കുട്ടികൾ പലപ്പോഴും കാലു വേദന പറയാറുണ്ട്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് ഇത്തരം പരാതികൾ കൂടുതൽ പറയുക. എന്നാൽ കളിക്കുന്നതും ഓടുന്നതും കണ്ടാൽ ഒരു കുഴപ്പവും തോന്നില്ല. മുട്ടുകളിലും കാലുകളിലും ആണ് വേദന സാധാരണ പറയാറ്. ഉറക്കത്തിൽ വേദനയോടെ എഴുനേറ്റു കരയുന്ന കുട്ടികളുമുണ്ട്. രക്ഷിതാക്കൾ തടവിക്കൊടുത്താലോ എന്തെങ്കിലും തൈലം പുരട്ടിക്കൊടുത്താലോ ശമനമാകും. രാവിലെ പ്രശ്നമൊന്നും പറയാറില്ല. ഒന്നിലധികം കുട്ടികളുള്ളപ്പോൾ മൂത്ത കുട്ടിക്കാകും മിക്കവാറും പരാതി. ആൺകുട്ടികളെയാണ് കൂടുതലും ഡോക്ടറെ കാണിക്കുക. എങ്കിലും പെൺകുട്ടികളിലാണ് ഈ പ്രശ്നം കൂടുതൽ കാണുക.
കുട്ടികളിൽ വളർച്ച സമയത്തു കാൽ വേദന ഉണ്ടാകുമോ? Does leg pain mean your growing..
വളർച്ചാ വേദനകൾ (growing pain )എന്നാണ് ഈ അവസ്ഥയുടെ പേര്. പക്ഷേ വളർച്ചയുമായി ബന്ധമൊന്നുമില്ല. കാൽസിയം വൈറ്റമിൻ D എന്നിവയുടെ കുറവ് കൊണ്ടല്ല ഈ വേദന ഉണ്ടാകുന്നത്. എല്ലുകളുടെയോ മറ്റോ ഒരു രോഗവുമല്ല. അത് കൊണ്ടു തന്നെ ടോണിക്കുകൾക്കും വേദന ഗുളികകൾക്കും ചികിത്സയിൽ സ്ഥാനവുമില്ല.
കുട്ടികളിൽ വളർച്ച സമയത്തു കാൽ വേദന ഉണ്ടാകുമോ? Does leg pain mean your growing..
രക്ഷിതാക്കൾ കാര്യം മനസ്സിലാക്കുകയും അമിത ചികിത്സ ഒഴിവാക്കുകയും വേണം. ചെറുപ്പത്തിലേ വേദന ലേപനങ്ങൾ പുരട്ടി കൊടുത്താൽ അത് ഒരു അനാവശ്യ ശീലമായി മാറും. കുട്ടി പറയുന്ന വേദന അംഗീകരിക്കണം. വെറുതെ പറയുന്നതായി കാണുകയോ, അങ്ങനെ സംസാരിക്കുകയോ കളിയാക്കുകയോ ചെയ്യരുത് . ഇക്കാര്യത്തിന് സ്ക്കൂളിൽ വിടാതിരിക്കണ്ട കാര്യമൊന്നുമില്ല . എന്നാൽ റിക്കറ്റ്സ്, ജ്യൂവനെൽ ആർത്രൈറ്റിസ്, അണുബാധകൾ, കാൻസർ, മയോപ്പതി തുടങ്ങി ചില രോഗങ്ങൾ ഇല്ല എന്ന് ഉറപ്പിക്കണം. കാൻസർ, അസ്ഥിപഴുപ്പ്, സന്ധി പഴുപ്പ് എന്നിവ കുട്ടികളിൽ അത്ര അപൂർവമല്ല എന്നു മനസിലാക്കേണ്ടതുണ്ട്.
കുട്ടികളിൽ വളർച്ച സമയത്തു കാൽ വേദന ഉണ്ടാകുമോ? Does leg pain mean your growing..
കുട്ടികളിലെ അസ്ഥി ഒടിയുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഉറപ്പില്ലാത്ത പച്ചിലകമ്പ് ഒടിയുന്ന പോലെയാണത്. കാലിലെ അസ്ഥി ഇത്തരത്തിൽ ഒടിഞ്ഞാലും കുട്ടി നടന്നു വരും. ചിലപ്പോൾ എക്സറേയിൽ പോലും കണ്ടില്ല എന്നും വരും. ഇടുപ്പെല്ലിൻ്റെ പ്രശ്നം മിക്കവാറും മുട്ടു വേദനയായാണ് കുട്ടി പറയുക. അതിനാൽ വേദനകൾ പറയുമ്പോൾ അതിന്റെ കാര്യാ കാരണങ്ങൾ തിരക്കുകയും ആവശ്യാമെങ്കിൽ നിർബന്ധമായതും ഡോക്ടറുടെ സഹായം തേടുകയും ചെയ്യുക.
കുട്ടികളിൽ വളർച്ച സമയത്തു കാൽ വേദന ഉണ്ടാകുമോ? Does leg pain mean your growing..
ദിവസം മുഴുവനും വേദനയോ നടക്കാൻ പ്രയാസം രാവിലെ തന്നെ വേദന, ഒരു കാലിൽ മാത്രം വേദന, പരിക്കിനേ തുടർന്നുള്ള വേദന, സ്വന്തം കാര്യങ്ങൾ ചെയ്യാൻ പകൽ സമയം പ്രയാസം, താഴെ ഇരുന്നിട്ട് എഴുനേൽക്കാൻ ബുദ്ധിമുട്ട് തോന്നുക, വേദനയുള്ള ഭാഗത്ത് ചൂടോ , നീരോ,വീർപ്പോ, ചുമന്ന നിറമോ കാണുക, സന്ധികളിൽ മാത്രം വേദന അനുഭവപ്പെടുക, സന്ധികൾ ചലിപ്പിക്കാൻ തുടർച്ചയായി കഴിയാതെ വരിക, ബലക്കുറവ് അനുഭവപ്പെടുക, തൊലിപ്പുറത്തു പാടുകൾ കാണുക .ക്ഷീണം,വിശപ്പു കുറവ്.വളർച്ചക്കുറവ്.പനിയും ശരീരവേദനയും ഇത്തരത്തിൽ ഉള്ള ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്നുവെങ്കിൽ ഒരു പീഡിയാട്രീഷന്റെ സഹായം തേടേണ്ടതുണ്ട്.