Nammude Arogyam
Cancer

ബോളിവുഡ് താരം ഇർഫാൻ ഖാന്റെ മരണത്തിന് കാരണമായ രോഗം ഇതാണ്

ഏറെ വിഷമത്തോടെയാണ് ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മരണവാർത്ത നാം കേട്ടത്. തനിക്ക് ഒരു അപൂർവ രോഗം പിടി പെട്ടിരിക്കുന്നതായി ഇർഫാൻ ഖാൻ നേരത്തെ ട്വിറ്ററിൽ അറിയിച്ചത് മുതൽ അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ വലിയ ആശങ്കയിലായിരുന്നു. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇർഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇർഫാനെ ബാധിച്ച ‘ന്യൂറോ എൻഡോക്രൈൻ ട്യൂമർ ‘

ശരീരത്തിൽ ഹോർമോൺ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളാണ് ന്യൂറോ എൻഡോക്രൈനുകൾ. ഈ നാഡികളിൽ അനിയന്ത്രിതമായി കോശവളർച്ച സംഭവിക്കുന്നതിനെയാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന് വിളിക്കുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തേയും ഈ രോഗം ബാധിക്കാമെങ്കിലും സാധാരണയായി ശ്വാസകോശം, പാൻക്രിയാസ്, എന്നിവിടങ്ങളിലാണ് ഈരോഗം ബാധിക്കുന്നത്. ബാധിച്ച ശരീരഭാഗത്തെയും, രോഗം ഏത് സ്‌റ്റേജിലെത്തിയെന്നും കണക്കാക്കിയാണ് ഇത് ഗുരുതരമാകുമോ എന്ന് പറയാനാവുക. ഫിയോക്രോമോസൈറ്റോമ, മെർക്കൽ സെൽ ക്യാൻസർ, ന്യൂറോഎൻഡോക്രിൻ കാർസിനോമ, പരാഗാഗ്ലിയോമ തുടങ്ങിയവയെല്ലാം വിവിധതരം ന്യൂറോഎൻഡോക്രൈൻ ട്യൂമറുകളാണ്.

രോഗലക്ഷണങ്ങൾ

  • ഹൈപ്പർഗ്ലൈസീമിയ ( രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നു)
  • ഹൈപ്പോഗ്ലൈസീമിയ (രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നു)
  • വയറിളക്കം
  • ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് സ്ഥിരമായി നിലനിൽക്കുന്ന വേദന
  • ശരീരഭാരം കുറയുന്നു
  • സ്ഥിരമായി ചുമയ്ക്കുക
  • ശരീരഭാഗത്ത് ചർമ്മം കട്ടികൂടുകയോ മുഴപോലെ കാണപ്പെടുകയോ ചെയ്യുന്നു
  • മലമൂത്രവിസർജ്ജനത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു
  • മഞ്ഞപ്പിത്തം
  • അസാധാരണമായ ബ്ലീഡിംഗ്
  • പനി, തലവേദന
  • അമിത ഉത്കണ്ഠ

Related posts