Nammude Arogyam
FoodHealthy FoodsLifestyle

ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജിൽ വയ്ക്കാം?

എന്താ ഒരു വൃത്തിക്കെട്ട നാറ്റം വരുന്നത്. മ്മ്മ് ……..അതാ ഫ്രിഡ്ജിൽ നിന്നാണ് തോന്നുന്നു. ഈ ഉമ്മ അതിൽ എന്തെങ്കിലും പഴയത് എടുത്ത് വെച്ചിട്ടുണ്ടാടാകും, നോക്കി നോക്കട്ടെ…….. അള്ളോ എൻ്റെ ഉമ്മാ, ഇതിന് എന്നെക്കാളും പ്രായമുണ്ടല്ലോ. എന്ന് ഉണ്ടാക്കി വെച്ചതാ ഇതിനകത്ത്. ഇതൊന്ന് കൊണ്ട് പോയി ഒഴിവാക്ക് ഉമ്മ……………… മോനെ, അത് കഴിഞ്ഞ ആഴ്ച്ച വെച്ച ചിക്കൻ കറിയാടാ. ഒരു കുഴപ്പവുമില്ല നല്ല കറിയാ. ഉമ്മ ഇന്ന് രാവിലെ കൂടി കഴിച്ചിട്ടൊള്ളൂ……..

ദാ ഇത് പോലെയാണ് നമ്മളിൽ മിക്കവരും. പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എല്ലാ മലയാളികളുടെയും സ്ഥിരം സ്വഭാവമാണ്. കളയാൻ ഉള്ള ഭക്ഷണമാണെങ്കിലും അത് എടുത്ത് ഫ്രിഡ്ജിൽ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികൾക്ക്. എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ ദീർഘനാൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.


തിരക്കിട്ടുള്ള ജീവിതത്തിനിടിയിൽ പലപ്പോഴും ആളുകൾക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതാണ് ഇതിൻ്റെ പ്രധാന കാരണം. പണ്ടുള്ളവർ പലപ്പോഴും ദൈനംദിനത്തിന് ആവശ്യമായുള്ള ഭക്ഷണം മാത്രമാണ് പാകം ചെയ്തിരുന്നത് അതുകൊണ്ട് തന്നെ ഫ്രിഡ്ജിൻ്റെ ആവശ്യം വരാറില്ല. എത്ര നാൾ വരെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് പലർക്കും അറിയില്ല എന്നതാണ് പ്രധാന കാരണം.


ഭക്ഷണം ഫ്രിഡ്ജിൽ ആണെങ്കിൽ പോലും അധിക നാൾ സൂക്ഷിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. 5 മുതൽ 7 ദിവസവം വരെ ഭക്ഷണം സൂക്ഷിക്കാൻ പാടില്ല. ആവശ്യത്തിന് മാത്രം പാകം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിൽ കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനോ അതുപോലെ കേടായ ഭക്ഷണങ്ങൾ കഴിക്കാനോ പാടില്ല. ചോറ് പോലുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ സൂക്ഷിക്കാൻ പാടൂള്ളൂ


മാംസാഹാരത്തിൽ ബാക്ടീരിയ വേ​ഗത്തിൽ വളരാറുണ്ട്. അതുകൊണ്ട് തന്നെ ഫ്രി‍ഡ്ജിൽ നിന്ന് പുറത്ത് വയ്ക്കുന്ന മാംസാഹരങ്ങൾ ദീർഘനേരം പുറത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഈ ഭക്ഷണങ്ങൾ പുറത്ത് ദീർഘനേരം വച്ചാൽ ബാക്ടീരിയ വേഗത്തിലുണ്ടാകും. ആഴ്ചകളോളം മാംസാഹരങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോ​ഗിക്കാൻ പാടില്ല. ചിക്കൻ, ബീഫ് പോലുള്ളവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതൽ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.


സാലഡുകളാണെങ്കിൽ ഒരു ദിവസം അല്ലെങ്കിൽ രണ്ട് ദിവസം, പുറത്ത് എടുത്താൽ ഉടൻ കഴിക്കണം. ഫ്രീസ് ചെയ്ത് കഴിക്കാൻ പാടില്ല. അത് പോലെ ബ്രഡ് ആഴ്ചകളോളം ഫ്രിഡ്ജിൽ വച്ചാലും കേടാകും. അതിനാൽ മൂന്ന് ദിവസം കൊണ്ട് കഴിച്ച് തീർക്കുക. മറ്റൊന്നാണ് മുട്ട, ഇത് ഫ്രിഡ്ജിൽ വച്ചാലും കേടാകും. പൊട്ടിച്ച മുട്ട രണ്ട് ദിവസം മാത്രം വയ്ക്കുക. ആപ്പിൾ, ​പേരക്ക തുടങ്ങിയ പഴങ്ങൾ ഫ്രിഡ്ജിൽ അധിക ദിവസം വയ്ക്കാൻ പാടില്ല. മീൻ വേഗത്തിൽ കേടാവും. അതിനാൽ ഒന്ന് മുതൽ മൂന്ന് ദിവസം വരെ മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രോസൺ ചെയ്ത മീൻ മൂന്ന് മാസം വരെ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. പാകം ചെയ്ത ഭക്ഷണങ്ങൾ അതായത് ചോർ, കറികൾ എന്നിവയെല്ലാം മൂന്ന് അല്ലെങ്കിൽ നാല് ദിവസം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. പായ്ക്കറ്റ് ഫുഡുകൾ, ഇതിലെ ദിവസം നോക്കി മാത്രം ഇത് പാകം ചെയ്യുക.


ഫ്രിഡ്ജിൻ്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരൻഹീറ്റും ഫ്രീസറിൽ 0 ഡിഗ്രി ഫാരൻഹീറ്റുമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. എപ്പോഴും വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആഹാരം കേടാകാം. ചൂട് ആക്കി വീണ്ടും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല. ആഹാരം രണ്ട് മണിക്കൂറിൽ കൂടുതൽ പാകം ചെയ്ത ശേഷം വെളിയിൽ വയ്ക്കരുത്. 4 മണിക്കൂറിൽ കൂടുതൽ കറൻ്റ് പോയാൽ ആ ഫ്രിഡ്ജിൽ ഇരിക്കുന്ന ആഹാരം കേടാകാൻ സാധ്യതയുണ്ട്. അതുപോലെ ഒരാഴ്ചയിൽ കൂടുതൽ ഒരു ആഹാരവും ഫ്രി‍ഡ്ജിൽ സൂക്ഷിക്കാതിരിക്കുക

Related posts