Nammude Arogyam
Cancer

തൊണ്ടയിലുണ്ടാകുന്ന ഈ ലക്ഷണങ്ങൾ ടോണ്‍സില്‍ ക്യാന്‍സറിനെ സൂചിപ്പിക്കുന്നു

ടോണ്‍സില്‍ ക്യാന്‍സര്‍ അപകടപ്പെടുത്തുന്ന ഒരു അവസ്ഥ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ശ്രദ്ധയും കരുതലും ഓരോ സമയവും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണം. എന്താണ് ടോണ്‍സില്‍ ക്യാന്‍സര്‍ എന്ന് നോക്കാം. ടോണ്‍സിലില്‍ രൂപപ്പെടുന്ന കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെയാണ് ടോണ്‍സില്‍ ക്യാന്‍സര്‍ എന്ന അവസ്ഥയിലേക്ക് മാറ്റുന്നത്. വായുടെ പിന്‍ഭാഗത്തായി ഓവല്‍ ആകൃതിയിലാണ് ടോണ്‍സില്‍ കാണപ്പെടുന്നത്.

അപകടകരമായ അവസ്ഥയും ലക്ഷണങ്ങളുമാണ് ഇതുണ്ടാക്കുന്നത്. തൊണ്ടയുടെ രണ്ട് വശങ്ങളിലായി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതാണ് ടോണ്‍സിലുകള്‍. ശ്വസനത്തിലൂടേയും ഭക്ഷണത്തിലൂടേയും ശരീരത്തിലേക്കെത്തുന്ന രോഗാണുക്കളെ തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ടോണ്‍സില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ നിത്യ ജീവിതത്തില്‍ നാം സാധാരണയായി അനുഭവിക്കുന്ന ലക്ഷണങ്ങളുമായി പലരും കണക്കാക്കുന്നു. അതുകൊണ്ട് തന്നെ നിസ്സാരവത്കരിക്കുന്നതിലൂടെ രോഗാവസ്ഥ വഷളാവുകയും രോഗം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. സാധാരണ നാം ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ നോക്കാം. ആദ്യം ഉണ്ടാവുന്നത് ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ടാണ്. ഭക്ഷണം മാത്രമല്ല വെള്ളം കുടിക്കുമ്പോള്‍ പോലും അതികഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് കൂടാതെ ചെവി വേദനയും ഉണ്ടാവുന്നു. കൂടാതെ ഒച്ചയടക്കുന്നതും സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ മാറ്റം വരുന്നതും രോഗാവസ്ഥയിലേക്കുള്ള ദൂരക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

നമ്മള്‍ വ്യായാമമോ, ഡയറ്റോ ചെയ്യാതെ തന്നെ ശരീര ഭാരം കുറയുകയും ഏത് സമയത്തും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിന് തളര്‍ച്ച, ബുദ്ധിമുട്ട്, അസ്വസ്ഥത എന്നിവ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതെല്ലാം ടോണ്‍സില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ വരുന്നതാണ്. ഇത് കൂടാതെ ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വിശപ്പില്ലായ്മ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. സെര്‍വിക്കല്‍ ലിംഫ് നോഡ് വലുതായത് പോലെ തോന്നുക തുടങ്ങിയവയെല്ലാം ഇത്തരം ലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ വേണ്ട ചികിത്സയും രോഗനിര്‍ണയവും നടത്തുന്നതിന് ശ്രദ്ധിക്കുക.

ടോണ്‍സില്‍ ക്യാന്‍സറിന്റെ രോഗ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് ആദ്യം ശ്രദ്ധിക്കേണ്ടത് രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ്. രോഗം വരാതെ സൂക്ഷിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഒരിക്കലും അമാന്തം കാണിക്കരുത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ടോണ്‍സില്‍ ക്യാന്‍സറിനുള്ള കാരണങ്ങളില്‍ പ്രധാനമായും വരുന്ന ചിലതുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് മദ്യവും പുകയിലയും. മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ഈ ലക്ഷണങ്ങളെ ഏത് സമയവും പ്രതീക്ഷിച്ചിരിക്കണം. കാരണം ഈ രണ്ട് ശീലങ്ങളും നിരന്തരമായി ജീവിതത്തിന്റെ ഭാഗമാക്കുന്നത് അത്യന്തം അപകടകരമാണ് അതുകൊണ്ട് പുകയിലയും മദ്യവും ഉപയോഗിക്കുന്നതില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക

രോഗാവസ്ഥയുണ്ടെങ്കില്‍ ഈ അവസ്ഥയില്‍ ഓറല്‍ മ്യൂക്കോസയുടെ ചുവപ്പ് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന നിറം നഷ്ടപ്പെടുന്നു. ഇത് രോഗിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. ഓറല്‍ മ്യൂക്കോസ ചുവപ്പ് നിറത്തിന് പകരം വെളുത്ത നിറത്തിലേക്ക് മാറുന്ന അവസ്ഥയുണ്ടാവുന്നു. വായ തുറക്കുമ്പോള്‍ തന്നെ നമുക്ക് ഇത് സാധാരണയായി കാണപ്പെടുന്നു. റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ഇത്തരം രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഒന്നാണ്. ഇത് കൂടാതെ എപ്‌സ്‌റ്റൈന്‍-ബാര്‍ വൈറസ് അണുബാധ, കൂടാതെ ഫാങ്കോണി അനീമിയ പോലുള്ള ജനിതക വൈകല്യങ്ങള്‍ എല്ലാം ടോണ്‍സില്‍ ക്യാന്‍സറിന്റെ കാരണങ്ങളില്‍ ചിലതാണ്.

ടോണ്‍സില്‍ ക്യാന്‍സറിന് പരിഹാരം കാണുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് സ്ഥിരമായി മുകളില്‍ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒട്ടും വൈകാതെ ഡോക്ടറെ കാണുക എന്നതാണ്. ഇതിലൂടെ നമുക്ക് രോഗാവസ്ഥക്ക് പ്രതിരോധം തീര്‍ക്കുന്നതിനും രോഗത്തെ പെട്ടെന്ന് ചികിത്സിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ രോഗത്തിന് ശേഷം ചില ചികിത്സകള്‍ അനിവാര്യമായി വരുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. റേഡിയേഷന്‍ തെറാപ്പിയാണ് അതില്‍ പ്രധാനപ്പെട്ടത്. ഇത് കൂടാതെ ക്യാന്‍സറിന് പരിഹാരം കാണുന്നതിന് ചെയ്യുന്ന കീമോതെറാപ്പി. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തേണ്ട മറ്റ് പരിശോധനകള്‍ എല്ലാം ചെയ്യേണ്ടതാണ്.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ടോണ്‍സില്‍ ക്യാന്‍സറാണെന്ന് കരുതിയിരിക്കരുത്. ബുദ്ധിമുട്ടുകള്‍ മാറാതെ നിന്നാല്‍ നല്ലൊരു ഡോക്ടറെ കണ്ട് ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

Related posts