Nammude Arogyam
General

ഹൈപ്പോതൈറോയ്ഡിസത്തന്റെയും, ഹൈപ്പർ തൈറോയ്ഡിസത്തിന്റെയും ലക്ഷണങ്ങള്‍

ഹൈപ്പോതൈറോയ്ഡിസത്തിന്റെ സാധാരണ ലക്ഷണങ്ങള്‍

1.ഉന്‍മേഷമില്ലായ്മ, ക്ഷീണം

2.അമിതമായ ഉറക്കം

3.മലബന്ധം

4.ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം

5.അമിതവണ്ണം

6.മുടികൊഴിച്ചില്‍

7.വന്ധ്യത

8.ചര്‍മത്തിന് വരള്‍ച്ച

9.വിഷാദം

കുട്ടികളില്‍ ഈ ലക്ഷണങ്ങളെല്ലാം ഉണ്ടാവണമെന്നില്ല. വളര്‍ച്ചക്കുറവ് പഠനത്തില്‍ മോശമാവുക, വരണ്ട ചര്‍മം, മലബന്ധം എന്നിവയാണ് കുട്ടികളില്‍ കാണുന്ന പൊതുവായ ലക്ഷണങ്ങള്‍.

ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ

1.അമിത വിശപ്പ്

2.നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയുക

3.നെഞ്ചിടിപ്പ്

4.ശരീരത്തിനു ചൂട്

5.കൈകൾക്കു വിറയൽ, ഉത്‌കണ്‌ഠ

6.അതിവൈകാരികത

7.സന്ധിവേദന

8.അമിത വിയർപ്പ്

9.ആർത്തവം ക്രമം തെറ്റൽ

10.ഉറക്കക്കുറവ്

Related posts