Nammude Arogyam
General

കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier

കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier

ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായി എന്ന സൂചന നല്‍കുന്നതാണ് ആദ്യ ആര്‍ത്തവത്തിലൂടെ വെളിപ്പെടുന്നത്. കുഞ്ഞിനായി കരുതി വയ്ക്കുന്ന കരുതലുകളാണ് ഇത് നടക്കാതെ വരുമ്പോള്‍ ബ്ലീഡിംഗ് രൂപത്തില്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. ആര്‍ത്തവം പലപ്പോഴും ആരോഗ്യ സൂചനയായി പ്രത്യക്ഷപ്പെടാറുമുണ്ട്. സാധാരണ ഗതിയില്‍ 3-8 ദിവസം വരെ ആര്‍ത്തവം നീണ്ടു നില്‍ക്കും. 20-40 ദിവസത്തിലെ ഇടവേളകളില്‍ സംഭവിയ്ക്കും. ഇതെല്ലാം സ്വാഭാവിക ആര്‍ത്തവം എന്ന രീതികളില്‍ കാണാം. യൂട്രസ് ലൈനിംഗ് പൊഴിഞ്ഞു പോകുന്നതാണ് രക്തപ്രവാഹമായി വരുന്നത്. 40 ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവ ഇടവേള, 8 ദിവസങ്ങളില്‍ കൂടുതല്‍ ബ്ലീഡിംഗ് എന്നിവ അബ്‌നോര്‍മല്‍ ആര്‍ത്തമായി കാണാം. ഇതു പോലെ തന്നെ 11-13 വയസാണ് ഇപ്പോഴത്തെ കാലത്ത് ആര്‍ത്തവം ആദ്യം വരാനുള്ള പ്രായം. ആദ്യ നാലു വര്‍ഷങ്ങള്‍ വരെ ആര്‍ത്തവ ക്രമക്കേടുകള്‍ കണ്ടു വരുന്നത് സാധാരണയാണ്. ആര്‍ത്തവം ക്രമമാകണമെങ്കില്‍ 16-18 വരെയാകാം.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier

എന്നാൽ ചില പെൺകുട്ടികളിൽ 10 വയസ്സിൽ തന്നെ ആർത്തവം എത്തുന്നു. ഇത് ചുറ്റിലുമുള്ളവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. നേരത്തെ എത്തുന്ന ആര്‍ത്തവവുമായി ദൈനംദിന ജീവിതത്തില്‍ പെട്ടെന്ന് പൊരുത്തപ്പെടാന്‍ കുട്ടിക്ക് പ്രയാസമായിരിക്കും എന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ ഇത്രയധികധികം ആശങ്കപ്പെടേണ്ടതില്ലെന്നതാണ് സത്യം. ഇത്തരം സമയങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ മാനസികമായ തയ്യാറെടുപ്പുകൾ നടത്തുന്നതിന് സഹായിക്കേണ്ടതാണ്. കുഞ്ഞുങ്ങളിൽ ആർത്തവത്തെ കുറിച്ചുള്ള ശെരിയായ അവബോധം സൃഷിടിച്ചെടുക്കുന്നതിലൂടെ അവർ ആദ്യ ആർത്തവത്തെ നേരിടാൻ മാനസികമായി ഒരുങ്ങുന്നു. ബ്ലീഡിങ്ങോ സ്പോട്ടിങ്ങോ കണ്ടാൽ സ്കൂളിൽ ആണെങ്കിൽ ടീച്ചറെ വിവരം ധരിപ്പിക്കണം. ഇത് എല്ലാ സ്ത്രീകൾക്കും സാധാരണമായി സംഭവിക്കുന്നതായാണ് എന്നും പറഞ്ഞു മനസിലാക്കണം.

കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier

ചിലപ്പോൾ നമ്മുടെ കുഞ്ഞിനാകും ആദ്യം ആർത്തവം വരുന്നത് അപ്പോൾ അവരെ കൂടെ ഇരുത്തി അവരും വൈകാതെ മുതിർന്ന കുട്ടിയാകുമെന്നും ഇതെല്ലാം സാധാരണമാണ് എന്നും പറഞ്ഞു മനസിലാക്കണം. അല്ലെങ്കിൽ കുഞ്ഞു ഒറ്റപെട്ടു എന്നൊരു തോന്നലുണ്ടാക്കും. ആവശ്യമെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുന്നതും നല്ലതാണ്. ഹോർമോൺ പ്രശ്നങ്ങളും ചിലപ്പോൾ നേരത്തെ ഉള്ള ആർത്തവ കാരണമാകാം.

കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier

പ്രായം കൊണ്ടും മനസ്സും കൊണ്ടും ചെറിയ കുട്ടികളായതുകൊണ്ടുതന്നെ ആര്‍ത്തവ സമയത്തെ ശുചിത്വത്തെ കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കണം. സ്‌കൂളിലായാലും പാഡ്, സമയത്ത് മാറ്റണമെന്നും സ്വകാര്യഭാഗങ്ങള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കി സൂക്ഷിക്കണമെന്നും മറ്റും പറഞ്ഞുകൊടുക്കണം. ഉപയോഗശേഷം പാഡ് കളയേണ്ട രീതിയും പറഞ്ഞുകൊടുക്കണം. കുട്ടിയുടെ വൈകാരികമാറ്റങ്ങളെ പരിഗണിക്കുക. ഇക്കാര്യം അധ്യാപകരുമായി സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക.

കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier

എന്താണ് ആര്‍ത്തവം, എത്ര ദിവസത്തിനുള്ളില്‍ ഇത് വരും, എന്താണ് ആര്‍ത്തവചക്രം, സാനിറ്ററി നാപ്കിന്‍ വയ്ക്കേണ്ട വിധം, ആര്‍ത്തവത്തിനൊപ്പം ഉണ്ടാകാനിടയുള്ള ശാരീരിക മാറ്റങ്ങള്‍, വൈറ്റ് ഡിസ്ചാര്‍ജ് തുടങ്ങിയവയെ കുറിച്ചെല്ലാം കുട്ടികള്‍ക്ക് നേരത്തെ തന്നെ പറഞ്ഞുകൊടുക്കണം. അതുമായി ബന്ധപ്പെട്ടുണ്ടാകാനിടയുള്ള വയറുവേദനയെ കുറിച്ചും മറ്റ് വേദനകളെ കുറിച്ചുമെല്ലാം സൂചിപ്പിക്കാം. അത്തരം വേദനകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നും പറയാം. ഇതെല്ലാം ഒരു പരിധി വരെ കുട്ടികളെ ടെന്‍ഷന്‍ ഫ്രീ ആക്കും. കുട്ടിക്ക് നേരത്തെ ആണ് ആര്‍ത്തവം ആയതെന്ന തോന്നല്‍ ഒരിക്കലും കുട്ടികളുടെ മുന്‍പില്‍ വച്ച് പ്രകടിപ്പിക്കാതിരിക്കുക.

കുട്ടികളിൽ നേരത്തെ എത്തുന്ന ആർത്തവം… Why are kids going through puberty earlier

കൃത്യമായ ഇടവേളകളില്‍ പാഡ് മാറ്റേണ്ടതുണ്ടെന്നും അതില്‍ മടിയോ നാണക്കേടോ വിചാരിക്കരുതെന്നും പറഞ്ഞ്കൊടുത്ത് ആത്മവിശ്വാസം പകരണം. പുറത്തുപോകുന്ന രക്തം മോശം രക്തം ആണെന്ന രീതിയിലൊന്നും പറഞ്ഞുകൊടുക്കരുത്. വേദനകളും മറ്റും കൂടുതലാണെങ്കില്‍ ഡോക്ടറോട് ചോദിച്ച് മരുന്ന് കഴിക്കുന്നതിന് കുഴപ്പമൊന്നുമില്ലെന്നും പറയാം.

Related posts