മനുഷ്യരെ പല ആരോഗ്യ പ്രതിസന്ധികളിലും നിന്നും സംരക്ഷിച്ച മനുഷ്യ നിർമിതികളിൽ ഒന്നാണ് വാക്സിനുകൾ. നമ്മുടെ ഒരു ചിന്ത അല്ലെങ്കിൽ തീരുമാനം നമ്മുടെ ജീവിതത്തിലെ വഴി തിരിവായേക്കാം എന്നതുപോലെ, ഹെച്ച്പിവി വാക്സിൻ നമ്മൾ എടുക്കുന്ന ഒരു ചെറിയ സ്റ്റെപ്പ് ആണ്, എന്നാൽ അതിന്റെ ഫലങ്ങൾ വലിയ മാറ്റങ്ങളാകാം.
ഇന്നത്തെ ലോകത്ത്, പെട്ടെന്ന് തന്നെ ആഗോള തലത്തിൽ വ്യാപിക്കുന്ന പല രോഗങ്ങളും നമ്മുടെയെല്ലാം ജീവിതത്തിൽ ചലഞ്ചുകളായി മാറിയിരിക്കുകയാണ്. ഇത്തരം സമയങ്ങളിൽ വാക്‌സിനേഷൻ എന്നത് നമ്മളെയെല്ലാം സുരക്ഷക്ക് കാരണമായി. ഇവിടെ നമ്മൾ ക്യാന്സറിനെ പ്രതിരോധിക്കാനാവുന്ന ഒരു വാക്സിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. എന്താണ് ഹെച്ച്പിവി വാക്സിൻ? ഈ വാക്സിൻ എടുക്കുന്നത് എങ്ങനെ, എന്തിനാണ് ഈ വാക്‌സിൻ എടുക്കുന്നതിനു ഇത്രയും പ്രാധാന്യം?

HPV (ഹ്യൂമൻ പാപ്പിലോമാവൈറസ്) എന്നത് 200-ത്തിലധികം വ്യത്യസ്ത വൈറസുകളുള്ള ഒരു കുടുംബമാണ്, ഇത് ചർമ്മത്തിലും മ്യൂകോസ മെമ്പറയിൻസ് പ്രധാനമായും ജെന്നിറ്റൽ ഭാഗങ്ങളെയും ബാധിക്കുന്നു. പലവിധ ഹെച്ച്പിവി സ്റ്റ്രെയ്ൻസുകൾ ഉണ്ട്, അതിൽ ചിലത് സർവൈക്കൽ കാൻസറിന് (ഗർഭാശയമുഖത്തെ കാൻസർ) കാരണമാകുന്നു. മാത്രമല്ല, ഈ വൈറസ് ആനൽ, തലച്ചോർ ക്യാൻസുകൾ പോലുള്ള ഗുരുതരമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് ചില വൈറസുകൾ യോനീ ഭാഗത്തു അരിമ്പാറകൾ പോലുള്ളവ ഉണ്ടാക്കുന്നു.
ഹെച്ച്പിവി വൈറസുകൾ എളുപ്പം പകരുന്നതിനാൽ, അതിനെ ചെറുക്കാൻ പരിഹാരം മുൻകൂട്ടിയുള്ള പ്രതിരോധമാണ്. ഹെച്ച്പിവി വാക്സിൻ പലവിധ ഹെച്ച്പിവി സ്റ്റ്രെയ്ൻസുകൾക്കെതിരെയും പ്രതിരോധശേഷി നൽകുന്നു.സാധാരണയായി 9-26 വയസ്സിന് ഇടയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ഹെച്ച്പിവി വാക്സിൻ എടുക്കാനാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. പ്രത്യേകിച്ച്, ലൈംഗിക ജീവിതം ആരംഭിക്കാത്ത സമയത്ത് വാക്സിൻ എടുക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
സർവൈക്കൽ കാൻസർ (ഗർഭാശയമുഖത്തെ കാൻസർ) ലോകമൊട്ടാകെ സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും പൊതു കാൻസറുകളിൽ ഒന്നാണ്. വാക്‌സിനേഷനിലൂടെ, ഇവ പൂർണമായും തുടച്ചു നീക്കാനാകും. തുടരെ ഉണ്ടാകുന്ന ഗർഭാശയ മുഖ അണുബാധകൾ കുറയ്ക്കാം. ജനിറ്റൽ വാർട്സ് പോലുള്ളവ കുറയ്ക്കാം.ഏത് വ്യക്തി ഈ വാക്സിൻ എടുക്കുമ്പോഴും, അവരുടെ സാമൂഹിക ഉത്തരവാദിത്വവും, മറ്റുള്ളവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രതിബന്ധമായ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നത്.