Nammude Arogyam
General

പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെന്തൊക്കെ?

ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല അപകടാവസ്ഥയില്‍ നമുക്കും അപകടം പറ്റിയ വ്യക്തിയെ രക്ഷിക്കാന്‍ സാധിക്കണം എന്നുള്ളതിനെ സൂചിപ്പിക്കുന്നതാണ് പ്രഥമ ശുശ്രൂഷ. ഡോക്ടര്‍മാരുടെ സഹായം ലഭ്യമാവാത്ത അവസ്ഥയില്‍ പലപ്പോഴും പ്രഥമശുശ്രൂഷക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. പ്രഥമ ശുശ്രൂഷ എന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. കാരണം പ്രഥമശുശ്രൂഷ നല്‍കുന്ന ആളുകള്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് അപകടം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രഥമ ശുശ്രൂഷ ചെയ്യുന്നതിന് പ്രത്യേക ബിരുദത്തിന്റെ ആവശ്യമില്ല. പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിയുന്ന ആര്‍ക്കും ഇത് ചെയ്യാവുന്നതാണ്. അപകടത്തില്‍പെട്ട വ്യക്തിയെ മരണത്തിലേക്ക് എത്തിക്കാതെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രഥമശുശ്രൂഷ നല്‍കുന്നത്. റോഡപകടങ്ങള്‍, അഗ്നിബാധ, ആത്മഹത്യാശ്രമം, വെള്ളത്തിലുണ്ടാവുന്ന അപകടം എന്നിവയ്‌ക്കെല്ലാം പ്രഥമ ശുശ്രൂഷ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. എന്തൊക്കയാണ് പ്രഥമ ശുശ്രൂഷയെക്കുറിച്ച് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

പ്രഥമശുശ്രൂഷയില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്തിന് വേണ്ടിയാണ് പ്രഥമ ശുശ്രൂഷ ചെയ്യേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ജീവന്‍ രക്ഷിക്കുക എന്നതാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ട ലക്ഷ്യം. ഇത് കൂടാതെ അപകടത്തില്‍പെട്ടയാളുടെ അവസ്ഥ വഷളാകാതിരിക്കുന്നതിനും, രോഗാവസ്ഥയില്‍ നിന്ന് മാറ്റം വരുത്തുന്നതിനും എല്ലാം പ്രഥമശുശ്രൂഷ സഹായിക്കുന്നു. പ്രഥമശുശ്രൂഷയ്ക്കു ശേഷം രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടു എന്നുണ്ടെങ്കില്‍ പതുക്കെ റിലാക്‌സ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കാവുന്നതാണ്. പ്രഥമശുശ്രൂഷ സാധാരണയായി ഒരു ഡോക്ടര്‍ അല്ല ചെയ്യുന്നത് എന്നത് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ പ്രഥമശുശ്രൂഷ നല്‍കേണ്ടത് അനിവാര്യമാണ്.

പ്രഥമശുശ്രൂഷ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളില്‍ വരുന്നതാണ് ശ്രദ്ധാപൂര്‍വ്വം രോഗാവസ്ഥയെ നിരീക്ഷിക്കുക എന്നത്. പിന്നീട് മടിച്ച് നില്‍ക്കാതെ കൃത്യമായി വേഗത്തില്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കേണ്ടതാണ്. വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം. രോഗിയെ ശാന്തനായിരിക്കുന്നതിനും, പ്രഥമ ശുശ്രൂഷ ചെയ്യുന്ന വ്യക്തി കൃത്യമായി ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ആവേശഭരിതരായി ചെയ്യുന്നത് അപകടം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്.

പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് ചില നിയമങ്ങള്‍ ഉണ്ട്. പ്രഥമശുശ്രൂഷ നല്‍കുന്ന വ്യക്തി ശാന്തവും, വേഗവും ആയിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശ്വാസമെടുക്കുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശ്വസനം കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. അത് കൃത്യമല്ലെങ്കില്‍ പലപ്പോഴും ശ്വസനം പരിശോധിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസം നല്‍കേണ്ടതാണ്. പള്‍സ് പരിശോധിക്കുന്നതിന് മടിക്കേണ്ടതില്ല. ഇല്ലെങ്കില്‍, കാര്‍ഡിയാക് കംപ്രഷന്‍ നല്‍കുക. രക്തസ്രാവം ഉണ്ടെങ്കില്‍ അത് നിര്‍ത്തുന്നതിനുള്ള വഴികള്‍ തേടുക. അമിതമാണെങ്കില്‍ അതായത് നിയന്ത്രണാതീതമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുക. ഏതെങ്കിലും തരത്തിലുള്ള ഷോക്ക് ഉണ്ടോ എന്നത് മനസ്സിലാക്കുകയും അതിന്റെ തീവ്രതയെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യുക.

പ്രഥമശുശ്രൂഷയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നാണ് എത്രയും പെട്ടെന്ന് തന്നെ അപകടത്തില്‍ പെട്ടവരെ സഹായിക്കുക എന്നത്. പ്രഥമശുശ്രൂഷയില്‍ അപകടത്തില്‍ പെട്ട വ്യക്തിയെ പെട്ടെന്ന് രക്ഷിക്കുക എന്നതായിരിക്കണം പ്രാഥമിക പരിഗണന. താഴത്തെ താടിയെല്ല് ഒടിഞ്ഞ ഒരു വ്യക്തിയെ മുഖം താഴേക്ക് ഇരിക്കുന്ന സ്ഥാനത്ത് ഇരിത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ രക്തസ്രാവം നിര്‍ത്തുന്നതിനുള്ള വഴികള്‍ തേടുക. ഒടിവുണ്ടെങ്കില്‍ അത് പരിശോധിക്കുക. ഇനി ഛര്‍ദ്ദി ഉണ്ടെങ്കില്‍ മുഖം ഒരു വശത്തേക്ക് തിരിച്ച് വെക്കുക. ഇടുപ്പ്, കാലുകള്‍ അല്ലെങ്കില്‍ നട്ടെല്ല് എന്നിവയ്ക്ക് ഒടിവുണ്ടാവുകയാണെങ്കിൽ ഒരു ബ്ലാങ്കറ്റ് ലിഫ്റ്റ് ഉപയോഗിച്ച് മാത്രമേ ആ ഭാഗങ്ങള്‍ ഉയര്‍ത്താവൂ.

കണ്‍സ്ട്രക്റ്റീവ് ബാന്‍ഡേജ് ഉപയോഗിക്കുകയാണെങ്കില്‍, ഓരോ 10 മുതല്‍ 15 സെക്കന്‍ഡിലും ഇടയ്ക്കിടെ അത് അഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ പരിഭ്രാന്തിയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അപകടസ്ഥലത്ത് നിന്ന്, അപകടം പറ്റിയ വ്യക്തിയെ സമയം കളയാതെ, എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റുന്നതിന് ശ്രദ്ധിക്കണം.

ഒരു ഡോക്ടറല്ല, അല്ലങ്കില്‍ പ്രഥമശുശ്രൂഷയെക്കുറിച്ച് കൂടുതല്‍ അറിയില്ല എന്നുണ്ടെങ്കില്‍ അധികം ശ്രമിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സ്ഥാനഭ്രംശം സംഭവിച്ച ജോയിന്റ് ശരിയാക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഇത് കൂടാതെ രക്തചംക്രമണം നിര്‍ത്തുന്ന തരത്തിലുള്ള വളരെ ഇറുകിയ ബാന്‍ഡേജുകള്‍ പ്രയോഗിക്കരുത്. എലി, കുരങ്ങ്, പ്രാണികള്‍, നായ എന്നിവ കടിച്ചതാണെങ്കില്‍ അതിനെ ഒരിക്കലും അവഗണിക്കരുത്. അപകടത്തില്‍പ്പെട്ടയാള്‍ അബോധാവസ്ഥയിലാണെങ്കില്‍, ഛര്‍ദ്ദിക്കുന്നതിന് പ്രേരിപ്പിക്കരുത്. അപസ്മാരം ബാധിച്ച ഒരാള്‍ക്ക് ഒരിക്കലും താക്കോലോ ഇരുമ്പോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള വസ്തുക്കളോ നല്‍കരുത്. ആന്തരിക പരിക്ക് ഉണ്ടോ എന്നറിയുന്നതിന് മുൻപ് ആ വ്യക്തിക്ക് ഒരിക്കലും ഭക്ഷണം നല്‍കരുത്. എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എന്തെങ്കിലും അപകടം നടന്നാൽ ഒരിക്കലും പ്രഥമശുശ്രൂഷയെ മാത്രം ആശ്രയിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

Related posts