Nammude Arogyam
CancerHealthy Foods

ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

വൈദ്യശാസ്ത്രം എത്ര തന്നെ വളർന്നു പറഞ്ഞാലും ഇന്നും ആളുകൾക്കിടയിൽ ഭീതി നിറയ്ക്കുന്ന ചില അസുഖങ്ങളുണ്ട്. ഇത്തരം രോഗങ്ങൾക്ക് പ്രത്യേകിച്ച് ഒരു മരുന്നില്ല എന്നതാണ് ഈ ഭീതിക്കെല്ലാം കാരണം. അതിലൊന്നാണ് ക്യാൻസർ. എന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന ഒരു അസുഖം കൂടിയാണിത്. പക്ഷെ പലരിലും തുടക്കത്തത്തിൽ ഈ അസുഖം കണ്ടെത്താൻ സാധിക്കാത്തത് കാരണം അസുഖത്തിൻ്റെ തീവ്രത കൂടുന്നു. അത് കൊണ്ട് ക്യാൻസർ വരാതെ തടയുന്നതിന് വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അനാരോഗ്യകരമായ ചില ഭക്ഷണ ശീലങ്ങള്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. ഇതിനാല്‍ തന്നെ ക്യാന്‍സര്‍ തടയാനുള്ള ഭക്ഷണ ശീലവും ഏറെ പ്രധാനമാണ്. ക്യാൻസർ വരാതിരിക്കാൻ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1.വെജിറ്റേറിയന്‍ ഭക്ഷണം ശിലമാക്കുക

ക്യാന്‍സര്‍ പ്രതിരോധത്തിന് കൂടുതല്‍ നല്ലത് വെജിറ്റേറിയന്‍ ഭക്ഷണം തന്നെയാണ്. ഇവയിലടങ്ങിയ നാരുകള്‍, വിഷാംശം പെട്ടെന്നു തന്നെ ശരീരത്തില്‍ നിന്നും നീക്കിക്കളയുന്നു. മാത്രമല്ല, ഇവയില്‍ ധാരാളമായി അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ സി അടക്കമുള്ളവ വിഷാംശങ്ങളെ പെട്ടെന്ന് നീക്കം ചെയ്ത്, ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. മാംസാഹാരം, പ്രത്യേകിച്ചും ചുവന്ന മാംസം വയര്‍, കുടല്‍ സംബന്ധമായ ക്യാന്‍സര്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനങ്ങളിൽ പറയുന്നു. കഴിവതും മാംസാഹാരം ഒഴിവാക്കുക. കഴിയ്ക്കണമെന്നു നിര്‍ബന്ധമെങ്കില്‍ തന്നെ വല്ലപ്പോഴുമാക്കുക. ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കുന്നതും കഴിയ്ക്കുക.

2.ബേക്കറി പലഹാരങ്ങളുടെ ഉപയോഗം

മാംസാഹാരത്തെ പോലെ തന്നെ മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം തന്നെ ക്യാന്‍സറിന് അനൂകൂല ഘടകമാണ്. ഭക്ഷണത്തില്‍ അടങ്ങിയിരിയ്ക്കുന്ന നിറങ്ങളും പ്രിസര്‍വേറ്റീവുകളും സ്വാദിനായി ചേര്‍ക്കുന്ന അജിനോമോട്ടോ പോലുള്ളവയുമെല്ലാം ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നവ തന്നെയാണ്. ബേക്കറി പലഹാരങ്ങളും ഈ ഗണത്തില്‍ പെടുന്നു.

3.ഭക്ഷണം പാകം ചെയ്യുന്ന രീതി

പൊതുവെ വറവ് ഉപേക്ഷിയ്ക്കാനായി ബേക്കിംഗ്, ഗ്രില്‍ രീതികള്‍ ആളുകള്‍ സ്വീകരിയ്ക്കാറുണ്ട്. പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങളുടെ കാര്യത്തില്‍. എന്നാല്‍ ഇവയും അത്ര കണ്ട് ആരോഗ്യകരമല്ല. കാരണം ഗ്രില്ലിംഗ് പോലുള്ള വഴികള്‍ പരീക്ഷിയ്ക്കുമ്പോള്‍ ക്യാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജെനിക് ഘടകങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. എണ്ണ പുകയും വരെ ഉപയോഗിയ്ക്കുന്നതും നല്ലതല്ല.

4.പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

പച്ചക്കറികളും പഴവര്‍ഗങ്ങളും പൊതുവേ ആരോഗ്യകരമെങ്കിലും ഇവയില്‍ അടിയ്ക്കുന്ന കീടനാശിനികള്‍ ക്യാന്‍സറിനുള്ള പ്രധാന കാരണമാണ്. ഇവ പൂര്‍ണമായി നീക്കിയ ശേഷം മാത്രം ഉപയോഗിയ്ക്കുക. ഇതു പോലെ ഇവയുടെ കൂടെ പഞ്ചസാര പോലുളള കൃത്രിമ മധുരങ്ങളുടെ ഉപയോഗം പൂര്‍ണമായി ഉപേക്ഷിയ്ക്കുക. പഞ്ചസാര ക്യാന്‍സറിനുള്ള പ്രധാന കാരണമാണ്. മധുരം വേണമെങ്കില്‍ തേന്‍, കറുവാപ്പട്ട പോലുള്ള സ്വാഭാവിക മധുരങ്ങള്‍ ശീലമാക്കണം.

റെയിന്‍ബോ ഡയറ്റ്

ക്യാന്‍സറിനെ തടയാന്‍ റെയിന്‍ബോ ഡയറ്റ് ഏറെ നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിവിധ നിറങ്ങളിലുള്ള ഭക്ഷണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. അതായത് വ്യത്യസ്ത തരം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്ന രീതി. ഇതിനാല്‍ തന്നെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം ലഭിയ്ക്കുന്നു. സാലഡ് രൂപത്തില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍് നല്ലത്. ഇവയെല്ലാം കഴുകി വിഷാംശം കളഞ്ഞു കഴിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധി്പ്പിയ്ക്കുവാന്‍ മികച്ചതാണ്.

ആരോഗ്യകരമായ ഭക്ഷണം ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, രോഗങ്ങള്‍ തടയാന്‍ സഹായിക്കുക കൂടി ചെയ്യും. ക്യാന്‍സറിന്റെ കാര്യത്തിലും ഇത് ബാധകമാണ്. കൂടാതെ കൃത്യമായ വ്യായാമം, എന്തെങ്കിലും അസുഖങ്ങൾ വന്നാൽ കൃത്യമായ മെഡിക്കല്‍ പരിശോധനകള്‍ എന്നിവയിലെല്ലാം അലംഭാവം കാണിയ്ക്കാതിരിയ്ക്കുക.

Related posts