Nammude Arogyam
ABC ജ്യൂസ് ദിവസേന കുടിച്ചാൽ Vitamin A കൂടുതലാകുമോ? Will drinking ABC juice daily increase your Vitamin A levels?
FoodGeneralHealth & WellnessHealthy FoodsLifestyleLiver Diseasestoxic

ABC ജ്യൂസ് ദിവസേന കുടിച്ചാൽ Vitamin A കൂടുതലാകുമോ? Will drinking ABC juice daily increase your Vitamin A levels?

ABC ജ്യൂസ് — അതായത് Apple, Beetroot, Carrot ചേര്‍ത്ത് തയാറാക്കുന്ന സൂപര്‍ ഹെല്‍ത്ത് ഡ്രിങ്ക്.ഇത് കുടിച്ചാല്‍ energy കൂടും, skin glow ചെയ്യും, fatigue കുറയും എന്നതൊക്കെയാണ് എല്ലാവരും പറയുന്നത്.പക്ഷേ, പലരും ഇത് ദിവസേന ഒരു ഗ്ലാസ് വീതം കുടിക്കുകയാണ്. അതോടൊപ്പം ചിലര്‍ക്ക് വരാവുന്ന ഒരു സംശയം:

 “ഇത് Vitamin A കൂടുതലാവുന്നതിന് കാരണമാവില്ലേ?

നമ്മുക്ക് ഒന്ന് സിംപിളായി മനസ്സിലാക്കാം.

Carrot-ലാണ് beta-carotene എന്ന provitamin A സംയുക്തം അടങ്ങിയിട്ടുള്ളത്.ശരീരത്തിന് ആവശ്യമായ അളവിൽ mathram beta-carotene, Vitamin A ആയി മാറ്റും. beta-carotene Vitamin എ ആയി മാറുന്നത് കൊണ്ട്  toxic ആകാനുള്ള സാധ്യത വളരെ കുറവാണ്. അല്ലെങ്കിൽ carrot-അധികം കഴിക്കുന്നവർക്കെല്ലാം Vitamin A poisoning ആയേനെ!

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ദിവസേന വലിയ അളവിൽ carrot juice കുടിച്ചാൽ, നമ്മുടെ ശരീരത്തിൽ beta-carotene കൂടും.ഇതിനു കാരണമാകുന്ന പ്രശ്നം: Carotenemia.

ഇത്

  • ചർമ്മം മങ്ങിയ ഓറഞ്ച് / മഞ്ഞ നിറത്തിലാകുന്നു.
  • പ്രത്യേകിച്ച് കയ്യിലെയും കാലിലെയും തൊലിയിലാണ് മാറ്റം ശ്രദ്ധിക്കപ്പെടുക.
  • ഒട്ടുമിക്കപ്പൊഴും ഇത് അപകടകരമല്ല, പക്ഷേ കണ്ടാൽ മഞ്ഞപ്പിത്തമാണ്  എന്ന് തെറ്റിദ്ധരിക്കാം.

Carotenemia വന്നാൽ, കുറച്ച് ദിവസം carrot avoid ചെയ്താൽ തന്നെ skin-നിറം നോർമലാവും.

എന്നാൽ ദിവസംതോറും കുടിക്കാമോ?ആഴ്ചയിൽ 2–3 തവണ കുറച്ച് അളവിൽ കുടിച്ചാൽ മതി.100 ml – 150 ml മതി.മാത്രമല്ല, വെള്ളം കുറച്ച് കുടിക്കുന്നവരും already Vitamin A supplements എടുത്ത് കൊണ്ടിരിക്കുന്നവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

  • Fresh juice മാത്രം കുടിക്കുക.
  • കൂടുതല്‍ sweet ചേർക്കേണ്ട.
  • Carrot juice ആയത് കൊണ്ടു glowing skin എന്നതായി വിചാരിച്ച് അമിതമായി കുടിക്കരുത്.

ABC ജ്യൂസ് undoubtedly healthy ആണു.പക്ഷേ, “healthy” എന്ന് പറയുന്ന ഒന്നും “എത്ര വേണമെങ്കിലും കഴിക്കാം” എന്നർത്ഥമല്ല.

മിതമായി, ശരിയായ രീതിയിൽ കഴിച്ചാൽ ABC ജ്യൂസ് ശരിക്കും shining lookക്കും health-നുമുള്ള support ആകും.

Related posts