Nammude Arogyam
General

സലാഡ് ബിരിയാണിയേക്കാൾ പ്രധാനമാണോ? Is salad more important than biryani?

നമ്മളിൽ പലർക്കും ബിരിയാണി ഒരു ഇഷ്ടഭക്ഷണമാണ്. സുഗന്ധ വ്യഞ്ജനങ്ങൾ ചേർന്ന മണവും രുചിയും, ചിക്കനും, അരിയും  എല്ലാം ചേർന്ന അതിമനോഹരമായ ഒരു തരം ആഹാര വിരുന്നാണ്  ബിരിയാണി. എന്നാൽ… നമ്മുടെ ശരീരത്തിനു ആവശ്യമുള്ളതെന്താണ്? ബിരിയാണിയോ സലാഡോ?

സലാഡ് ആണ് കൂടുതൽ പ്രധാനപ്പെട്ടത്.

അതെ, അത്ര രുചിയുള്ളതല്ല, പക്ഷേ ആരോഗ്യമാണ് സലാഡിന്റെ പ്രത്യേകത.

സലാഡ് ശരീരത്തിന് എന്തുകൊണ്ട് നല്ലത്?

  • സലാഡിലുളള പച്ചക്കറിയും പഴങ്ങളും നമ്മുടെ ശരീരത്തെ അകത്തുനിന്ന് ശുദ്ധീകരിക്കും. നമ്മുടെ ദഹനത്തെ സഹായിക്കും.
  •  സലാഡ് കഴിച്ചാൽ അമിതമായി ഭാരം കൂടില്ല. കൊളസ്‌ട്രോൾ കുറയും.
  • വെള്ളരിക്ക, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട് ഇവയിൽ ആൻറി-ഓക്സിഡന്റുകൾ ഉണ്ട്.

ബിരിയാണി കൊണ്ട് ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ

  • നെയ്യ്, എണ്ണ, മസാല, മീറ്റ് ഇവ കാരണം വയറിന് ഭാരം, ദഹന പ്രശ്നം, ചിലർക്കോ അസിഡിറ്റിയും വരാം.
  • പലതവണ ഭക്ഷിച്ചാൽ കൊഴുപ്പും കൊളസ്‌ട്രോളും കൂടും.
  • ഇത് കൂടാതെ ഇതിനൊപ്പം പെപ്പ്സി മറ്റു ഡ്രിങ്ക്സ് കൂടെ  കൂടി ചേർന്നാൽ പൂർണ്ണമായും ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാക്കും.

ഒരു ചെറിയ മാറ്റം – വലിയ ആരോഗ്യം

  • ദിവസത്തിൽ ഒരു തവണ സാധാരണ ഭക്ഷണത്തിന് ഒപ്പം സലാഡ് ഉൾപ്പെടുത്തുക.
  • ബിരിയാണി ആസ്വദിക്കാം, പക്ഷേ ആഴ്ചയിൽ ഒരു പ്രാവശ്യം മതി.
  • ഉച്ചഭക്ഷണത്തിന് മുമ്പ് ഒരു പ്ലേറ്റു ചെറിയ സലാഡ് – പിന്നെ അരിയാഹാരം  ഭക്ഷണം കഴിക്കാനുള്ള ആവശ്യം കുറയും.
  • വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ് സലാഡ് – ചെലവില്ല, സമയം അധികം വേണ്ട.

ചെറിയ കുട്ടികളെയും, മുതിർന്നവരെയും സലാഡ് കഴിക്കാൻ പ്രോത്സാഹിപ്പിക്കുക. തുടക്കത്തിൽ രുചിക്കുറവ് തോന്നും. പക്ഷേ പതിയെ ശീലമാക്കുമ്പോൾ, അതിന്റെ ഗുണം മനസ്സിലാകും. മുഖം വൃത്തിയാകും, ചർമ്മം തിളങ്ങും  , ഉള്ളിൽ നിന്ന് ‘ഗ്ളോ’ കിട്ടും.

Related posts