Nammude Arogyam
LifestyleGeneralHealthy FoodsUncategorized

ചുടുവെള്ളത്തിൻ്റെ അത്ഭുത ഗുണങ്ങൾ

വെള്ളം കുടിയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാണ്. ഭക്ഷണം പോലെ ആരോഗ്യത്തിന് അടിസ്ഥാനമായ ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നതും. ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങള്‍ക്കും വെള്ളം കുടിയ്ക്കുന്നത് ഗുണം നല്‍കും. ലിവര്‍, കിഡ്‌നി പോലുളള അവയവങ്ങളുടെ ശുചീകരണ പ്രക്രിയ നല്ലതു പോലെ നടക്കുന്നത് വെള്ളം കുടിയ്ക്കുന്നതു കൊണ്ടാണ്. പലരും പലതരത്തിലുള്ള വെള്ളമാണ് കുടിക്കാറ്. ചിലര് തണുത്ത വെള്ളമായിരിക്കും കുടിക്കുക. മറ്റു ചിലരാകട്ടെ ചുടുവെള്ളമായിരിക്കും കുടിക്കുക. എന്നാൽ ഇതിൽ ഏതു വെള്ളമാണ് കുടിക്കാൻ നല്ലത് ?

ചുടുവെളളം തന്നെയാണ് നല്ലത്. പ്രത്യേകിച്ചും ഇളം ചൂടുവെള്ളം. ദിവസവും ഇടയ്ക്കിടെ കുടിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല ആരോഗ്യ ഗുണങ്ങളും തണുത്ത വെള്ളം കുടിയ്ക്കുന്നതിനെ അപേക്ഷിച്ച് ചൂടുവെള്ളത്തിന് നല്‍കാനാകും. ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പ് എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ സഹായകമാകുന്നു. രാവിലെ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിച്ച്‌ തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കും. ശരീരത്തെ വിഷവിമുക്തമാക്കി വെക്കാന്‍ മികച്ച മാര്‍ഗ്ഗം കൂടിയാണിതെന്നും പുതിയ പഠനങ്ങളിൽ പറയുന്നു. ചുടുവെളളം നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1.തടി കുറയ്ക്കാന്‍

ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപ്പെട്ടതാണ് ചൂടുവെള്ളം. ഇതിനാല്‍ തന്നെ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍, തടി കുറയ്ക്കാന്‍ തുടങ്ങിയവക്ക് ഏറ്റവും നല്ലൊരു വഴിയാണ് ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുകയെന്നത്. വെറും വയറ്റില്‍ കുടിച്ചു തുടങ്ങാം. ചൂടുവെള്ളം ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിയ്ക്കുന്നു. കൊഴുപ്പ് ശരീരത്തില്‍ നിന്നും കത്തിച്ചു കളയുന്ന പ്രക്രിയ ശക്തിപ്പെടുത്തുന്നു. വെള്ളം കുടിയ്ക്കുന്നതു തന്നെ ശരീരത്തില്‍ നിന്നും കൊഴുപ്പു കളയാന്‍ നല്ലതാണ്. ഇത് ചൂടുവെള്ളമാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ശരീരത്തിലെ കൊഴുപ്പ് അകറ്റാനും, തടിയും വയറും കുറയ്ക്കാനും ഏറ്റവും നല്ല വഴിയാണ് ഇടയ്ക്കിടെയുള്ള ചൂടുവെള്ളം കുടിക്കൽ.

​2.മൂക്കടപ്പ്, കോള്‍ഡ്

മൂക്കടപ്പ്, കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും തൊണ്ടയുടെ അസ്വസ്ഥകള്‍ മാറാനുമെല്ലാം ഏറെ നല്ലതാണ് ചൂടുവെള്ളം കുടിയ്ക്കുന്നത്. ഇത് ചിക്കന്‍ സൂപ്പ് കുടിയ്ക്കുന്ന ഗുണമാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. അര മണിക്കൂറില്‍ തന്നെ മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങള്‍ക്കിത് പരിഹാരമാകും. ഇതു പോലെ തന്നെ ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്തുവാന്‍ ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. നല്ല രക്തപ്രവാഹം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല്ലിന്റെ, മോണയുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്.

​3.ദഹന പ്രക്രിയ

ദഹന പ്രക്രിയ ശക്തിപ്പെടുത്താൻ തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് മറ്റൊരു കാര്യം. കിടക്കും മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നത് ദഹനം ശക്തിയായി നടക്കാന്‍ സഹായിക്കും. ഇത് നല്ല ഉറക്കത്തിനും സഹായിക്കും. പാതിരാത്രിയ്ക്ക് സ്‌നാക്‌സ് കഴിയ്ക്കാന്‍ ആഗ്രഹം തോന്നുന്നവരുണ്ടാകും. ഇതൊഴിവാക്കാനുള്ള എളുപ്പ വഴി കൂടിയാണിത്. മസില്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനാല്‍ മസിലുകള്‍ക്ക് റിലാക്‌സേഷന്‍ നല്‍കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കാനും ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ. സാധാരണ വയറു വേദന മുതല്‍ ആര്‍ത്തവ കാലത്തിലെ വയറുവേദനക്ക് വരെ പരിഹാരമാണ്.

ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നതും. പ്രത്യേകിച്ചും ചുടുവെള്ളമാകുമ്പോൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

Related posts