Nammude Arogyam
PCOS: ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ.. PCOS: Symptoms to watch out for at an early age
General

PCOS: ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ.. PCOS: Symptoms to watch out for at an early age

ഇപ്പോൾ ദിവസേന കൂടുതൽ സ്ത്രീകളിൽ കേൾക്കപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നം – PCOS, അഥവാ Polycystic Ovary Syndrome. 15-19 വയസ്സുള്ള പെൺകുട്ടികളിൽ പോലും ഇതിന്റെ ലക്ഷണങ്ങൾ തുടക്കം കുറിക്കുന്നത് കാണുന്നുണ്ട്. ഈ പ്രായത്തിൽ തന്നെ അതിനെ സീരിയസായി കാണാതെ പോകുന്നത് ആരോഗ്യപരമായ വലിയ ബുദ്ധിമുട്ടുകൾക്കും വഴിവെക്കാം.

PCOS എന്നത് സ്ത്രീകളുടെ ശരീരത്തിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഒരു പ്രശ്‌നമാണ്. പ്രധാനമായും ഓവറികൾ (ovaries) ശരിയായ രീതിയിൽ  അണ്ഡം പുറം തള്ളുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. ഇത് മാസ കുറ പ്രശ്‌നങ്ങൾക്കും, ചർമ, വണ്ണം , മുടി സംബന്ധമായ മാറ്റങ്ങൾക്കും കാരണമാകുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

Teenage-ൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ

  • മാസമുറ 35 ദിവസത്തിലേറെ വൈകുന്നത്.
  • മാസമുറ വരാതിരിക്കുന്നത്.
  • വളരെ കനത്ത blood flow-ഉം, ചിലപ്പോൾ തീരെ കുറഞ്ഞതും

ഇവ എല്ലാ വ്യതിയാനങ്ങളും PCOS ഉള്ളതിനെ കുറിച്ച് സൂചിപ്പിക്കാം.

  • ചെറുപ്പത്തിൽ സാധാരണയിലധികം കുരുവുകൾ
  • Upper lip, chin തുടങ്ങിയ ഭാഗങ്ങളിൽ രോമം വരുന്നത്
  • എണ്ണമയമുള്ള ചർമം 
  • മുടി ഉള്ളു കുറയുക കൊഴിയുക.
  • പ്രത്യേകിച്ച് വയറ്റിന്റെ ചുറ്റുവട്ടത്തിൽ fat കൂടുന്നത്
  • ശരിയായ ഭക്ഷണക്രമം പാലിച്ചാലും വണ്ണം കുറയാതെ പോവുന്നത്
  • മൂഡ് സ്വിംഗ്സ്
  • വിഷാദം, സമ്മർദ്ദം, ഉറക്ക പ്രശ്‌നങ്ങൾ
  • ക്ഷീണം

ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ

ഒരു diary അല്ലെങ്കിൽ health app ഉപയോഗിച്ച് Period tracking തുടങ്ങുക.Junk food കുറച്ച് fibre, protein തുടങ്ങിയവ കൂടുതലാക്കുക സന്തുലിത ഭക്ഷണക്രമം പാലിക്കുക.അല്പം നടക്കൽ, cycling, dance, yoga എന്നിവ regular ആക്കുക .Gynecologist നെ early stage-ൽ കാണുന്നത് വലിയ മാറ്റം കൊണ്ടുവരും.

PCOS അത്രയും ഭയപ്പെടേണ്ട ഒരു അവസ്ഥയല്ല. എന്നാല്‍ തുടക്കത്തിൽ തന്നെ അത് തിരിച്ചറിയുകയും, ശരിയായ ലൈഫ്സ്റ്റൈൽ മാനേജ്മെന്റ് സ്വീകരിക്കുകയും ചെയ്താൽ അതിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ പറ്റും. Teenage-ൽ തന്നെ ഇവയെക്കുറിച്ച് അറിയുന്നത്, നിങ്ങളുടെ ഭാവിയിലുള്ള ആരോഗ്യത്തിനു വലിയ സഹായമാകും.

നിങ്ങളോ നിങ്ങളുടെ സുഹൃത്തുകൾക്കോ  ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുക.

Related posts