Nammude Arogyam
ഗർഭകാലത്തെ പ്രമേഹവും നോമ്പും: അമ്മയും കുഞ്ഞും സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ടവ .. Gestational diabetes and fasting: Things to keep in mind to keep mother and baby safe
General

ഗർഭകാലത്തെ പ്രമേഹവും നോമ്പും: അമ്മയും കുഞ്ഞും സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ടവ .. Gestational diabetes and fasting: Things to keep in mind to keep mother and baby safe

ഗർഭകാലത്തെ പ്രമേഹം അഥവാ ‘ജസ്റ്റേഷണൽ ഡയബറ്റിസ്’ ഉള്ളപ്പോൾ നോമ്പ് എടുക്കാമോ എന്നത് ഒരുപാട് ഉമ്മമാരെ അലട്ടുന്ന വലിയൊരു സംശയമാണ്. നമുക്കറിയാം, ഗർഭകാലം എന്നത് തന്നെ ഒരു പ്രത്യേക അവസ്ഥയാണ്. അപ്പോൾ പ്രമേഹം കൂടി ഉണ്ടെങ്കിൽ അത് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടി വരും. സാധാരണ പറയുകയാണെങ്കിൽ, ഈ അവസ്ഥയിൽ നോമ്പ് എടുക്കുന്നത് അല്പം റിസ്കാണ്. കാരണം, ഒരു കുഞ്ഞ് വളരുന്നത് നമ്മുടെ ശരീരത്തിലെ പോഷകങ്ങൾ ഉപയോഗിച്ചാണ്. നമ്മൾ പകൽ മുഴുവൻ വെള്ളവും ഭക്ഷണവും ഒഴിവാക്കുമ്പോൾ അത് അമ്മയുടെ ശരീരത്തെ മാത്രമല്ല, കുഞ്ഞിന്റെ വളർച്ചയെയും ബാധിച്ചേക്കാം. പ്രത്യേകിച്ച് പ്രമേഹത്തിന് മരുന്ന് കഴിക്കുകയോ ഇൻസുലിൻ എടുക്കുകയോ ചെയ്യുന്നവരാണെങ്കിൽ ഷുഗർ അപകടകരമായ രീതിയിൽ താഴാൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ തലകറക്കത്തിനും ബോധക്ഷയത്തിനും വരെ കാരണമായേക്കാം.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

മറ്റൊരു പ്രധാന പ്രശ്നം നിർജ്ജലീകരണമാണ്. ഗർഭകാലത്ത് ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്. വെള്ളം കുടി കുറയുമ്പോൾ കുഞ്ഞിന് ചുറ്റുമുള്ള പാനിനീരിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. കൂടാതെ, വൈകുന്നേരം നോമ്പ് തുറക്കുമ്പോൾ വിശപ്പ് കാരണം നമ്മൾ ഒരുപാട് ആഹാരം കഴിക്കാൻ നോക്കും. ഇത് ഷുഗർ ലെവൽ പെട്ടെന്ന് വലിയ തോതിൽ കൂടാനും (Hyperglycemia) കാരണമാകും. ഇങ്ങനെയുള്ള വലിയ മാറ്റങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഷുഗർ ലെവൽ നോക്കി ഡോക്ടർ സമ്മതിച്ചാൽ മാത്രമേ നോമ്പ് എടുക്കാവൂ. ഷുഗർ ഒട്ടും നിയന്ത്രണത്തിലല്ലെങ്കിൽ ഈ സമയത്ത് നോമ്പ് ഒഴിവാക്കുന്നതാണ് ഏറ്റവും വലിയ പുണ്യം.

ദൈവം ഗർഭിണികൾക്ക് നോമ്പിന്റെ കാര്യത്തിൽ വലിയ ഇളവുകൾ നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ സുരക്ഷയ്ക്കായി നോമ്പ് ഒഴിവാക്കേണ്ടി വന്നാൽ അത് പിന്നീട് എടുത്തു വീട്ടാനോ അല്ലെങ്കിൽ പകരമായി നൽകേണ്ട കാര്യങ്ങൾ ചെയ്യാനോ ഉള്ള സൗകര്യം നമ്മുടെ മതത്തിലുണ്ട്. അതുകൊണ്ട് “മറ്റുള്ളവർ നോമ്പ് എടുക്കുമ്പോൾ എനിക്ക് പറ്റുന്നില്ലല്ലോ” എന്ന് കരുതി ആരും വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഉള്ളിൽ വളരുന്ന ആ ജീവന്റെ ആരോഗ്യം നോക്കുന്നതും ഒരു വലിയ ഇബാദത്താണ്. ഒരു ഡോക്ടറെ കണ്ട് നിങ്ങളുടെ കൃത്യമായ ഷുഗർ ലെവൽ നോക്കിയ ശേഷം മാത്രം നോമ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.

Related posts