Nammude Arogyam
General

കോപ്പർ ടി ഉണ്ടായിരിക്കെ ഗര്ഭധാരണം സംഭവിക്കുന്നത് എന്ത് കൊണ്ട്! Why does pregnancy occur when there is copper T!

കോപ്പർ ടി എന്നറിയപ്പെടുന്ന ഇന്ററൂട്ടറൈൻ കൺട്രാസെപ്റ്റീവ് ഡിവൈസ് (IUD), ദീർഘകാലത്തേക്ക് സുരക്ഷിതവും കാര്യക്ഷമവുമായ ഗർഭനിരോധന മാർഗമാണ്. ഇത് പ്രത്യേകം ഗർഭശയത്തിനുള്ളിൽ സ്ഥാപിച്ചുവയ്ക്കുന്ന ഒരു ചെറിയ ടി-ആകൃതിയിലുള്ള ഉപകരണം ആണ്. കോപ്പർ ടി ഉപയോഗിച്ചിട്ടും ചില അപൂർവസാഹചര്യങ്ങളിൽ ഗർഭം സംഭവിക്കുന്നതായി കാണപ്പെടുന്നു. ഈ സാഹചര്യങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത്? അത് ഒഴിവാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഈ ലേഖനത്തിലൂടെ കോപ്പർ ടിയുടെ പ്രവർത്തനരീതി, ഉപയോഗത്തിന്‍റെ സവിശേഷതകൾ, ഗർഭനിരോധനത്തിലെ സാധ്യതകളും പരാജയങ്ങളും, ഇവയ്‌ക്കുള്ള പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ  വായനക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

കോപ്പറിന്റെ സ്വഭാവം മൂലം ഇത് ബീജങ്ങളെ നശിപ്പിക്കുകയും ഗര്ഭധാരണം  തടയുകയും ചെയ്യുന്നു. ദീർഘകാലത്തേക്ക്  ഉപയോഗിക്കാൻ കഴിയുന്നത്, ആരോഗ്യത്തെ ബാധിക്കാതെ ഗർഭം തടയാനുള്ള മാർഗം, ശസ്ത്രക്രിയകളോ ദിവസ കണക്കിൽ മരുന്നുകൾ വേണമെന്ന ബുദ്ധിമുട്ടില്ലായ്മ തുടങ്ങിയ കരണങ്ങാളാൽ കോപ്പർ ടി (Copper T) പൊതുവെ സമൂഹത്തിൽ ഏറെ പ്രശസ്തമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


കോപ്പർ ടി ഉപയോഗിച്ചിട്ടും ഗർഭം സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ:

കോപ്പർ ടിയുടെ ഗർഭനിരോധന ശേഷി സാധാരണയായി 5 മുതൽ 10 വർഷം വരെയാണ്. കാലാവധി കഴിഞ്ഞതിനു ശേഷം ഇത്  ഉപയോഗിച്ചത് കൊണ്ട് കാര്യമായ ഫലപ്രാപ്തി ലഭിക്കണമെന്നില്ല. അങ്ങനെ സംഭവിക്കുമ്പോൾ ഗർഭധാരണത്തിന്റെ സാധ്യത വർധിക്കും. ഇതിനാൽ, കോപ്പർ ടിയുടെ കാലാവധി തീർന്നു പോകുന്നതിനു മുന്നേ തന്നെ അതിനെ മാറ്റിസ്ഥാപിക്കുക എന്നത് ഏറെ പ്രധാനമാണ്.

കോപ്പർ ടി ശരിയായ രീതിയിൽ ഇൻസേർട്ട് ചെയ്യപ്പെടേണ്ട ഉപകരണമാണ്. എന്നാൽ, ചിലപ്പോൾ ഇതിന് സ്ഥാനം മാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഒരു പ്രൊഫഷണൽ ചെക്കപ്പിലൂടെ ഇതിന്റെ സ്ഥാനം ഉറപ്പിക്കേണ്ടതുണ്ട്.

ചിലരുടെ ശരീരത്തിൽ കോപ്പർ ടി ശരിയായി പ്രവർത്തിക്കാതെ പോകാം. പ്രത്യേകിച്ച് ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് പ്രശ്നമായേക്കാം. കോപ്പർ ടി ശെരിയായ ഫലം നൽകിയില്ലെന്ന് വരാം.

കോപ്പർ ടിയുടെ ഇൻസേർഷനും നീക്കലും പരിചയസമ്പന്നമായ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം നടത്തണം. അനുയോജ്യമായ പരിശോധകളില്ലായ്മയും ഡോക്ടറുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതുമാണ് ഇത്തരത്തിലുള്ള അപ്രതീക്ഷിത  ഗർഭം സംഭവിക്കാൻ കാരണമാകുന്ന മറ്റൊരു പ്രധാന ഘടകം.

കോപ്പർ ടി ഒരു സുരക്ഷിതമായ ഉപകരണമാണെങ്കിലും അതിനുള്ള പരിചരണം ആവശ്യമാണെന്ന് മനസിലാക്കുക. കൃത്യമായ മാർഗങ്ങൾ പിന്തുടരുക.നിലവിൽ അനുഭവപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങൾ, ഉപകരണത്തിന്റെ സ്ഥാനം, അല്ലെങ്കിൽ കാലാവധി കഴിഞ്ഞതുപോലുള്ള വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തുക ആവശ്യമാണ്. ആറുമാസത്തിൽ ഒരിക്കൽ പരിശോധന നടത്തുന്നതും, പൂർണ ആരോഗ്യനില ഉറപ്പാക്കുന്നതും ഈ മാർഗത്തിന്റെ വിജയ നില ഉറപ്പാക്കും.

Related posts