ലേസി ഐ, അല്ലെങ്കിൽ അംബ്ലിയോപ്പിയ, കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ദൃഷ്ടി പ്രശ്‌നങ്ങളിലൊന്നാണ്. പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഈ അവസ്ഥ, ചെറുപ്പത്തിൽ തന്നെ ശ്രദ്ധിക്കാതെ പോയാൽ വലിയ ദൃഷ്ടി പ്രതിസന്ധികൾക്ക് വഴിവെക്കും. പക്ഷേ, ലേസി ഐ വളരെയധികം ഫലപ്രദമായ മാർഗങ്ങൾ വഴി മുൻകൂട്ടി തടയാനും, ശരിയാക്കാനും സാധിക്കുന്ന ഒരു അവസ്ഥയാണ്. ഈ ബ്ലോഗിലൂടെ, ലേസി ഐ എന്താണ്, അതിന് കാരണമായ അവസ്ഥകൾ, ലക്ഷണങ്ങൾ, തടയാനുള്ള മാർഗങ്ങൾ, എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നമുക്ക് ലഭ്യമാകും.
ലേസി ഐ, അഥവാ അംബ്ലിയോപ്പിയ, പല കാരണങ്ങളാലും കുട്ടികളിൽ ഉണ്ടാകാം. ഈ അവസ്ഥ മസ്തിഷ്കവും കണ്ണുകളും തമ്മിലുള്ള ദൃഷ്ടി ബന്ധം ശരിയായി പ്രവർത്തിക്കാത്തപ്പോൾ സംഭവിക്കുന്നു. എങ്ങിനെയെല്ലാമാണ് ഇത് സംഭവിക്കുന്നത് എന്ന് നോക്കാം. കുട്ടിയുടെ കണ്ണുകൾ ഒരേ ദിശയിൽ ഇല്ലാതെ വേറിട്ട ദിശകളിൽ നോക്കുമ്പോൾ, മസ്തിഷ്കം ഒരു കണ്ണിൽ നിന്നുള്ള ദൃഷ്ടി വിവരങ്ങൾ നിരാകരിക്കും. ഇത് ശ്രദ്ധിക്കാതെ പോയാൽ, ഈ കണ്ണിന്റെ കാഴ്ച ദുർബലപ്പെടുകയും ചെയ്യും.

കണ്ണുകളുടെ ദൂരദൃഷ്ടി (Hyperopia), സമീപദൃഷ്ടി (Myopia), അല്ലെങ്കിൽ ഇരു കാണുകളിലുമുള്ള കാഴ്ച വ്യത്യാസങ്ങൾ കാഴ്ചയെ ബാധിക്കുന്നു. ഒരു കണ്ണ് വ്യക്തമായി കാണുമ്പോൾ, മറ്റേ കണ്ണിൽ മങ്ങിയിരിക്കും. മസ്തിഷ്കം വ്യക്തമായ കാഴ്ച നൽകുന്ന കണ്ണിന്റെ വിവരങ്ങൾ മാത്രം ഉപയോഗിക്കുമ്പോൾ, മങ്ങിയ കാഴ്ചയുള്ള കണ്ണിന്റെ പ്രവർത്തനം കുറയുകയും ലേസി ഐ ഉണ്ടാകുകയും ചെയ്യും.
കണ്ണിനെ നേരിട്ട് സൃഷ്ടിക്കുന്ന ചില രോഗങ്ങളോ അവസ്ഥകളോ കൂടി ലേസി ഐയ്ക്ക് കാരണമാകാം. ഉദാഹരണത്തിന്: കുഞ്ഞിന്റെ കാണിയിൽ ഉണ്ടാകുന്ന തിമിരം കാഴ്ചക്ക് മങ്ങലുണ്ടാക്കുകയും കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും.
കൺപോള എപ്പോഴും തൂങ്ങിയിരിക്കുന്നത് (drooping eyelids) കാഴ്ച തടസ്സപ്പെടുത്തുന്നു, ഇത് മൂലം ലേസി ഐ കാണുന്നു. കണ്ണിന്റെ ഘടനയിലുള്ള വത്യാസം കാഴ്ചയുടെ ശെരിയായ വികാസം തടസപ്പെടുത്തുകയും കാഴ്ചയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ലേസി ഐ അല്ലെങ്കിൽ അംബ്ലിയോപ്പിയയ്ക്ക് പാരമ്പര്യവും ഒരു കാരണമാണ് എന്നാണു ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ചിലപ്പോൾ ദൈർഘ്യമായ സ്ക്രീൻ ടൈം പോലെയുള്ള ശീലങ്ങളും ദൃഷ്ടിക്ക് പ്രതികൂലമായി പ്രവർത്തിക്കും. ലേസി ഐ കണ്ണിലെ ബാധിക്കുന്ന ഒരു ചെറിയ പ്രയാസം മാത്രമല്ല, അത് കുട്ടികളുടെ ദൈനംദിന ജീവിത കാഴ്ചകളെയും ആത്മവിശ്വാസത്തെയും ബാധിച്ചേക്കാവുന്ന പ്രശ്നമാണ്. കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യത്തിൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ വരാതിരിക്കാനോ വന്നാൽ നേരത്തേ തിരിച്ചറിഞ്ഞ് പരിഹരിക്കാനോ ഉള്ള അറിവ് ഓരോ മാതാപിതാക്കൾക്കും ആവശ്യമാണ്.