Nammude Arogyam
FoodHealthy Foods

ചേനയുടെ ഔഷധ ഗുണങ്ങൾ

നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ചേന. ഭൂമിക്കടിയില്‍ വളരുന്ന ഒന്നാണിത്. ഇതിന്റെ തണ്ടും ഇലയുമെല്ലാം തന്നെ ഭക്ഷ്യ യോഗ്യമാണ്. കറികളില്‍ ഇട്ടും തോരനായുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഇതിന് ഏറെ പോഷക മൂല്യങ്ങളുമുണ്ട്. ഇത് ഭക്ഷണം മാത്രമല്ല, മരുന്നു കൂടിയാണ്. ആയുര്‍വേദം, സിദ്ധവൈദ്യം, യൂനാനിയിലുമെല്ലാം ഇത് ഉപയോഗിയ്ക്കുന്നു. ചേനയില്‍ ധാരാളം മിനറല്‍സും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീര വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ശക്തി നല്‍കാനും പ്രയോജനകരമാകും. ഇത് കൂടാതെ ചേനയുടെ മാറ്റി ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

1.പ്രമേഹത്തിന്

പൊതുവേ പറയാറുണ്ട്, ഭൂമിയ്ക്കടിയില്‍ വളരുന്ന കിഴങ്ങു വര്‍ഗങ്ങള്‍ പ്രമേഹത്തിന് നല്ലതല്ലെന്ന്. എന്നാല്‍ ഇത് ചേനയുടെ കാര്യത്തില്‍ തുലോം തെറ്റാണെന്നു വേണം പറയാന്‍. ഇതില്‍ സ്റ്റാര്‍ച്ച് ഏറെ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഈ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റാണ്. എന്നാല്‍ ഇതില്‍ ധാരാളം നാരുകളുമുണ്ട്. ഇതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് ഇത് നിഷിദ്ധമല്ലെന്നു കൂടി ഓര്‍ക്കണം. ഇതിനാല്‍ തന്നെ ഈ നാരുകള്‍ ശരീരം ഗ്ലൂക്കോസ് വലിച്ചെടുക്കുന്നത് കുറയും. ചേന കഴിയ്ക്കുന്നത് പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉത്തമമാണ്.ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്.

2.പ്രോട്ടീന്‍

ഇതു പോലെ തന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചേന. ചേനയില്‍ മാത്രമല്ല, ഇതിന്റെ തണ്ടിലും ഇലയിലുമെല്ലാമുണ്ട് പ്രോട്ടീന്‍. ഇതു പോലെ കൊളസ്‌ട്രോള്‍ അളവ് ചേനയില്‍ തീരെ കുറവാണ്. ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചേന കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ന്ല്ലതാണ്. ഒരു പരിധി വരെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ഇതു നല്ലതാണ്. ഇതു പോലെ തന്നെ ഗ്യാസ് കുറയ്ക്കാന്‍ നല്ലതാണ്. ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. മറ്റൊരു ഗുണമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്നത്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കാമെനന്‍ ആണ് ഇതിനു സഹായിക്കുന്നത്.

3.മസില്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക്

ഇതില്‍ പൊട്ടാസ്യം ഏറെ കൂടുതലാണ്. മസില്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് നല്ലതാണ്. മസില്‍ പിടിയ്ക്കുന്നതു പോലുളള അവസ്ഥകള്‍ നിയന്ത്രിയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഭൂമിയ്ക്കടിയില്‍ വളരുന്ന ചേനയില്‍ സൂക്ഷ്മാണുക്കള്‍ ധാരാളമുണ്ട്. ഇവയില്‍ ചിലതെങ്കിലും പ്രോ ബയോട്ടിക് ഗുണങ്ങള്‍ ഉള്ളവയാണ്. ഇത് വയറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കുടല്‍ ആരോഗ്യത്തിന് ഗുണകരമാണിത്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നു കൂടിയാണിത്.

4.ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍

സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ നിയന്ത്രിയ്ക്കാന്‍ ഇതേറെ നല്ലതാണ്. പ്രത്യേകിച്ചും മെനോപോസ് സമയത്തെ മൂഡ് സ്വിംങ്‌സ്. ചേന ചിലര്‍ക്കെങ്കിലും അലര്‍ജിയുണ്ടാക്കുന്നതായി പറയുന്നു. ഇതിലെ ഓക്‌സാലിക് എന്ന ഘടകം ഇതിനു കാരണമായേക്കാം. ചിലര്‍ക്ക് തൊണ്ടയില്‍ ചൊറിച്ചിലുണ്ടാകാം. ചേനയുടെ ഇത്തരം അലര്‍ജി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് അല്‍പം പുളിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ നല്ലതാണ്. ഇതിനാല്‍ തന്നെ രക്ത വര്‍ദ്ധനവിന് നല്ലതാണ്.

ഇവയെല്ലാം പോലെ തന്നെ ചേന വയ്ക്കുന്ന രീതിയും പ്രധാനമാണ്. ഇത് വറുത്തു കഴിയ്ക്കുന്നത് നല്ലതല്ല. ഇത് പുഴുക്കു വച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതു പോലെ ചേനത്തണ്ട്, ഇല എന്നിവയെല്ലാം ആരോഗ്യകരമായി കഴിയ്ക്കാവുന്നതാണ്. അതിനാൽ ആരോഗ്യപ്രദമായ ജീവിശൈലി പിന്തുടരുന്നവർ ചേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Related posts