Nammude Arogyam
General

ഗർഭകാലത്തെ രക്ത സമ്മർദ്ദം കുറയ്ക്കാം if you have high blood pressure while pregnant..

ഗര്‍ഭകാലത്ത് ഗര്‍ഭിണിയുടെ ആരോഗ്യത്തില്‍ ശ്രദ്ധിയ്‌ക്കേണ്ട പലതുമുണ്ട്. കാരണം അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റേയും ആരോഗ്യമെന്നതു തന്നെ കാരണം. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും കുഞ്ഞിന് ദോഷം വരുത്തുന്നവയാണ്. ഇതിൽ പ്രധാനമാണ് ഗര്‍ഭകാല പ്രമേഹം, ഗര്‍ഭകാല ബിപി എന്നിവയെല്ലാം. ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും കൂടുതല്‍ രക്തസമ്മര്‍ദമുണ്ടാകുന്നത് സാധാരണയാണ്. ചിലര്‍ക്ക് പ്രസവത്തോട് അടുത്തുള്ള ടൈമിലാണ് രക്ത സമ്മർദ്ദം കാണുക. ഗര്‍ഭകാല ബിപി അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ അപകടമാകാന്‍ സാധ്യതയുള്ളതു കൊണ്ടു തന്നെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഗർഭകാലത്തെ രക്ത സമ്മർദ്ദം കുറയ്ക്കാം if you have high blood pressure while pregnant..

ഗർഭിണിയായതിന് ശേഷമുള്ള ആദ്യ 20 ആഴ്ചകളിലാണ് ക്രോണിക് ഹൈപ്പർടെൻഷൻ സാധാരണയായി കാണപ്പെടുന്നത്. കൃത്യമായ രീതിയിലുള്ള ചെക്കപ്പുകൾ ഇത് കണ്ടെത്തുന്നതിനും നിയന്ത്രണത്തിലാക്കുവാനും നമ്മെ സഹായിക്കുന്ന. സാധാരണ ഗതിയിൽ ഇതിനു ലക്ഷണങ്ങൾ ഒന്നുമില്ല. ഗർഭകാലത്തെ ആദ്യത്തെ 20 ആഴ്ചകൾക്കുശേഷമാണ് ജെസ്റ്റേഷണല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സാധാരണയായി സംഭവിക്കുന്നത്. മിക്ക കേസുകളിലും, കുഞ്ഞിനെ പ്രസവിച്ച ശേഷം രക്ത സമ്മർദ്ദം സാധാരണ നിലയിലേക്കെത്തും. എന്നാൽ ചില സന്ദർഭങ്ങളിൽ, ഇത് അപകടമാകും. ക്രോണിക് ഹൈപ്പര്‍ ടെന്‍ഷന്‍ വരുത്തുന്ന മറ്റൊരു പ്രശ്‌നമാണ് പ്രീ ക്ലാംസിയ. തികച്ചും സങ്കീർണ്ണമായ അവസ്ഥയാണ് പ്രീ ക്ലാംസിയ. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് അമ്മയ്ക്കും കുഞ്ഞിനും അപകടകരമാണ്. ഗർഭകാലത്തെ ആദ്യ 20 ആഴ്ചകൾക്കുശേഷം സംഭവിക്കുന്നു എന്നാൽ കിഡ്‌നി പ്രശ്‌നം, വൈറ്റമിന്‍ ഡി കുറവ്, അമിത വണ്ണം, എഡിമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു.

​ഗർഭകാലത്തെ രക്ത സമ്മർദ്ദം കുറയ്ക്കാം if you have high blood pressure while pregnant..

കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം തലച്ചോറ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ തുടങ്ങിയ മറ്റ് അവയവങ്ങൾക്ക് ദോഷം ചെയ്യും.അമ്മയുടേയും കുഞ്ഞിന്റേയും അവയവങ്ങള്‍ക്ക് ഒരു പോലെ പ്രശ്‌നം വരുത്തുന്ന ഒന്നാണിത്. മാസം തികയാതെയുള്ള പ്രസവം പോലുള്ള കാര്യങ്ങള്‍ക്കും വഴിയൊരുക്കും. ചിലപ്പോള്‍ ഹൈ ബിപിയെങ്കില്‍ പറഞ്ഞ സമയത്തിന് മുന്‍പു തന്നെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കേണ്ടി വരും. കുഞ്ഞിന്റെ ജീവന് അപകടം സംഭവിയ്ക്കാതിരിയ്ക്കാന്‍ വേണ്ടിയാണിത്.

ഗർഭകാലത്തെ രക്ത സമ്മർദ്ദം കുറയ്ക്കാം if you have high blood pressure while pregnant..

നിങ്ങൾ ഗർഭിണിയായിരിക്കുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം ഭാവിയിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.ഉയര്‍ന്ന ബിപി അമ്മയ്‌ക്കെങ്കില്‍ കുഞ്ഞിന് ഓക്‌സിജനും മറ്റു ഘടകങ്ങളും ലഭിയ്ക്കുന്നതില്‍ കുറവു വരുത്തുന്നു. ഉയർന്ന രക്ത സമ്മർദ്ദം കുഞ്ഞിലേക്ക് രക്തവും ഓക്സിജനും നിയന്ത്രിതമായി ഒഴുകാനുള്ള സാധ്യതയുണ്ട്, ഇത് ജനന സമയത്ത് കുഞ്ഞിന്റെ ഭാരം കുറയ്ക്കുന്നതിനോ കുഞ്ഞിന്റെ മന്ദഗതിയിലുള്ള വളർച്ചയിലേക്കോ നയിച്ചേക്കാം.അമ്മയ്ക്കു ബിപി കുഞ്ഞിന്റെ തൂക്കം കുറയുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

​ഗർഭകാലത്തെ രക്ത സമ്മർദ്ദം കുറയ്ക്കാം if you have high blood pressure while pregnant..

ഗര്‍ഭകാലത്തുണ്ടാകുന്ന അമിത വണ്ണം ഹൈ ബിപിയ്ക്കുള്ള ഒരു കാരണമാണ്. ഗര്‍ഭകാലത്ത് തൂക്കം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരോഗ്യകരമായ തൂക്കം നില നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക. പുകവലി, മദ്യപാന ശീലങ്ങള്‍ ബിപി കൂടാന്‍ സാധ്യത വരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും ഹൈ ബിപിയ്ക്കു കാരണമാകാറുണ്ട്. ഇതും ഗര്‍ഭകാലത്ത് നിയന്ത്രിയ്ക്കുക. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ഇതിന് ഗുണകരമാണ്. കൃത്യമായി ബിപി ചെക്കു ചെയ്യുക. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അത്യാവശ്യമെന്ന കാര്യം മനസിലാക്കുക.

Related posts