Nammude Arogyam
Covid-19Children

കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍:അറിയേണ്ടതെല്ലാം

കൊറോണ വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാവുന്നത്. വൈറസിന്റെ പുതിയ വകഭേദം ഏറെ അപകടകാരിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികള്‍ക്കും ഈ വൈറസ് ഒരുപോലെ അപകടകരമാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍, കൊറോണ വൈറസിന്റെ പുതിയ വകഭേദം കുട്ടികളെ എളുപ്പത്തില്‍ ബാധിക്കും. കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തതും ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.

കൊറോണ വൈറസിന്റെ പുതിയ വകഭേദം വളരെ അപകടകാരിയാണ്. 8 മാസം മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ അണുബാധ അതിവേഗം പടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കുട്ടികളില്‍ വൈറസ് ബാധ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി, കുട്ടികള്‍ക്ക് വൈറസ് ബാധാ സാധ്യത കുറവാണ്, കൂടാതെ കൊമോര്‍ബിഡിറ്റികളുടെ സാധ്യതയും കുറവാണ്. എന്നാല്‍ കുട്ടികളെ വളരെ ശ്രദ്ധിക്കുകയും കോവിഡിന്റെ സാധാരണ ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

കോവിഡ് ബാധയുടെ സാധാരണ ലക്ഷണങ്ങള്‍

ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കുട്ടികള്‍ക്ക് മുതിര്‍ന്നവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണപ്പെടാം. ചിലത് ലക്ഷണങ്ങളില്ലാത്തവയാകാം, മറ്റുള്ളവയ്ക്ക് രോഗലക്ഷണങ്ങള്‍ കുറവായിരിക്കാം. പനി, തലവേദന, ചുമ, ജലദോഷം എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. 103-104 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള നിരന്തരമായ പനി കുട്ടികള്‍ക്ക് അനുഭവപ്പെടാം. പനി 4-5 ദിവസം തുടരുകയാണെങ്കില്‍, അത് നിസ്സാരമായി കാണരുത്. കുട്ടികളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിരീക്ഷിക്കാന്‍ തുടങ്ങണം. ഒരു പള്‍സ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുക. അത് വളരെ കുറയുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കുക.

സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമെ, കുട്ടികള്‍ ചിലപ്പോള്‍ മുതിര്‍ന്നവര്‍ക്കുള്ള അതേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ജലദോഷമാണ് ഒന്ന്. ഇത് കുട്ടികളുടെ ശ്വാസകോശത്തെ ബാധിക്കുകയും കഠിനമായാല്‍ ന്യുമോണിയയുടെ ലക്ഷണമാവുകയും ചെയ്യും. ഒരു ജലദോഷം പോലും ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം സൂചിപ്പിക്കാന്‍ കഴിയും.

കുട്ടികളിലെ കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍

1.കടുത്ത പനി

2.ശ്വസന പ്രശ്‌നം

3.നേരിയ ചുമ

4.ക്ഷീണം

5.വയറുവേദന

6.ഛര്‍ദ്ദി

7.അതിസാരം

8.ചര്‍മ്മത്തിന്റെ വീക്കം

9.കണ്ണ് ചിവപ്പ്

10.ചര്‍മ്മത്തിന്റെ നിറത്തില്‍ മാറ്റം

11.വിശപ്പ് കുറയല്‍

12.രുചി നഷ്ടപ്പെടല്‍

എന്നിവ കുട്ടികളിലെ കോവിഡ് 19ന്റെ മറ്റ് ചില ലക്ഷണങ്ങളാണ്.

കുട്ടികളിലെ അണുബാധ തടയുന്നതിന് ആവശ്യമായ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ടത് പ്രധാനമാണ്. കുട്ടികള്‍ക്ക് കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നത് പ്രയാസകരമാണെങ്കിലും, അവരെ സുരക്ഷിതമായി സൂക്ഷിക്കാന്‍ വഴികളുണ്ട്. കഠിനമായ അണുബാധയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുക. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ആരോഗ്യകരമായ ശുചിത്വ ശീലങ്ങള്‍ പിന്തുടരുക തുടങ്ങിയ അടിസ്ഥാന കോവിഡ് മാനദണ്ഡങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കോവിഡ് വാക്‌സിനുകള്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുക. അതുവഴി സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിനെതിരെ പ്രതിരോധം നേടാന്‍ കഴിയും.

കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

1.ആന്റി വൈറല്‍ മരുന്നുകള്‍, സ്റ്റിറോയിഡുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ മരുന്നുകളൊന്നും ഡോക്ടറുടെ ഉപദേശമില്ലാതെ നല്‍കരുത്.

2.കളിക്കാന്‍ അവരെ വീടിന് പുറത്ത് അയയ്ക്കരുത്

3.ഷോപ്പിംഗ് മാളുകളില്‍ പോകുന്നത് ഒഴിവാക്കുക

4.ഒരു ഡോക്ടറുടെ ഉപദേശമില്ലാതെ സ്വന്തമായി ഒരു പരിശോധനയോ ചികിത്സയോ മരുന്നോ എടുക്കരുത്.

5.വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ സി, ഡി, കാല്‍സ്യം, സിങ്ക് തുടങ്ങിയ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതോടൊപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുക.

6.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കുട്ടികള്‍ക്ക് മള്‍ട്ടിവിറ്റമിന്‍ നല്‍കുക.

7.ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കുകയും ചെയ്യുക.

Related posts