മഴക്കാലം നിങ്ങളെ രോഗിയാക്കുന്നോ? പ്രതിരോധം എങ്ങിനെയെല്ലാം.. Can monsoon make you sick?
മഴ ശക്തി പ്രാപിച്ചപ്പോൾ പ്രത്യക്ഷമായ വെള്ളക്കെട്ടുകളും ഈർപ്പമുള്ള കാലവസ്ഥയും ഒരേ സമയം ആശങ്കയും ആശ്വാസവും നൽകുന്നു. കെട്ടി കിടക്കുന്ന വെള്ളം കൊതുകുകൾക്ക് കാരണമാക്കുന്നു. ഇത് മഴക്കാലത്തെ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു.
മഴക്കാലം നിങ്ങളെ രോഗിയാക്കുന്നോ? പ്രതിരോധം എങ്ങിനെയെല്ലാം.. Can monsoon make you sick?
ചുമയും കഫക്കെട്ടും
സാധാരണയായി കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ് ചുമയും ജലദോഷവുമെല്ലാം. വെയിലും മഴയും മാറി മാറി വരുമ്പോള്‍ ശീരത്തിലെ താപനിലയിലും വ്യത്യാസം സംഭവിക്കുന്നു. ഇത് കഫക്കെട്ടിനും തുടര്‍ന്ന് പനിയിലേയ്ക്കും നയിക്കും. അതുകൊണ്ടുതന്നെ വേണ്ടവിധത്തിലുള്ള പരിചരണം ശരീരത്തിന് നല്‍കേണ്ടത് അനിവാര്യമാണ്.
മഴക്കാലം നിങ്ങളെ രോഗിയാക്കുന്നോ? പ്രതിരോധം എങ്ങിനെയെല്ലാം.. Can monsoon make you sick?
കൊതുകുശല്യം
മഴക്കാലത്ത് വെളളക്കെട്ടുകള്‍ രൂപപ്പെടുന്നതോടെ അതില്‍ കൊതുകും പെറ്റുപെരുകുവാനുള്ള സാധ്യതയും കൂടുകയാണ്. ഇത്തരത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നത് മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി പോലുള്ള മാരക അസുഖങ്ങള്‍ പകരുന്നതിന് കാരണമാകുന്നു. ഇത്തരം പനി സാധാരണ പനിയില്‍ നിന്നും വ്ത്യസ്തമാണ്. കടുത്ത ദേഹവേദനയും ബുദ്ധിമുട്ടും ഇതുമൂലം അനുഭവപ്പെടും.
കോളറ
വെള്ളത്തിലൂടെ പകരുന്ന ഒരു അസുഖമാണ് കോളറ. വിബ്രിയോ കോളറൈ എന്ന വൈറസാണ് ഇത് പരത്തുന്നത്. തുടര്‍ച്ചയായി മഴപെയ്യുമ്പോള്‍ ശുദ്ധജല സ്രോതസ്സുകള്‍ മലിനമാക്കപ്പെടുകയും ഇത് ഉപയോഗിക്കുക വഴി കോളറ വരുവാനുള്ള സാധ്യത കൂടുതലാണ്. കോളറവന്നാല് തുടര്‍ച്ചയായി വയറ്റീന്ന് ഇളകി പോകുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനും ഇത് കാരണമാകുന്നു.
ടൈഫോയ്ഡ്
സാല്മോണെല്ല എന്ന ബാക്ടീരിയ പരത്തുന്ന രോഗമാണിത്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്. വൃത്തിഹീനമായ സഹാചര്യത്തില്‍ ഉണ്ടാക്കുന്നതും മലിനമായ വെള്ളം ഉപയോഗിക്കുന്നതുമെല്ലാം ഈ അസുഖം വുന്നതിന് കാരണമാകുന്നു.
മഞ്ഞപ്പിത്തം
വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും ഇത് പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ എന്ന രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ച്ചകള്‍ക്കു ശേഷം മാത്രമാണ് ശരീരത്തില്‍ ലക്ഷണങ്ങള്‍ കാണിക്കൂ. പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തില്‍ മഞ്ഞപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍ കരളിനെ ബാധിക്കുന്ന ഈ അസുഖത്തിന് കൃത്യമായ ചികിത്സ അനിവാര്യമാണ്.
ത്വക്ക് രോഗങ്ങള്‍
ത്വക്ക് രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സമയമാണ് മഴക്കാലം. പലതരത്തിലുള്ള അലര്‍ജികള്‍ക്കും ഇത് കാരണമാകാറുണ്ട്. അതുകൊണ്ട് കൈകാലുകള്‍ കൃത്യമായി കഴുകി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
എലിപ്പനി
എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. എലികളില്‍ കാണുന്ന റെപ്റ്റോ സ്പൈറ എന്ന രോഗാണുവാണ് ഈ രോഗത്തിനു കാരണം. ശരീരത്തിലെ മുറിവുകളിലൂടെയാണ് ഇത് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളക്കെട്ടുകളിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
മഴക്കാലം നിങ്ങളെ രോഗിയാക്കുന്നോ? പ്രതിരോധം എങ്ങിനെയെല്ലാം.. Can monsoon make you sick?
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇടവിട്ട് ഇടവിട്ട് ചെറുചൂടോടെ വെള്ളം കുടിക്കുന്നതും നല്ലതാണ്.
2. വെള്ളക്കെട്ടിലൂടെ നടക്കാതിരിക്കുക. അതിലൂടെ അണുബാധ ലഭിക്കുന്നതിനു കാരണമാകും.
3. കൊതുക് വളരുവാനുള്ള സാഹചര്യം ഒഴിവാക്കുക. പാത്രങ്ങള്‍ കമിഴ്ത്തി വെയ്ക്കുക. വെള്ളങ്ങള് മൂടി വെയ്ക്കുന്നതും നല്ലതാണ്.
4. ചൂടോടെ ഭക്ഷണം കഴിക്കുക. തണുത്തഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത് തൊണ്ടവേദനമുതല് പനിവരെ ഉണ്ടാകുന്നതിന് കാരണമാകുന്നു.
5. ഭക്ഷണങ്ങള്‍ തുറുന്നു വക്കാതിരിക്കുക. തുറന്നിരിക്കുന്ന ഭക്ഷണങ്ങളില്‍ ഈച്ചവന്നിരിക്കുവാനുള്ള സാധ്യതയും കൂടുതലാണ്.
6. പുറത്തിറങ്ങുമ്പോള്‍ റെയിന്‍കോട്ട്, കുട എന്നിവ ഉപയോഗിക്കുക. ചുമ, പനി എന്നിവയില്‍ നിന്നും ഇവ സംരക്ഷിക്കും.
7. രോഗപ്രതിരോധ ശേഷി കൂട്ടുക. ഇതിനായി നല്ല ആഹാരം ശീലമാക്കുന്നതും നല്ലതായിരിക്കും.
8. ഹെവിയായിട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.