Nammude Arogyam
Healthy FoodsLifestyle

കോഴിമുട്ട കൊളസ്ട്രോളിന് കാരണമാകുമോ?

ഉമ്മാ, ഞാൻ നടത്തം കഴിഞ്ഞ് വരുമ്പോഴേക്കും 2 മുട്ട പുഴുങ്ങി വെക്കണേ

ഇതിപ്പോ എന്നും മുട്ട തന്നെയാണല്ലോ, ഇത് എന്നും തിന്നാൻ പറ്റോ? ദിവസവും കഴിച്ചാൽ തടി കുടില്ലേ? പിന്നെ വേറെ എന്തൊക്കെ അസുഖങ്ങളൊക്കെ ഉണ്ടാകുമെന്ന് പറയുന്നുണ്ടല്ലോ.

ഉമ്മാനോട് ആരാ ഇതൊക്കെ പറഞ്ഞ് തന്നത്. അപ്പുറത്തെ വീട്ടിലെ താത്തയായിരിക്കുമല്ലേ? നിങ്ങൾ ഇവിടിരുന്നിട്ട് എൻ്റെ ഫോണിലെ ഈ ലേഖനമൊന്ന് വായിച്ച് നോക്കൂ

ഏറ്റവും മികച്ച ഭക്ഷണം എന്ന് കണ്ണുമടച്ച് പറയാവുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. എല്ലാത്തരം പോഷകങ്ങളും മുട്ടകളിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ടെന്നും, അവയിൽ പലതും ആധുനിക ഭക്ഷണക്രമത്തിൽ കുറവാണെന്നും വിവിധ പഠനങ്ങളിൽ പറയുന്നു. മുട്ടയിൽ താഴെപ്പറയുന്ന പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ: 6 ശതമാനം

വിറ്റാമിൻ ബി: 5 – 7 ശതമാനം

വിറ്റാമിൻ ബി: 12 – 9 ശതമാനം

ഫോസ്ഫറസ്: 9 ശതമാനം

വിറ്റാമിൻ ബി: 2 – 15 ശതമാനം

സെലിനിയം: 22 ശതമാനം

മുട്ടകൾക്ക് ഉയർന്ന സംതൃപ്തി സൂചികയുണ്ട്, അതായത് അവ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. ഒരു വലിയ മുട്ട വിറ്റാമിൻ സി ഒഴികെയുള്ള ആവശ്യമായ പോഷകങ്ങളും, 6 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീനും നൽകുന്നു. അതിനാലാണ് മുട്ടയും ഗോതമ്പ് ബ്രെഡും, ഒപ്പം ഒരു ഗ്ലാസ് ഫ്രൂട്ട് ജ്യൂസ് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നുവെന്ന് പറയുന്നത്. മുട്ടയുടെ മറ്റു സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.

1.ശരീരത്തിന്റെ ഇരുമ്പ് ആവശ്യകത നിറവേറ്റാൻ

ശരീരത്തിൽ ഇരുമ്പിന്റെ അംശം മിതമായ അളവിലോ, കുറവോ ആയിട്ടുള്ള പലരും ക്ഷീണം, തലവേദന, അസ്വസ്ഥത എന്നിവയുടെ അവ്യക്തമായ ലക്ഷണങ്ങൾ അനുഭവിക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. രക്തത്തിലെ ഓക്സിജന്റെ വാഹകനാണ് ഇരുമ്പ്. അതിനാൽ, പ്രതിരോധശേഷി, ഊർജ്ജ രാസവിനിമയം, തുടങ്ങി ശരീരത്തിലെ മറ്റ് പല പ്രവർത്തനങ്ങളിലും ഇരുമ്പ് പ്രധാന പങ്ക് വഹിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലുള്ള ഇരുമ്പിന്റെ അംശം ജെംസ് അയേൺ എന്ന തരം ഇരുമ്പിന്റെ രൂപത്തിലാണ്. ഇത് ഭക്ഷണത്തിലെ ഏറ്റവും എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്നതും ഉപയോഗിക്കാവുന്നതുമായ ഇരുമ്പിന്റെ രൂപമാണ്. മിക്ക അയേൺ സപ്ലിമെന്റുകളിലെയും ഇരുമ്പിന്റെ രൂപത്തേക്കാൾ കൂടുതൽ ആഗിരണം ചെയ്യാവുന്നതുമാണ് ഇവ.

2.ഭക്ഷണത്തിന്റെ പോഷക പര്യാപ്തത മെച്ചപ്പെടുത്താൻ

മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളുടെ സാന്ദ്രത പോഷകസമൃദ്ധമായ ഭക്ഷണത്തിന് വിലപ്പെട്ട സംഭാവന നൽകുന്നു. മുട്ട കഴിക്കുന്നവരും കഴിക്കാത്തവരുമായ ഉപഭോക്താക്കളിൽ നടത്തിയ ഒരു താരതമ്യ പഠനത്തിൽ മുട്ട കഴിക്കാത്ത ഉപഭോക്താക്കളുടെ ഭക്ഷണക്രമത്തിൽ വിറ്റാമിൻ എ, ഇ, ബി 12 എന്നിവയുടെ അളവ് കുറയാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. മുട്ട കഴിക്കുന്ന ആളുകളിൽ 10-20 ശതമാനം ഡിലേറ്റും, 20-30 ശതമാനം വിറ്റാമിൻ എ, ഇ, ബി 12 എന്നിവയും മുട്ടകൾ സംഭാവന ചെയ്യുന്നതായും വ്യക്തമായി. പോഷകങ്ങളുടെ പര്യാപ്‌തത ഉറപ്പുവരുത്തുന്നതിൽ ഒരു ഭക്ഷണത്തിന് വഹിക്കാവുന്ന പ്രധാന പങ്ക് എത്രത്തോളം ഉണ്ടെന്ന് ഈ പഠനം കാണിക്കുന്നു.

3.രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, പ്രത്യേകിച്ച് സാച്ചുറേറ്റഡ്, ട്രാൻസ് ഫാറ്റി ആസിഡുകൾ ഭക്ഷണത്തിലെ കൊളസ്ട്രോളിനേക്കാൾ ഹൃദയാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. പ്രോട്ടീന്റെ ഏറ്റവും വിലകുറഞ്ഞതും വൈവിധ്യമാർന്നതും എളുപ്പം ദഹിക്കുന്നതുമായ മുട്ടകൾ സ്ഥിരമായി കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധനവ് തടയാൻ സഹായിക്കുന്നുവെന്നും പഠനങ്ങളിൽ പറയുന്നു.

4.ശരീരഭാരം കുറയ്ക്കാൻ

ടോസ്റ്റും മുട്ടയും ചേർത്ത് പ്രഭാതഭക്ഷണം കഴിക്കുന്നത് മറ്റ് പ്രഭാതഭക്ഷണങ്ങളെക്കാൾ 50 ശതമാനം കൂടുതൽ തൃപ്തി നൽകുന്നതാണ്. ഒരു മുട്ട ചേർത്ത പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് അമിതവണ്ണമുള്ള ആളുകളിൽ സംതൃപ്തി വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മുഴു ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുമായി ചേരുമ്പോൾ, മുട്ട ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. ഇവ എളുപ്പത്തിൽ പാകം ചെയ്യാം, വിലകുറഞ്ഞതുമാണ് എന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഏറെ ഉപയോഗപ്രദമാകും.

5.മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ

ഗർഭസ്ഥ ശിശുവിന്റെയും നവജാതശിശുവിന്റെയും മസ്തിഷ്ക വികാസത്തിനും, വയസ്സായവർക്ക് ഓർമ്മശക്തി കൂട്ടുവാനും സഹായിക്കുന്ന ഒരു പോഷകമാണ് കോളിൻ . ഇവ നമുക്ക് നൽകുന്ന മികച്ച ഭക്ഷണ സ്രോതസ്സാണ് മുട്ട. പ്രതിദിനം ഒരു മുട്ട കഴിക്കുന്നത് ഗർഭിണിയായ സ്ത്രീയുടെ കോളിൻ ആവശ്യകതയുടെ 28 ശതമാനം നൽകുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും മുട്ട കഴിക്കേണ്ടത് പ്രധാനമാണ്.

മുട്ടയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് ഈ ലേഖനത്തിൽ നിന്ന് മനസ്സിലായില്ലേ. അത്കൊണ്ട് കഴിവതും ദിവസവും നമ്മുടെ ആഹാരക്രമത്തിൽ മുട്ടയും കൂടി ഉൾപ്പെടുത്തുക.

Related posts