാവുന്നതാണ്. ഒരു സ്പൂണ്‍ കരിജീരകമിട്ട് കുറച്ച് വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ച് വന്നതിന് ശേഷം അരിച്ച് എടുക്കുക. ഈ വെള്ളം നന്നായി തണുത്തതിന് ശേഷം കണ്ണും കണ്ണിന്റെ ചുറ്റുമുള്ള ഭാഗങ്ങളും ഈ വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. മുഖവും ഈ വെള്ളത്തില്‍ കഴുകാവുന്നതാണ്.

Related posts