Nammude Arogyam
General

ശരീരത്തിൽ ബി12 വിറ്റാമിൻ കുറഞ്ഞാൽ.. What are the symptoms of lacking Vitamin B12

നമ്മുടെ ശാരീരിക പ്രവർത്തനങ്ങളുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിൻ ബി ആവശ്യമാണ്. ഇതിലെ അപര്യാപ്തത ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വിറ്റാമിൻ ബി കുറഞ്ഞതിന്റെ ലക്ഷണങ്ങൾ നിങ്ങൾക്ക് ഏത് പ്രത്യേക വിറ്റാമിൻ കുറവാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നതും പ്രധാനമാണ്. ശരീരത്തില്‍ ചുവന്ന രക്താണുക്കളും ഡിഎന്‍എയും സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം കൂടാതെ, തലച്ചോറിനെയും നാഡീകോശങ്ങളെയും ശക്തിപ്പെടുത്താനും വിറ്റാമിന്‍ ബി 12 സഹായിക്കുന്നു. വിറ്റാമിന്‍ ബി 12-ന്റെ കുറവ് ചര്‍മ്മ പ്രശ്‌നങ്ങള്‍, കണ്ണുകളുടെ ആരോഗ്യം, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ബി 12 ന്റെ കുറവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റാനാവാത്ത ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയുക.

ശരീരത്തിൽ ബി12 വിറ്റാമിൻ കുറഞ്ഞാൽ.. What are the symptoms of lacking Vitamin B12

വൈറ്റമിന്‍ ബി 12-ന്റെ കുറവ് വായില്‍ അള്‍സര്‍, വ്രണങ്ങള്‍, നാവിന്റെ വീക്കം, ചുവപ്പ് എന്നിവയിലേക്ക് നയിക്കുന്ന വായിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഗ്ലോസിറ്റിസ് അല്ലെങ്കില്‍ ചുവപ്പ്, നാവിലെ കുരു എന്നിവ ബി12 കുറവുള്ളതിന്റെ അടയാളങ്ങളില്‍ ഒന്നാണ്. വിറ്റാമിന്‍ ബി 12 ന്റെ കുറവ്, അസാധാരണമാംവിധം വലിയ അളവില്‍ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കും, അത് ശരിയായി പ്രവര്‍ത്തിക്കാതെയാക്കുകയും ചെയ്യും. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. അതിനാല്‍, ഇവ വായ്പ്പുണ്ണ് ഉള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ശരീരത്തിൽ ബി12 വിറ്റാമിൻ കുറഞ്ഞാൽ.. What are the symptoms of lacking Vitamin B12

വിറ്റാമിന്‍ ബി 12, ശരീരത്തില്‍ പ്രകൃതിദത്തമായി നിര്‍മ്മിക്കപ്പെടാത്ത ഒരു പോഷകമാണ്. ഈ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ചിലര്‍ക്ക് ഫിസിഷ്യന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം മരുന്നുകളും കഴിക്കാം. ബീഫ്, കോഴി, ആട്ടിറച്ചി, കക്കയിറച്ചി, ഞണ്ട്, മുട്ട, പാലും പാലുല്‍പ്പന്നങ്ങളായ പാല്‍, ചീസ്, തൈര് എന്നിവയും വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടങ്ങളില്‍ ചിലതാണ്. ഭക്ഷ്യധാന്യങ്ങള്‍ക്കും ഈ സുപ്രധാന പോഷകം മതിയായ അളവില്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും.

ശരീരത്തിൽ ബി12 വിറ്റാമിൻ കുറഞ്ഞാൽ.. What are the symptoms of lacking Vitamin B12

ശരീരത്തിൽ വൈറ്റമിന്‍ ബി 12 ന്റെ അപര്യാപ്തത ഉണ്ടാവുന്നതിന്റെ ലക്ഷണങ്ങളിൽ ക്ഷീണം, പേശികളുടെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച എന്നിവ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ആവശ്യമായ അളവിൽ വൈറ്റമിന്‍ ബി 12 ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചിലര്‍ക്ക് വല്ലാത്ത മരവിച്ചും പുകച്ചിലുമെല്ലാം കാലിനുണ്ടാകും. കാലിലെ ചെരിപ്പ് തെന്നിപ്പോയാല്‍ പോലും അറിയില്ല. ഇതും വൈറ്റമിന്‍ ബി 12 കുറവു കൊണ്ടുണ്ടാകാം. അതായത് ന്യൂറോ സംബന്ധമായ പ്രശ്‌നം. തലച്ചോറിന് വേണ്ട രീതിയില്‍ സന്ദേശങ്ങള്‍ നല്‍കാന്‍ കഴിയാതെ വരുന്നു. ഉദാഹരണത്തിന് തീയില്‍ കയ്യ് തൊട്ടാന്‍ നാം പൊതുവേ കയ്യു വലിയ്ക്കും. ഇതിന് കാരണം തലച്ചോറില്‍ നിന്നുണ്ടാകുന്ന സംവേദനം കൊണ്ടാണ്. വൈറ്റമിന്‍ ബി12 കുറഞ്ഞാല്‍ ഇത്തരം സംവേദനം കുറയും. ചിലര്‍ക്ക് വിശപ്പ് തീരെ കുറയും. ചിലര്‍ക്ക് സന്ധിവേദയും ക്ഷീണവുമെല്ലാമുണ്ടാകും.

ശരീരത്തിൽ ബി12 വിറ്റാമിൻ കുറഞ്ഞാൽ.. What are the symptoms of lacking Vitamin B12

കുട്ടികളില്‍ പലപ്പോഴും പഠനത്തിന് ഏകാഗ്രതക്കുറവ് അനുഭവപ്പെടുന്നത് സാധാരണയാണ്. പഠിയ്ക്കാന്‍ ആഗ്രഹമെങ്കില്‍ പോലും പഠിയ്ക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ. ഇതിന് വൈറ്റമിന്‍ ബി12ന്റെ കുറവ് ഒരു കാരണമായി വരുന്നു. ബുക്ക് തുറക്കുമ്പോഴേയ്ക്കും ക്ഷീണം വരുന്നു, ഉറക്കം വരുന്നു തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും ഇതു പോലെ ഇതിന്റെ കുറവ് സന്ധി വേദനയും കാല്‍ കഴപ്പ് പോലുള്ള പ്രശ്‌നങ്ങളുമുണ്ടാക്കാം.

ശരീരത്തിൽ ബി12 വിറ്റാമിൻ കുറഞ്ഞാൽ.. What are the symptoms of lacking Vitamin B12

നമ്മുടെ ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളുമുണ്ട്. ഇത്തരത്തില്‍ അത്യാവശ്യമായ ഒന്നാണ് വൈറ്റമിന്‍ ബി. ഈ വൈറ്റമിന്‍ കുറവ് ഇന്നത്തെ കാലത്ത് പലരിലും കണ്ടു വരുന്നു. വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്, കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ വിളർച്ചയിൽ നിന്ന് തടയുകയും ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ശരീരത്തിൽ വിറ്റാമിൻ ബി 12 ന്റെ അപര്യാപ്തത ഉണ്ടാവുന്നതിന്റെ ലക്ഷണങ്ങളിൽ ക്ഷീണം, പേശികളുടെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച എന്നിവ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ആവശ്യമായ അളവിൽ വിറ്റാമിൻ ബി 12 ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.വൈറ്റമിന്‍ ബി 12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതല്‍ നല്ലത്.

Related posts