Nammude Arogyam
ChildrenchildrenGeneralHealth & WellnessLifestyleparentingtoxictoxic parenting

നിങ്ങൾ ഒരു ടോക്സിക് പേരന്റാണോ ? തിരിച്ചറിയാം..

ഒരു കുട്ടിയുടെ (child) വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്ക് വളരെ വലിയ പങ്കുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ മനോഭാവവും വിശ്വാസങ്ങളും (beliefs) പെരുമാറ്റങ്ങളുമാണ് (behaviors) അവരും കാണിക്കുന്നത്. എന്നാല്‍ മാതാപിതാക്കൾ ടോക്സിക്കാണെങ്കിൽ (toxic parents) അത് കുട്ടികളുടെ വ്യക്തിത്വത്തെയും ബാധിക്കും. ഭാവിയിൽ ഇവരുടെ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് ഇടവരുത്തും. ഇത്തരം ടോക്‌സിക് മാതാപിതാക്കളെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. പലരിലും വിവിധ രൂപത്തിലായിരിക്കും ഇത്തരം സ്വഭാവം കാണപ്പെടുക. ചിലർ പ്രണയബന്ധങ്ങളിലും മറ്റു ചിലർ സുഹൃത്തുക്കള്‍ക്കിടയിലും സഹോദരങ്ങള്‍ക്കിടയിലും ടോക്സിക്കായി മാറുമ്പോൾ, ചില മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധവും ടോക്സിക്കായി മാറാറുണ്ട്.

സാധാരണയായി, ഒരു രക്ഷിതാവും തങ്ങളുടെ കുട്ടികളെ വേദനിപ്പിക്കാനും അവരെ ഭയപ്പെടുത്താനും സ്‌നേഹിക്കാതിരിക്കാനും ആഗ്രഹിക്കില്ല. എന്നാല്‍, ചില സമയങ്ങളില്‍ മനപൂര്‍വമോ അല്ലാതെയോ മാതാപിതാക്കള്‍ ടോക്‌സിക് ആകുകയാണ് ചെയ്യുന്നത്. സാധാരണയായി കുട്ടിയെ സ്‌നേഹിക്കാതിരിക്കുകയും കുട്ടിയുടെ മേല്‍ ഒരുപാട് നിബന്ധനകള്‍ കൊണ്ടുവരികയും ചെയ്യുന്നവരെയാണ് ടോക്‌സിക് മാതാപിതാക്കള്‍ എന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ കുട്ടികളെ വളര്‍ത്തുന്നത് ഒരു തരത്തിൽ അല്ലെങ്കില്‍ മറ്റൊരു തരത്തിൽ അവരെ ബാധിക്കും.

കൃത്യമായ ചെക്കപ്പുകൾ നിങ്ങളുടെ കുഞ്ഞിന് എത്രത്തോളം പ്രധാനമാണെന്നറിയാമോ? ഗർഭിണികൾക്കും നവജാത ശിശുവിനും നിർബന്ധമായും നൽകേണ്ട കരുതലിലൊന്നാണ് കൃത്യമായ ഇടവേളയോടു കൂടിയ ചെക്കപ്പുകൾ. കാരണമത് നിങ്ങളുടെ കുഞ്ഞിൻ്റെ ഹൃദയമിടിപ്പും കൈകാലുകൾ അനക്കുന്നതും അറിയാൻ സഹായിക്കുക മാത്രമല്ല ശാരീരികവും മാനസികവും ബുദ്ധിപരവുമായ ആരോഗ്യസ്ഥിതിയും അമ്മക്കും കുഞ്ഞിനും പ്രസവത്തിലുണ്ടാകാനിടയുള്ള പല പ്രശ്‌നങ്ങളും മനസിലാക്കാനും പ്രസവത്തിന് മുമ്പു തന്നെ സാധ്യമായത് പരിഹരിക്കാനും സഹായിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മികച്ച പരിചരണമേകാം ആരോഗ്യം സംരക്ഷിക്കാം അൽഫക്കൊപ്പം.

മക്കള്‍ ഞങ്ങള്‍ക്കുവേണ്ടേി ജീവിക്കണം, അല്ലെങ്കില്‍ ഞങ്ങളുടെ ഇഷ്ടത്തിന് മക്കള്‍ ജീവിക്കണം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പെണ്ണിനെ കെട്ടണം. പേരന്‍സിന് ഇഷ്ടപ്പെട്ട ജോലി തെഞ്ഞെടുക്കണം എന്തിന് അവര്‍ക്കിഷ്ടപ്പെട്ട സബ്ജക്ട് വരെ മക്കളെക്കൊണ്ട് പഠിക്കുവാന്‍ നിര്‍ബന്ധിക്കുന്ന പാരന്‍സ് മക്കളുടെ ഇഷ്ടങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം നല്‍കുന്നില്ല. സ്വന്തം കാര്യം, സ്വന്തം അത്മാഭിമാനം, സ്വന്തം അന്തസ്സ് എന്നിവ മാത്രം ചിന്തിക്കുന്നത് ടോക്‌സിക് പേരന്റ്‌സിന്റെ ലക്ഷണങ്ങളാണ്.

ഒരു നിസ്സാര അനുസരണക്കേടിനുവരെ വളരെ ക്രൂരമായി മര്‍ദ്ദിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. വടി ഒടിച്ചും കയ്യില്‍ കിട്ടുന്നതുകൊണ്ടുമെല്ലാം കുട്ടിയെ ചെറുപ്പം മുതല്‍ അടിച്ച് അനുസരണയുള്ളതാക്കുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ടോക്‌സിക് ആണ് എന്ന് പലരും തിരിച്ചറിയുന്നില്ല. കുറമ്പുകാണിച്ചാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടിയെ വളരെ മോശമായ രീതിയില്‍ ചീത്തപറയുകയും കുട്ടിയെ തളര്‍ത്തുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും മറ്റും ഉപയോഗിക്കുന്നത് ടോക്‌സിക് പേരന്റിംഗിന്റെ ലക്ഷണമാണ്.

കുട്ടികള്‍ എന്തെങ്കിലും ചെയ്താല്‍ അവരോട് മിണ്ടാതിരിക്കുക. അവര്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുക എന്നിവയെല്ലാം മാതാപിതാക്കള്‍ നല്ലവരായതുകൊണ്ടല്ല, മറിച്ച് ടോക്‌സിക് ആതിന്റെ ലക്ഷണമാണ്. നീ കഴിവുകെട്ടവനാണ്, നിന്നെ കണ്ടപ്പോള്‍ മുതല്‍ എന്റെ ജീവിതം നശിച്ചു, നിന്നെകൊണ്ട് ഒരു ഉപകാരവുമില്ല എന്നിങ്ങനെ നിരവധി കുറ്റപ്പെടുത്തലുകള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്കുനേരെ നടത്തുന്നത് ടോക്‌സിക്ക് പേരന്റിംഗിന്റെ ലക്ഷണമാണ്.

കുട്ടികളെ അച്ചടക്കം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പര മാതാപിതാക്കളും ടോക്‌സിക്കാവുന്നത്. എല്ലാവരുടേയും തെറ്റിധാരണ ടോക്‌സിക് പേരന്റിംഗ് ആണ് യാഥാര്‍ത്ഥ പാരന്റിംഗ് എന്നാണ്. ഇത്തരത്തില്‍ പെരുമാറിയാല്‍ കുട്ടികളില്‍ ബഹുമാനം ഉണ്ടാകൂ എന്ന് തെറ്റിധരിക്കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ കൃത്യമായ സ്‌നേഹവും പരിചരണവും മകളോട് അടുത്തിടപഴകുവാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ലെങ്കില്‍ വളര്‍ന്നുവരുന്ന മക്കളില്‍ പല വൈകല്യങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കുട്ടികളില്‍ അക്രമ സ്വഭാവം രൂപപ്പെടുവാന്‍ സാധ്യതയുണ്ട്. ചിലരില്‍ മറ്റുള്ളവരെ ഉപദ്രവിക്കുവാനും ജീവിതപങ്കാളിയെ സ്‌നേഹിക്കാതെ ക്രൂരമായി പെരുമാറുവാനുമുള്ള സാധ്യതയുണ്ട്. ഭാവിയില്‍ കുറ്റവാളികളാകുവാനും ലൈംഗിക വൈകൃതം ഉള്ളവരായിത്തീരുവാനുമുള്ള സാധ്യതയും കൂടുതലാണ്.

നമ്മള്‍ക്കുള്ളപോലെതന്നെ കുട്ടികള്‍ക്കും സ്വാതന്ത്രം അനുഭവിക്കുവാനുള്ള അവകാശമുണ്ട്. അവരെ സ്വതന്ത്രമായി വിടുക. മാതാപിതാക്കള്‍ ക്രൂരന്മാരാണ് എന്ന അനുഭൂതിയല്ല ഉണ്ടാക്കേണ്ടത് മറിച്ച് ഒരു സുഹൃത്തിനെപ്പോലെ അവരോടൊപ്പം നിന്ന് പെരുമാറുവാന്‍ നമുക്ക് സാധിക്കണം. എന്നാല്‍ മത്രമാണ് കുട്ടികള്‍ എല്ലാകാര്യങ്ങളും നമ്മളോട് ഫ്രീയായി പറയുവാന്‍ ശ്രമിക്കൂ.

കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് പ്രോത്സാഹിപ്പിക്കുക. ചെറുപ്പത്തില്‍തന്നെ മാനസിക സമ്മര്‍ദ്ദം കൊടുക്കാതിരിക്കുക. ഇഷ്ടമുള്ള ആക്ടിവിറ്റികള്‍ ചെയ്യുവാന്‍ അനുവദിക്കുക. ഇഷ്ടമുള്ള കരിയര്‍ തെരഞ്ഞെടുക്കുവാന്‍ അനുവദിക്കുക. ഇത്തരത്തില്‍ ഒരു സ്വാതന്ത്രം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് തോന്നുന്ന യുവതലമുറയ്ക്കുമാത്രമാണ് സ്വന്തമായി അഭിപ്രായവും ജീവിത വീക്ഷണവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കുവാന്‍ സാധിക്കൂ. സ്വയം വളരുവാന്‍ സാധിക്കൂ..

Related posts