Nammude Arogyam
General

ഗര്‍ഭിണികളിലെ സ്തനങ്ങളിലെ ചില മാറ്റങ്ങൾ Normal Breast Changes in Pregnancy

ഗര്‍ഭിണികളിലെ സ്തനങ്ങളിലെ ചില മാറ്റങ്ങൾ Normal Breast Changes in Pregnancy

ഗര്‍ഭകാലത്ത്‌ വയർ വലുപ്പം വെക്കുന്നതല്ലാതെ സ്‌ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ വരുന്നുണ്ട്‌. തടി കൂടുന്നതും ചര്‍മം കൂടുതല്‍ സെന്‍സിറ്റീവാകുന്നതും ശാരീരിക ദ്രവങ്ങള്‍ വര്‍ദ്ധിയ്‌ക്കുന്നതുമെല്ലാം. എന്നാൽ ഗര്‍ഭകാലത്ത്‌ സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന സ്തനങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഗർഭകാല ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്‌ ഇതിനു കാരണം. ഒൻപത് മാസ കാലത്തിനിടക്ക് സ്ത്രീ ശരീരത്തെ പാലൂട്ടാൻ പ്രാപ്തമാക്കുന്നത് ഇത്തരം ഹോർമോൺ വ്യതിയാനമാണ്.

ഗര്‍ഭിണികളിലെ സ്തനങ്ങളിലെ ചില മാറ്റങ്ങൾ Normal Breast Changes in Pregnancy

ഗര്‍ഭകാലത്ത്‌ സ്‌തനങ്ങള്‍ കൂടുതല്‍ മൃദുവാകും. ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഈസ്‌ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിയ്‌ക്കുന്നതു മൂലം സ്‌തനങ്ങളില്‍ വീര്‍പ്പു പോലെ അനുഭവപ്പെടും. ഈ സമയങ്ങളിൽ മാറിടവലിപ്പം വര്‍ദ്ധിയ്‌ക്കുന്നത് സ്വാഭാവികമാണ്‌. മാറിടങ്ങളില്‍ രക്തക്കുഴലുകള്‍ തെളിഞ്ഞു പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മാറിടത്തിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കുന്നതാണ്‌ ഇതിനു കാരണം. പ്രസവശേഷവും ഈ വെയിനുകള്‍ കൂടുതല്‍ തെളിഞ്ഞു വ്യക്തതയോടെ കാണാനാകും.

ഗര്‍ഭിണികളിലെ സ്തനങ്ങളിലെ ചില മാറ്റങ്ങൾ Normal Breast Changes in Pregnancy

നിപ്പിളിലും നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തും വ്യത്യാസങ്ങളുണ്ടാകും. ഇത്‌ കൂടുതല്‍ കറുപ്പു നിറത്തില്‍ കാണപ്പെടും. ഏരിയോളയുടെ വലിപ്പം വര്‍ദ്ധിയ്‌ക്കും. ചില സ്‌ത്രീകളുടെ ഏരിയോളയില്‍ ചെറിയ തടിപ്പുകള്‍ കാണപ്പെടും. ചെറിയ കുരുക്കള്‍ പോലെയുള്ള ഇവ പൊട്ടിയ്‌ക്കാന്‍ ശ്രമിയ്‌ക്കരുത്‌. ഇത്‌ ഗര്‍ഭകാലത്തു സാധാരണമാണ്‌. ഇവയുടെ വലിപ്പത്തില്‍ വ്യത്യാസമോ വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുക.

ഗര്‍ഭിണികളിലെ സ്തനങ്ങളിലെ ചില മാറ്റങ്ങൾ Normal Breast Changes in Pregnancy

ചില സ്‌ത്രീകളുടെ മാറിടത്തില്‍ ഗര്‍ഭകാലത്ത്‌ മുഴകളും തടിപ്പിുകളുമെല്ലാം ഉണ്ടാകും. ഫൈബറസ്‌ ടിഷ്യൂ പോലുള്ളവയാണ്‌ ഇതിനു സാധാരണ കാരണം. ഇവ അസാധാരണമല്ലെങ്കിലും സ്‌തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഇവയും പെടും. ഗര്‍ഭകാലത്തു സ്‌തനങ്ങളില്‍ നിന്നും മുലപ്പാലിനു സമാനമായ ദ്രവം വരുന്നതും സ്വാഭാവികമാണ്‌.

Related posts