Nammude Arogyam
General

തൈറോയ്ഡ് കണ്ടെത്തുന്ന രക്തപരിശോധന ചെയ്യേണ്ട സമയം എപ്പോഴാണ്?

ഇന്നത്തെ കാലത്ത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുകയാണ്. ഹൈപ്പോയും ഹൈപ്പറും പലരേയും ബാധിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിനു പ്രധാനപ്പെട്ട കാരണം. സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ ഈ പ്രശ്‌നം കൂടുതലുണ്ടാകുന്നത്. ഇതു പോലെ തന്നെ ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ ഹൈപ്പോ തൈറോയ്ഡുമാണ്. തൈറോയ്ഡ് ഗ്രന്ഥികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാതെ വരുന്നതാണ് ഹൈപ്പോ. ഇതിന്റെ പ്രവര്‍ത്തനം കൂടുന്നത് ഹൈപ്പറും. രണ്ടും ശരീരത്തിന് ദോഷം തന്നെയാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെന്ന് ഈ രോഗത്തെ പറയാം.

തൈറോയ്ഡ് കണ്ടെത്തുന്നത്‌ രക്ത പരിശോധനയിലൂടെയാണ്. രക്തപരിശോധനയില്‍ കാണുന്ന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ഇതിനായുള്ള മരുന്ന് നിര്‍ണയിക്കുന്നത്. ഇത് കൃത്യമായി ചെയ്താല്‍ തന്നെയേ കൃത്യ ഫലവും ലഭിയ്ക്കൂ. ഇതിനാല്‍ തന്നെ ഇതെടുക്കുന്ന പരിശോധനയും പ്രധാനമാണ്. ഇത് കൃത്യമായി ചെയ്താല്‍ തന്നെയേ കൃത്യ ഫലവും ലഭിയ്ക്കൂ.

രാവിലെ വെറും വയററിലാണ് തൈറോയ്ഡ് പരിശോധന പലരും നടത്താറുള്ളത്. എന്നാല്‍ തൈറോയ്ഡ് പരിശോധന നടത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയം വെറും വയറ്റില്‍ അല്ല. രാവിലെ 11 മണിക്കു മുന്‍പായി പരിശോധിയ്ക്കാന്‍ കൊടുക്കുന്നതാണ് നല്ലത്. രാവിലെ വെറും വയറ്റിലാണ് സാധാരണ തൈറോയ്ഡിനുള്ള മരുന്നു കഴിയ്‌ക്കേണ്ടത്. അതിനാലാണ് വെറും വയറ്റിൽ തൈറോയ്ഡ് പരിശോധന നോക്കുന്നത് അത്ര നല്ലതല്ല എന്ന് പറയുന്നത്.

ടെസ്റ്റിനു പോകുന്ന അന്നു രാവിലെ മരുന്നു കഴിയ്ക്കുന്നതും ടെസ്‌ററിന്റെ ഇടവേളയും തമ്മിലുള്ള സമയ ദൈര്‍ഘ്യം കുറഞ്ഞാല്‍ കൃത്യമായ ഫലം കിട്ടില്ല. ഇതു പോലെ ടെസ്റ്റിന്റെ പേരില്‍ മരുന്നു കഴിയ്ക്കാതിരിയ്ക്കുകയെന്നതും പ്രാവര്‍ത്തികമല്ല. 11നു ശേഷമാണ് ടെസ്‌ററ് നടത്തുന്നതെങ്കിൽ ചെറിയ തോതിലൊക്കെയുള്ള തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള സാധ്യതയും കുറവാകും. അതിനാല്‍ 11 മണിയ്ക്കു മുന്‍പായി ടെസ്റ്റു ചെയ്യുക.

പണ്ടു കാലത്ത് തൈറോയ്ഡ് പരിശോധന വെറും വയറ്റില്‍ ചെയ്യണമെന്നാണ് പറയുകയെങ്കിലും ഇപ്പോള്‍ ഈ സമയമെന്നതാണ് അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കു വഴി തെളിയ്ക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാൽ മരുന്നും, വ്യായാമവും, ജീവിത ശൈലിയിൽ മാറ്റങ്ങളും വരുത്തിയാൽ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്ന് കൂടിയാണ് തൈറോയ്ഡ്.

Related posts