Nammude Arogyam
General

പ്രമേഹ രോഗികൾ നോമ്പെടുക്കാമോ? Can You Fast If You Have Diabetes?

Can You Fast If You Have Diabetes

വ്രതാനുഷ്ഠാനങ്ങളിലൂടെയാണ് നോമ്പു കാലം കടന്നു പോകുന്നത്. അമിതമായ ചൂടും നോമ്പും ആരോഗ്യവാന്മാരെ തന്നെ ക്ഷീണിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥന ശരീരത്തിന് ഊര്‍ജം നല്‍കുമെങ്കിലും നിർജലീകരണം ശരീരത്തെ സാരമായി ബാധിയ്ക്കുക തന്നെ ചെയ്യും. നോമ്പെടുക്കുന്നവരില്‍ പ്രമേഹ രോഗികളുമുണ്ടാകും. നോമ്പു കാലത്ത് പ്രമേഹ രോഗികള്‍ എടുക്കേണ്ട കരുതലുകള്‍ ധാരാളമുണ്ട്.

Can You Fast If You Have Diabetes

നോമ്പെടുക്കുമ്പോള്‍ ഭക്ഷണവും ജലവുമെല്ലാം ഉപേക്ഷിയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തന്നെ പല തരത്തിലുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയുമാണ്. ഇതിലൊരു പ്രശ്‌നമാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തില്‍ ഷുഗര്‍ കുറയുമ്പോഴുണ്ടാകുന്ന ഇത് കൈവിറയല്‍, അമിതമായി വിയര്‍ക്കുക, തല ചുററുക, ഹൃദയമിടിപ്പു കൂടുക തുടങ്ങിയ ലക്ഷണങ്ങളായാണ് പ്രത്യക്ഷപ്പെടുക. ഹൈപ്പര്‍ ഗ്ലൈസീമിയയാണ് മറ്റൊരു അവസ്ഥ. ഷുഗര്‍ കൂടുന്നതാണ് ഇത്. അമിതമായ ദാഹം, മൂത്രം പോകുക, ക്ഷീണം തുടങ്ങിവ ലക്ഷണങ്ങളാണ്. ഡയബൈറ്റിസ് കീറ്റോ അസിഡോസിസ് എന്നൊരു അവസ്ഥയുമുണ്ട്. പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ വരുന്ന അവസ്ഥ. വയറു വേദന, ഛര്‍ദി, ബോധക്കേടു തുടങ്ങിയവയുണ്ടാകും.

Can You Fast If You Have Diabetes

പ്രമേഹ രോഗികള്‍ തന്നെ മൂന്നു ഗണത്തില്‍ പെടുന്നവരുണ്ട്. ഹൈ റിസ്‌ക്, മീഡിയം റിക്‌സ്, ലോ റിക്‌സ് എന്നിവയാണ് ഇവ. പ്രമേഹം നിയന്ത്രണത്തില്‍ നില്‍ക്കാത്തവരാണ് ഹൈ റിസ്‌കില്‍ പെട്ടവര്‍. ഷുഗര്‍ പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നവര്‍, വൃക്ക, ഹൃദയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ദിവസവും ഒന്നില്‍ കൂടുതല്‍ തവണ ഇന്‍സുലിന്‍ എടുക്കുന്നവര്‍ എന്നിവരെല്ലാം തന്നെ ഈ ഗണത്തില്‍ പെടുന്നു. ഇവര്‍ നോമ്പെടുക്കരുത്. മീഡിയം ഗണത്തില്‍ പെടുന്നവര്‍ മരുന്നുകളാല്‍ അസുഖം നിയന്ത്രിച്ചു നിര്‍ത്തുന്നവരും അവയവങ്ങള്‍ക്ക് തകരാറില്ലാത്തവരുമാണ്. ഇവര്‍ ഡോക്ടറുടെ ഉപദേശം കൂടി തേടിയ ശേഷം നോമ്പെടുക്കുക.

Can You Fast If You Have Diabetes

ജീവിതശൈലിയിലെ മാറ്റങ്ങളാല്‍ രോഗം നിയന്ത്രിച്ചു നിര്‍ത്തുന്നവരും ഒന്നോ രണ്ടോ ഗുളികകളാല്‍ നിയന്ത്രണത്തില്‍ നിര്‍ത്തുകയും ചെയ്യുന്നവരെങ്കില്‍ ലോ റിസ്‌കുകാരാണ്. ഇവര്‍ക്ക് നോമ്പെടുക്കാവുന്നതാണ്.

Can You Fast If You Have Diabetes

പ്രമേഹ രോഗികള്‍ നോമ്പു തുറയാകുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുകയെന്നതു പ്രധാനം. വറുത്തതും പൊരിച്ചതുമായവ, മധുരമുള്ളവ ഒഴിവാക്കുക. അമിതമായി വിയര്‍ക്കാതിരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് നിര്‍ജ്ജലീകരണമുണ്ടാക്കും. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് നോമ്പിനു മുന്‍പേ വേണമെങ്കില്‍ മരുന്നുകളുടെ ഡോസ് കുറയ്ക്കാം. കാരണം ഭക്ഷണമില്ലാതെ മരുന്നെടുത്താല്‍ ചിലപ്പോള്‍ പ്രശ്‌നമുണ്ടാകാം. എന്നാല്‍ ഇതു നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമായിരിയ്ക്കണം.

Can You Fast If You Have Diabetes

ഇതു പോലെ നോമ്പു തുറയ്ക്കുമ്പോള്‍ അമിതമായി കഴിയ്ക്കുന്നതും ഒഴിവാക്കുക. മിത ഭക്ഷണം മതി. പ്രമേഹം പെട്ടെന്നു കൂടാന്‍ ഇടയാക്കുന്നതിനാല്‍ മധുരം വേണ്ട. എന്നാല്‍ ഈന്തപ്പഴം രണ്ടോ മൂന്നോ ആകാം. ഇത് പ്രമേഹ രോഗികള്‍ക്ക് നോമ്പു കാലത്ത് ഏറെ ഗുണം നല്കും. വിശപ്പു കുറയ്ക്കും, ഊര്‍ജം നല്‍കും. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ്, അതായ്ത രക്തം ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന തോതും കുറവാണ്. ധാരാളം നാരുകള്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ പോലുള്ളവ ശീലമാക്കുക. കൊഴുപ്പടങ്ങിയവ ഒഴിവാക്കുക. തീരെ വയ്യാത്ത സാഹചര്യം വരികയാണെങ്കില്‍, ഇത്തരം തോന്നലുണ്ടായാല്‍ നോമ്പെടുക്കരുത്, മെഡിക്കല്‍ സഹായം തേടണം. നോമ്പെടുക്കുന്നതിനു മുന്‍പു തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടാം.

Related posts