Nammude Arogyam
Healthy Foods

കോളിഫ്ലവർ കഴിക്കുന്നവർ അറിയാൻ

കോളിഫ്ലവർ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കോളിഫ്ലവർ കഴിക്കുമ്പോള്‍ അത് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട പച്ചക്കറികളുടെ പട്ടികയില്‍ ഏറ്റവും പോഷകഗുണമുള്ള കോളിഫ്ലവർ ഒന്നാമതാണ്. പല വിധത്തിലുള്ള കറികള്‍ ഉണ്ടാക്കുന്നതതിനും വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കുന്നതിനും എല്ലാം കോളിഫ്ലവർ ഉപയോഗിക്കാവുന്നതാണ്.

വീട്ടമ്മമാര്‍ക്ക് ഉപയോഗിക്കാനും പാകം ചെയ്യുന്നതിനും മികച്ചതാണ് കോളിഫ്ലവർ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നിരുന്നാലും കോളിഫ്ലവർ കഴിക്കുമ്പോള്‍ പലര്‍ക്കും അറിയാത്ത ചില പാര്‍ശ്വഫലങ്ങളുണ്ട്. ഇത് ഗുണത്തോടൊപ്പം തന്നെ ചില ദോഷഫലങ്ങളും നല്‍കുന്നുണ്ട്. അത് എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് കോളിഫ്ലവർ കഴിച്ചാല്‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്ന് നമുക്ക് നോക്കാം.

കോളിഫ്ലവറും ദഹന ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. സാധാരണയായി ക്രൂസിഫറസ് പച്ചക്കറികള്‍ എന്നറിയപ്പെടുന്ന പച്ച നിറത്തിലുള്ള പച്ചക്കറികളില്‍ ഫോളേറ്റ്, വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവ പോലുള്ള മികച്ച പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, കൂടാതെ ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളും ഉണ്ട്. എന്നാൽ നിര്‍ഭാഗ്യവശാല്‍, ഈ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ക്രൂസിഫറസ് പച്ചക്കറികള്‍ ദഹിപ്പിക്കാന്‍ പ്രയാസമാണ്, പ്രത്യേകിച്ച് അസംസ്‌കൃതമായി കഴിക്കുമ്പോള്‍. അതിനാല്‍, ഇത് എളുപ്പത്തില്‍ വയറുവേദന അല്ലെങ്കില്‍ ഗ്യാസ് പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് സ്ഥിരമായി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

എല്ലാത്തരം ക്രൂസിഫറസ് പച്ചക്കറികളിലും റാഫിനോസ് അടങ്ങിയിട്ടുണ്ട്, ഇത് ഒരു തരം കാര്‍ബോഹൈഡ്രേറ്റ് ആണ്. റാഫിനോസ് ചില സസ്യങ്ങളില്‍ സ്വാഭാവികമായും കാണപ്പെടുന്നു, പക്ഷേ അതിനെ തകര്‍ക്കാന്‍ സഹായിക്കുന്ന ശരിയായ എന്‍സൈം നമ്മുടെ ശരീരത്തില്‍ സജ്ജീകരിച്ചിട്ടില്ല. ഇതിനര്‍ത്ഥം ഈ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍, അത് ദഹിക്കാതെ ചെറുകുടലില്‍ നിന്ന് വന്‍കുടലിലേക്ക് നീങ്ങുന്നു. അവ ഒടുവില്‍ വന്‍കുടലില്‍ പ്രവേശിക്കുമ്പോള്‍, അവിടെയുള്ള ബാക്ടീരിയകള്‍ അതിനെ പുളിപ്പിക്കാന്‍ തുടങ്ങുന്നു, ഇത് വീക്കത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ഒരു കാരണവശാലും ഇത്തരം പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കോളിഫ്ലവർ കഴിക്കുന്നവരെങ്കില്‍ അവര്‍ക്ക് വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗ്ലൂക്കോസിനോലേറ്റ്‌സ് എന്ന സള്‍ഫര്‍ അടങ്ങിയ രാസവസ്തുക്കളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ ആമാശയത്തില്‍ എത്തുമ്പോള്‍, അവ ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു, ഇതാണ് കോളിഫ്ലവർ കഴിച്ചതിനു ശേഷം വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കോളിഫ്ലവർ കഴിക്കുന്നത് പലപ്പോഴും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. കോളിഫ്ലവറില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ആണ് പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഇത് കൂടാതെ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ അമിതമായ അളവില്‍ കോളിഫ്ലവര്‍ കഴിച്ചാല്‍ രക്തം കട്ടിയാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. കോളിഫ്ലവര്‍ കഴിക്കുന്നതിലൂടെ അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു.

കിഡ്‌നിസ്‌റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ നമ്മുടെ ഡയറ്റില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കോളിഫ്ലവര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് കിഡ്‌നിസ്‌റ്റോണ്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ധാരാളം വെള്ളം കുടിക്കാവുന്നതാണ്.

ഫ്രഷ് കോളിഫ്ലവറില്‍ മറ്റുള്ളവയെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ പ്രോട്ടീനും വിവിധ തരത്തിലുള്ള ആന്റിഓക്സിഡന്റുകളുമുണ്ട്. കൂടാതെ, അസംസ്‌കൃത കോളിഫ്ലവറില്‍ മൊത്തത്തില്‍ പരമാവധി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പാകം ചെയ്യുമ്പോള്‍ കോളിഫ്ലവറിലെ ഇന്‍ഡോള്‍ അളവ് കൂടും. കോളിഫ്ലവര്‍ വ്യത്യസ്ത രീതികളില്‍ കഴിക്കാം, പക്ഷേ ദഹനപ്രശ്നങ്ങള്‍ കൂടുതലാണെങ്കില്‍ കോളിഫ്ലവര്‍ എപ്പോഴും നല്ലതു പോലെ വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ, ഇത് വെള്ളത്തില്‍ തിളപ്പിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഏറ്റവും കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ നഷ്ടപ്പെടുന്നതിലേക്കാണ് എത്തിക്കുന്നത്.

നിരവധി പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് കോളിഫ്ലവർ. അത്കൊണ്ട്തന്നെ ഇവ ഭക്ഷണ രീതിയിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. എന്നിരുന്നാലും മെച്ചപ്പെട്ട ആരോഗ്യത്തിനായി കോളിഫ്ലവര്‍ മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക.

Related posts