Nammude Arogyam
Diabetics

ശരീരദുര്‍ഗന്ധം പ്രമേഹത്തിന്റെ ലക്ഷണമാണോ?

ഒരു ജീവിതശൈലീ രോഗമായ പ്രമേഹം ഇന്ന് മിക്കവരിലും കൂടിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരില്‍ വരെ ഇന്ന് പ്രമേഹം കണ്ടു വരുന്നുണ്ട്. കൃത്യമായ പരിചരണം ഇല്ലാത്തതുമൂലം ചിലരില്‍ പ്രമേഹം കൂടി നില്‍ക്കുന്നതായി കാണാം. ഇത്തരത്തില്‍ പ്രമേഹം കൂടുമ്പോള്‍ ശരീര ദുര്‍ഗന്ധത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അത് എങ്ങിനെയെന്ന് നോക്കാം.

പ്രമേഹം നേരത്തെ തന്നെ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ നല്‍കി അതിനെ നമുക്ക് നിയന്ത്രിച്ച് നിര്‍ത്തുവാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, കൃത്യമായ ഭക്ഷണരീതികളും മരുന്നും ബാലന്‍സ് ചെയ്ത് കൊണ്ടുപോകുമ്പോള്‍. എന്നാല്‍, ചിലര്‍ ഷുഗര്‍ വന്നാലും അതിനു വേണ്ട ചികിത്സകള്‍ എടുക്കാതിരിക്കുന്നത് കാണാം. ഇത് ഇവരുടെ ശരീരത്തിലെ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നു. ഇത്തരത്തില്‍ പഞ്ചസ്സാരയുടെ അളവ് കൂടുമ്പോള്‍ ശരീരത്തില്‍ ബാഹ്യമായും ഇതിന്റെ ലക്ഷണങ്ങള്‍ കാണാം. പ്രത്യേകിച്ച് ശരീര ദുര്‍ഗന്ധത്തിലൂടെ. ഏതെല്ലാം തരം ശരീരദുര്‍ഗന്ധമാണ് പ്രമേഹം ഉയര്‍ന്നിരിക്കുകയാണ് എന്ന് കാണിക്കുന്നത് എന്ന് നോക്കാം.

പ്രമേഹത്തിന്റെ ഏറ്റവും മാരകമായിട്ടുള്ള ഒരു ദോഷഫലമാണ് കീറ്റോഅസിഡോസീസ്. നമ്മളുടെ ശരീരത്തില്‍ വേണ്ടത്ര ഇന്‍സുലില്‍ ഇല്ലാതിരിക്കുകയും, ഇതിന്റെ അഭാവം മൂലം, രക്തത്തിലെ പഞ്ചസ്സാരയെ എനര്‍ജിയാക്കി മാറ്റപ്പെടാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രമേഹം ഏറ്റവും അപകടകാരിയായി മാറുന്നത്.

നമുക്കറിയാം നമ്മളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഊര്‍ജം വേണം. എന്നാല്‍ ഇവിടെ ഊര്‍ജത്തിന്റെ ഉല്‍പാദനം ഇല്ലാതാകുമ്പോള്‍ കരള്‍ ഇതിനു വേണ്ടി കീറ്റോണ്‍സ് ഉല്‍പാദിപ്പിക്കുന്നു. അമിതമായി കീറ്റോണ്‍ ഉല്‍പാദിപ്പിച്ചാല്‍ ഇത് നമ്മളുടെ രക്തത്തിനേയും മൂത്രത്തിനേയും കാര്യമായി ബാധിക്കും. അതായത്, രക്തത്തെ ഇത് ഒരു അസിഡിക് ആക്കി മാറ്റും. ഇത്തരത്തില്‍ അസിഡിക് ആയിട്ടുള്ള രക്തമുള്ളവരില്‍ മൂന്ന് വിധത്തിലുള്ള ശരീര ദുര്‍ഗന്ധമാണ് കാണപ്പെടുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

ശരീരത്തില്‍ കീറ്റോണ്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ പ്രധാനമായും ഉണ്ടാകുന്നത് മൂന്ന് തരത്തിലുള്ള ശരീര ദുര്‍ഗന്ധമാണ്. അതില്‍ ആദ്യത്തേതാണ് ഫ്രൂട്ടി ഒഡോര്‍ ( fruity odour). രണ്ടാമത്തേത് ശരീര ദുര്‍ഗന്ധത്തിന് മലത്തിന്റെ, വിസര്‍ജ്യത്തിന്റെ, അല്ലെങ്കില്‍ ആനപ്പിണ്ടത്തിന്റെയെല്ലാം മണം വരുന്നത്. ശരീരത്തിന് അമോണിയയുടെ ഗന്ധം വന്നാല്‍ അതും ശരീരത്തില്‍ കീറ്റോണ്‍ കടന്നുകൂടിയതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്.

ടൈപ്പ് 1 പ്രമേഹരോഗികളില്‍ കീറ്റോഅസിഡോസീസ് ഉണ്ടകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, ഇവരില്‍ ഉണ്ടാകുന്ന മുറിവുകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, സര്‍ജറി എന്നിവയെല്ലാം തന്നെ ഇന്‍സുലിന്‍ അഭാവം ഉണ്ടാക്കുന്നവയാണ്. അതുപോലെ തന്നെ ടൈപ്പ് 2 പ്രമേഹ രോഗികളിലും ഇത്തരം പ്രശ്‌നം കാണാം. ഇത്തരത്തില്‍ കീറ്റോഅസിഡോസീസ് ഉല്‍പാദിപ്പിക്കപ്പെട്ടവരില്‍ അമിതമായി വിശപ്പും ഉണ്ടാകാം.

ഇത് വന്നാല്‍ നന്നായി ശ്വസിക്കാന്‍ സാധിക്കാത്തതു പോലെ അനുഭവപ്പെടാം. അതുപോലെ തന്നെ, ക്ഷീണം, അമിതമായി മൂത്രം ഒഴിക്കാന്‍ തോന്നുന്നത്, ശരീരഭാരം കുറയുന്നത്, ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, ഛര്‍ദ്ദി, അസ്വഭാികമായിട്ടുള്ള വേദനകള്‍ എന്നിവയെല്ലാം തന്നെ അനുഭവപ്പെടാം. ഇതെല്ലാം കീറ്റോഅസിഡോസീസിന്റെ ലക്ഷണങ്ങളാണ്.

അതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. കൃത്യമായ മരുന്നു ഡയറ്റും ജീവിതരീതിയും പിന്തുടര്‍ന്നാല്‍ മാത്രമാണ് ഇത്തരം അപകടകരമായ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കൂ.

പ്രമേഹരോഗികള്‍ മധുരം, സാറ്റുറേറ്റഡ് ഫാറ്റ്, കാലറി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കുറച്ച് നല്ലപോലെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അനവാര്യമാണ്. അതുപോലെ ധാന്യങ്ങളും പഴം പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. ഡയറ്റിനോടൊപ്പം തന്നെ വ്യായാമവും ചെയ്യേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ദിവസേന കുറഞ്ഞത് 10 മിനിറ്റ് വെച്ച് മൂന്ന് തവണ നടക്കുന്നത് പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നവയാണ്.

Related posts