Nammude Arogyam
General

നിങ്ങളുടെ കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ടോ? Is Your Baby Sleeping Comfortably?

കുഞ്ഞുങ്ങളുടെ ഉറക്കം വളരെ പ്രധാനമാണ്. അവർക്ക്  ഉറക്കം ശെരിയാവുന്നതിനു അനുയോജ്യമായ രീതിയിലുള്ള മെത്ത സജ്ജീകരിക്കുന്നത് ഓരോ മാതാപിതാക്കളും വളരെ പ്രധാന്യം നൽകുന്ന ഒന്നാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും സുഗമമായ ഉറക്കത്തിനും മെത്തകളുടെ ഗുണനിലവാരം വളരെ പ്രധാനമാണ്. നല്ല രീതിയിലുള്ള  ഈ സജ്ജീകരണം നല്ല  ആരോഗ്യത്തിനും ഉറക്കത്തിനും ഏറെ സഹായകമാണ്. എന്നാൽ, ചെറിയ കുഞ്ഞുങ്ങൾക്ക് കുഞ്ഞിന്റെ ശരീര താപനില ക്രമീകരിക്കാൻ കഴിയാത്തതിനാൽ, അമിത ചൂട് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും മറ്റും  ഉണ്ടാക്കാൻ സാധ്യതയുണ്ട്.

കുഞ്ഞുങ്ങൾക്ക് തണുപ്പും സുഖകരമായ ഉറക്കം ലഭിക്കാൻ, വായുസഞ്ചാരമുള്ള മെത്തകൾ  ഏറ്റവും അനുയോജ്യമാണ്. പരമ്പരാഗത മെത്തകളിൽ ചൂട് അടിച്ചമർത്തപ്പെടുമ്പോൾ, വായു സഞ്ചാരമുള്ള മെത്തകൾ ചൂടും ഈർപ്പവും പുറത്തേക്ക് വിടാൻ സഹായിക്കും. ഇത് കുഞ്ഞിന് കൂടുതൽ സുഖകരമായ ഉറക്കം ലഭിക്കാൻ ഇടയാക്കും.

എങ്ങിനെയാണ് കുട്ടികളുടെ മെത്ത തിരഞ്ഞെടുക്കേണ്ടത്:

പരുത്തി, മുള തുടങ്ങിയ നാച്ചുറൽ ഫൈബറുകളിൽ നിന്നുള്ള മെത്തകൾ വായു സഞ്ചാരമുള്ളവയാണ്. ഇവ അസ്വസ്ഥതകൾ  ഒഴിവാക്കും  ശെരിയായ ഉറക്കം പ്രധാനം ചെയ്യും.

ശരീരത്തിലെ ഈർപ്പത്തെ വലിച്ചെടുക്കുന്ന  ഫാബ്രിക്കുകൾ ഉപയോഗിച്ച് മെത്തകൾ ഒരുക്കുമ്പോൾ കുഞ്ഞിന് വിയർപ്പിൽ  നിന്നും  മറ്റും ഉണ്ടാകുന്ന ഈർപ്പം വലിച്ചെടുക്കുകയും ചർമം വരണ്ടതായി ഇരിക്കുകയും നല്ല  ഉറക്കം ലഭിക്കുകായും ചെയ്യുന്നു.

നീക്കം ചെയ്യാവുന്ന കവറുകൾ ഉള്ള മെത്തകൾ കഴുകാനും വൃത്തിയാക്കാനും എളുപ്പമാണ്, ഇത് ഒരു ആരോഗ്യകരവും നല്ല ഉറക്കവും പ്രോത്സാഹിപ്പിക്കും.

Related posts