Nammude Arogyam
Healthy FoodsHealth & Wellness

ഒഴിഞ്ഞ വയറിൽ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ

നാം ഓരോരുത്തർക്കും വെറും വയറ്റിൽ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ട്. ചിലപ്പോഴൊക്കെ, നമ്മുടെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, അറിവില്ലായ്മ കാരണം നമ്മുടെ ശരീരത്തിന് നാം തന്നെ ദോഷങ്ങൾ വരുത്തിവെക്കാറുണ്ട്. ശരിയായ ഭക്ഷണം കഴിക്കുക മാത്രമല്ല, അത് ശരിയായ സമയത്ത് കഴിക്കുകയും വേണം. അതുപോലെ തന്നെയാണ് വെറും വയറ്റിൽ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങൾ. അവ ഏതൊക്കെയാണെന്ന് നോക്കാം

വെറും വയറ്റിൽ എന്തൊക്കെ കഴിക്കാം?

1. നട്ട്സ്

ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, നല്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ അണ്ടിപ്പരിപ്പ്, ബദാം പോലെയുള്ള നട്ട്സുകൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ അത്ഭുതകരമായ ഗുണങ്ങൾ ലഭിക്കും. ഈ ചെറിയ പവർ ബാങ്കുകൾ ദിവസം മുഴുവൻ ഊർജ്ജസ്വലമാക്കും. കൂടാതെ ആമാശയത്തിലെ പിഎച്ച് നില നിലനിർത്താനും ഇവ സഹായിക്കുന്നു.

2. മുട്ട

ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രാവിലെ മുട്ട കഴിക്കണം. കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടുവാനും അതുവഴി ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കുവാനും അവ സഹായിക്കുന്നു. കൂടാതെ, കൊഴുപ്പ് കുറയ്ക്കുന്നതിനും പ്രോട്ടീനുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന മുട്ട ഗുണകരമാണ്.

3. ചീസ്

ആട്ടിൻ പാലിൽ നിന്നുള്ള ചീസ്, കോട്ടേജ് ചീസ്, ഫെറ്റ ചീസ് എന്നിവയാണ് രാവിലെ കഴിക്കാൻ കഴിയുന്ന മികച്ച കൊഴുപ്പുകൾ. അവ വയറിന് വളരെ ലഘുവായതിനാൽ, ഇത് രാവിലെ കഴിക്കുന്നത് ദഹനത്തിന് സഹായിക്കും.

4. ഓട്ട്സ്

ദിവസേന ദഹനക്കേട് അനുഭവിക്കുന്നവർക്ക് ഓട്ട്സ് പൊടിച്ചത് ഒരു അനുഗ്രഹമാണ്. അതിരാവിലെ കഴിക്കുമ്പോൾ, ഇത് ആമാശയത്തിൽ ഒരു പാളി സൃഷ്ടിക്കുന്നു, ഇത് സ്വാഭാവികമായി ഉൽ‌പാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മൂലമുണ്ടാകുന്ന പ്രകോപനം തടയുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

5. തേൻ

ശരീരത്തിനെ വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങളിൽ ഒന്നാണ് തേൻ. ഒഴിഞ്ഞ വയറ്റിൽ ഇത് കഴിക്കുമ്പോൾ, സെറോടോണിൻ എന്നറിയപ്പെടുന്ന ‘നല്ല അനുഭവം പകരുന്ന ഹോർമോണുകൾ’ ഉത്തേജിപ്പിക്കുന്നതിലൂടെ തേൻ, ഊർജ്ജസ്വലരാക്കാൻ സഹായിക്കും. വയറിളക്കത്തിനും മറ്റും കാരണമാകുന്ന ‘ലേസി ബവൽ സിൻഡ്രോം’ പ്രശ്‌നം കൈകാര്യം ചെയ്യാനും ഇത് ദഹനവ്യവസ്ഥയെ സഹായിക്കുന്നു.

6. ഗോതമ്പ് അവൽ

രാവിലെ വെറും 2 ടേബിൾസ്പൂൺ ഗോതമ്പ് അവൽ ആവശ്യമായ 15% വിറ്റാമിൻ ഇ, ദിവസേന ആവശ്യമായ 10% ഫോളിക് ആസിഡ് എന്നിവ നൽകും. ഇത് ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.

7. തണ്ണിമത്തൻ

രാവിലെ ആദ്യം കഴിക്കുമ്പോൾ ദോഷം വരുത്താത്ത ഒരു പഴമാണ് തണ്ണിമത്തൻ. അവ ധാരാളം ദ്രാവകങ്ങൾ നൽകുകയും കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ലൈകോപീൻ ശരീരത്തെ പല തരത്തിൽ സഹായിക്കുന്നു.

8. ധാന്യങ്ങൾ അടങ്ങിയ ചപ്പാത്തി/റൊട്ടി

കാർബോഹൈഡ്രേറ്റ് ശരീരത്തിന് വളരെ പ്രധാനമാണ്. അവ ഒഴിവാക്കുന്നത്, സമീകൃതാഹാരത്തിന്റെ നിയമത്തിന് വിരുദ്ധമാണ്. യീസ്റ്റ് ഇല്ലാത്ത ഗോതമ്പ് റൊട്ടി രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ഏറ്റവും മികച്ച ഒരു ഭക്ഷണമാണ്.

വെറും വയറ്റിൽ ഒഴിവാക്കേണ്ടത്

1. മസാലകൾ

മസാലയുള്ള ഭക്ഷണം, ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, ആമാശയത്തിലെ പാളിയെ അത് പ്രകോപിപ്പിക്കും,

2. ജ്യൂസ്

കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണത്തിന് പകരമായാണ് പഴച്ചാറുകൾ അഥവാ ജ്യൂസുകൾ കുടിക്കുന്നത് എന്ന ധാരണയിലാണ് നമ്മളിൽ പലരും. ദിവസത്തിൽ ഏത് സമയത്തും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുവാൻ പാടില്ലെങ്കിലും, പഴച്ചാറുകളും സ്മൂത്തികളും രാവിലെ കഴിക്കുന്ന ആദ്യത്തെ ഭക്ഷണം ആക്കരുത്. അവയിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് കരളിനെയും പാൻക്രിയാസിനെയും സാരമായി ബാധിക്കുന്നതാണ്.

3. സിട്രസ് ഭക്ഷണം

ദിവസത്തിലെ ഏത് സമയത്തും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്, പക്ഷേ സിട്രസ് (പുളി), ഉയർന്ന അളവിൽ ഫൈബർ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ രാവിലെ ഒഴിവാക്കണം. അവയിൽ ഫ്രക്ടോസ്, ഫൈബർ എന്നിവയുടെ ഉയർന്ന ഉള്ളടക്കം ഉള്ളതിനാൽ മെറ്റബോളിസത്തെ ദിവസം മുഴുവൻ മന്ദഗതിയിലാക്കുന്നു.

4. തണുത്ത പാനീയങ്ങൾ

ഇളം ചൂടുള്ള വെള്ളം കുടിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കേണ്ടത് എന്ന് നിർദ്ദേശിക്കുന്നതിന് ഒരു കാരണമുണ്ട്. ശൂന്യമായ വയറ്റിൽ തണുത്ത പാനീയങ്ങൾ കുടിച്ചാൽ വയറിലെ ശ്ലേഷ്‌മപാളിയെ ഈ തണുത്ത പാനീയങ്ങൾ നശിപ്പിക്കും. ഇത് ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുകയും ചെയ്യും. അതിനാൽ തണുത്ത പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കുന്നത് ഒഴിവാക്കുക.

5. വേവിക്കാത്ത പച്ചക്കറികൾ

ഈ ഉപദേശം ഡയറ്റ് ചെയ്യുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്. വേവിക്കാത്ത പച്ചക്കറികൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് മോശമാണ്, കാരണം ഒരു രാത്രി മുഴുവൻ ഉപവാസത്തിനുശേഷം, ആമാശയത്തിലെ പരുക്കൻ നാരുകൾ ആഗിരണം ചെയ്യാൻ വയറിന് ബുദ്ധിമുട്ടാണ്. ഇത് വയറുവേദനയ്ക്ക് കാരണമാകും. അതിനാൽ, സലാഡുകൾ പിന്നീടുള്ള സമയത്തേക്ക് കഴിക്കുന്നതിനായി മാറ്റിവയ്ക്കുക.

6. കാപ്പി

നമ്മളിൽ പലരും രാവിലെ എഴുന്നേൽക്കുമ്പോൾ ചൂടുള്ള ഒരു കപ്പ് കാപ്പി നിർബന്ധമാണ്. എന്നാൽ ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വെറും വയറ്റിൽ കാപ്പി കുടിക്കരുത്. കാരണം ഇത് ആമാശയവീക്കം ഉണ്ടാക്കിയേക്കാം. ഇത് ഹൈഡ്രോക്ലോറിക് ആസിഡിന്റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ശൂന്യമായ വയറ്റിൽ കുടിക്കുകയാണെങ്കിൽ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

7. വാഴപ്പഴം

ഇവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് രാവിലെ തന്നെ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിൻറെ അളവ് ഉയർത്തുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

8. പുളിപ്പിച്ച പാൽ ഉൽപന്നങ്ങൾ

പുളിപ്പിച്ച പാൽ ഉൽപന്നങ്ങളായ തൈര്, മറ്റ് സംസ്ക്കരിച്ച പാൽ ഉൽപന്നങ്ങൾ എന്നിവ പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കാൻ വളരെ മികച്ചതാണ്, പക്ഷേ ഒരു കപ്പ് യോഗർട്ടും ഗ്രാനോളയും ചേർത്ത് രാവിലെ കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വെറും വയറ്റിൽ മറ്റെന്തെങ്കിലും കഴിച്ചിട്ടുണ്ട് എന്നത് ഉറപ്പാക്കുക. പുളിപ്പിച്ച പാൽ ഉൽ‌പന്നങ്ങൾക്ക് വയറിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാനും അവ യഥാർത്ഥത്തിൽ നിർമ്മിച്ചതിന് വിപരീതമായി പ്രവർത്തിക്കുവാനും ഇടവരുത്തും.

രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം, നമ്മുടെ ബാക്കി ദിവസത്തിന്റെ ഗതി നിർണ്ണയിക്കുന്നതിനാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനാൽ, ശരിയായി കഴിക്കുകയും കൃത്യസമയത്ത് കഴിക്കുകയും ചെയ്യുക, കാരണം ആമാശയം സന്തുഷ്ടമാകുമ്പോൾ ശരീരം മുഴുവൻ ഉന്മേഷകരമായി അനുഭവപ്പെടും. ശീലങ്ങൾക്ക് ആരോഗ്യകരമായ ഒരു ട്വിസ്റ്റ് നൽകുകയും കഴിക്കുന്ന എല്ലാറ്റിന്റെയും ഗുണങ്ങൾ ആസ്വദിക്കുകയും ചെയ്യുക. ഇതെല്ലാം നല്ല ആരോഗ്യത്തിന് വഴിവെക്കും.

Related posts